scorecardresearch

Bigg Boss Malayalam 6: എല്ലാവരെയും വെറുപ്പിച്ച് ഒറ്റപ്പെടൽ നാടകം കളിക്കാൻ രതീഷ്; താക്കീതുമായി ബിഗ് ബോസ്

Bigg Boss Malayalam 6: ഹൗസിനകത്തെ പ്രധാന ശല്യക്കാരനായി മാറുന്ന രതീഷിന് അന്തിമ താക്കീത് നൽകിയിരിക്കുകയാണ് ബിഗ് ബോസ്

Bigg Boss Malayalam 6: ഹൗസിനകത്തെ പ്രധാന ശല്യക്കാരനായി മാറുന്ന രതീഷിന് അന്തിമ താക്കീത് നൽകിയിരിക്കുകയാണ് ബിഗ് ബോസ്

author-image
Television Desk
New Update
Ratheesh Kumar Bigg Boss Malayalam 6

Bigg Boss Malayalam 6

Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം ഷോ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. പക്ഷേ ഇതിനകം തന്നെ ഷോ ചൂടുപിടിച്ചു കഴിഞ്ഞു. വാദങ്ങളും പ്രതിവാദങ്ങളും വഴക്കുകളും ലവ് ട്രാക്കുമൊക്കെയായി ബിഗ് ബോസ് വീടിനകം വളരെ സജീവമാണ്. മുൻ മത്സരാർത്ഥികൾ പരീക്ഷിച്ചു വിജയിച്ച ഗെയിം സ്ട്രാറ്റജികൾ പിൻതുടരുന്ന മത്സരാർത്ഥികളെ ഓരോ സീസണിലും കണ്ടെത്താം. ഇത്തവണ അത്തരമൊരു സ്ട്രാറ്റജിയുമായി ബിഗ് ബോസിലെത്തിയ മത്സരാർത്ഥിയാണ് രതീഷ് കുമാർ.

Advertisment

വന്ന ദിവസം മുതൽ തന്നെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വഴക്കടിച്ചും സഹമത്സരാർത്ഥികളെ പ്രകോപിപ്പിച്ചും അസ്വസ്ഥരാക്കിയും വീടിനകത്തുള്ളവരുടെ ഇഷ്ടക്കേട് സമ്പാദിക്കുകയാണ് രതീഷ് കുമാർ ചെയ്തത്. "ഞാന്‍ ഇവിടെ വന്നിട്ട് രണ്ട് ദിവസമായി,  ആറ് ശത്രുക്കളെ ഉണ്ടാക്കി. അതെന്റെ വിജയമാണ്. നാല് ദിവസം കൊണ്ട് എന്റെ ടാര്‍ഗെറ്റ് 12 പേരാണ്. അഞ്ച് ദിവസം കൊണ്ട് 18 പേരെ ഞാന്‍ ശത്രുക്കളാക്കും. എന്നിട്ട് ഒറ്റയ്ക്ക് കിടന്ന് വിലസും," എന്നൊക്കെ വീടിനകത്ത് തന്റെ ഗെയിം പ്ലാൻ പരസ്യമായി രതീഷ് കുമാർ പറയുകയും ചെയ്തിട്ടുള്ളതാണ്. 

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ ആറു ദിവസങ്ങൾ പിന്നിടുമ്പോഴേക്കും തന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്ന പരാതികൾ രതീഷ് കുമാർ ഉന്നയിച്ചു തുടങ്ങിയിട്ടുമുണ്ട്. മുൻപ് രജിത് കുമാറും പ്രയോഗിച്ചത് ഇതേ സ്ട്രാറ്റജിയായിരുന്നു. എന്നാൽ, വീടിനകത്ത് അനാവശ്യ വഴക്കുകളുണ്ടാക്കുന്ന രതീഷിന് തക്കതായ താക്കീത് നൽകിയിരിക്കുകയാണ് ബിഗ് ബോസ് ഇപ്പോൾ. 

ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമാവും, ബിഗ് ബോസ് നേരിട്ട് ഒരു മത്സരാർത്ഥിയോട് മിണ്ടാതെ ഇരിക്കാൻ പറയുന്നത്. ജയിൽ നോമിനേഷൻ ടൈമിൽ എല്ലാവരും സംസാരിക്കുന്നതിനിടയിൽ കയറി സംസാരിച്ച് രംഗം വഷളാക്കിയപ്പോൾ ആയിരുന്നു ബിഗ് ബോസ് രതീഷിനു താക്കീത് നൽകിയത്. രതീഷ് താക്കീത് ധിക്കരിച്ചപ്പോൾ, ഹൗസിലെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഷോയിൽ നിന്നു പുറത്താക്കുമെന്ന താക്കീതും ബിഗ് ബോസ് നൽകി കഴിഞ്ഞു. 

Advertisment

ജാൻമണിയെ കുറിച്ച് രതീഷ് നടത്തിയ പരാമർശങ്ങളും, പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്നതും, സഹമത്സരാർത്ഥികളെ കുറിച്ച് അപവാദം പറയുന്നതുമൊക്കെ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ രതീഷിനു നെഗറ്റീവായി മാറിയിട്ടുണ്ട്. 

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: