/indian-express-malayalam/media/media_files/ghOXdpAvLlrlQnGk6Il4.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിന്നും രതീഷ് കുമാർ, നിഷാന എന്നിവർ ഇതിനകം പുറത്തേക്ക് പോയി കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡിൽ ആരാണ് പുറത്തേക്ക് പോവുക എന്നറിയാനാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സുരേഷ് മേനോൻ ആയിരിക്കും ഇന്ന് പുറത്തുപോവുന്ന മത്സരാർത്ഥിയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രവചനം.
അതേസമയം, സൺഡേ എപ്പിസോഡിൽ നിന്നുള്ള രസകരമായ കാഴ്ചകളാണ് ശ്രദ്ധ കവരുന്നത്. കഴിഞ്ഞ ദിവസം ജിന്റോയുടെ നൃത്തം കാണാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അപ്സര ജിന്റോയെ ഡാൻസ് പഠിപ്പിക്കണമെന്നും ഇരുവരും ഒന്നിച്ച് പെർഫോം ചെയ്യണമെന്നുമുള്ള മോഹൻലാലിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തിരിക്കുകയാണ് ഇരുവരും ചേർന്ന്.
ഗോപാംഗനേ ആത്മാവിലെ... എന്ന ഗാനത്തിന് അനുസരിച്ചാണ് ഇരുവരുടെയും നൃത്തം. "ഞാൻ പെട്ടെന്ന് ദേവലോകത്തൊക്കെ എത്തിയ പോലെ തോന്നി, അതി ഗംഭീരം" എന്നാണ് ജിന്റോയുടെയും അപ്സരയുടെയും ഡാൻസിനെ മോഹൻലാൽ പ്രശംസിച്ചത്.
നിലവിൽ ഷോയിൽ, മികവു പുലർത്തുന്ന രണ്ടു മത്സരാർത്ഥികളാണ് ജിന്റോയും അപ്സരയും. ആദ്യ ആഴ്ചയിൽ ചില നെഗറ്റീവ് പരാമർശങ്ങളൊക്കെ ജിന്റോ നടത്തിയെങ്കിലും പിന്നീട് അതെല്ലാം തിരുത്തി, മിടുക്കോടെ കളിച്ച് പവർ റൂമിന്റെ അവകാശം നേടിയെടുത്തിരിക്കുകയാണ് ജിന്റോ. രണ്ടാം ആഴ്ചയിൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അപ്സര ബിഗ് ബോസ് വീടിനകത്ത് എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്നൊരു മത്സരാർത്ഥിയാണ്. അപ്സരയ്ക്കും ജിന്റോയ്ക്കുമിടയിൽ നല്ല സൗഹൃദവും സാഹോദര്യവും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ ഈ കോമ്പോയെ പ്രേക്ഷകർക്കും ഏറെയിഷ്ടമാണ്.
Read More Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.