scorecardresearch

യൂട്യൂബർമാരുടെ ശ്രദ്ധയ്ക്ക്; വ്യൂസ് കുത്തനെ കൂടും; ബഹുഭാഷ ഓഡിയോ ഡബ്ബിങ് എല്ലാവർക്കും

YouTube multi-language audio dubbing: അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളിൽ എല്ലാ ക്രിയേറ്റർമാർക്കും ബഹുഭാഷ ഓഡിയോ ഡബ്ബിങ് ഉപയോഗിക്കാനാവുന്നതിലൂടെ ഇതൊരു ഗെയിം ചേഞ്ചറായി മാറിയേക്കും

YouTube multi-language audio dubbing: അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളിൽ എല്ലാ ക്രിയേറ്റർമാർക്കും ബഹുഭാഷ ഓഡിയോ ഡബ്ബിങ് ഉപയോഗിക്കാനാവുന്നതിലൂടെ ഇതൊരു ഗെയിം ചേഞ്ചറായി മാറിയേക്കും

author-image
Tech Desk
New Update
Youtube Multi Language Dubbing

Source: Youtube

യുട്യൂബ് ക്രിയേറ്റർമാർക്ക് സന്തോഷമാവുന്ന ഒരു പ്രഖ്യാപനവുമായാണ് യൂട്യൂബ് എത്തുന്നത്. എല്ലാ യുട്യൂബർമാരുടേയും ലക്ഷ്യം ഭാഷയുടെ അതിർവരമ്പുകൾ കടന്ന് സബ്സ്ക്രൈബർമാരെ കണ്ടെത്തുക എന്നതാണ്. അതിന് വഴിയൊരുക്കുന്ന അപ്ഡേഷനുമായാണ് യുട്യൂബ് വരുന്നത്. യുട്യൂബിന്റെ മൾട്ടി ലാംഗ്വേജ് ഓഡിയോ ഡബ്ബിങ് സംവിധാനം ഇനി എല്ലാ ക്രിയേറ്റർമാർക്കും ലഭിക്കും. 

Advertisment

അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളിൽ എല്ലാ ക്രിയേറ്റർമാർക്കും ബഹുഭാഷ ഓഡിയോ ഡബ്ബിങ് ഉപയോഗിക്കാനാവുന്നതിലൂടെ ഇതൊരു ഗെയിം ചേഞ്ചറായി മാറിയേക്കും. ഒരു വിഡിയോയിലേക്ക് പല പ്രാദേശിക ഭാഷ ട്രാക്കുകൾ ഉൾപ്പെടുത്താൻ ക്രിയേറ്റർമാർക്ക് ഇതിലൂടെ അടുത്ത ഏതാനും ദിവസങ്ങളിൽ സാധിക്കും.

Also Read: ഏറ്റവും കനംകുറഞ്ഞ ഐഫോണുമായി ആപ്പിൾ, ഡിസൈനിലും മാറ്റങ്ങൾ

2023ൽ ആണ് ഈ സൗകര്യം യുട്യൂബ് ആവിഷ്കരിക്കുന്നത്. എന്നാൽ ഏതാനും യുട്യുബർമാർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇത് വമ്പൻ യുട്യൂബർമാർക്കും മുളച്ചു വളർന്നുകൊണ്ടിരിക്കുന്ന യുട്യുബർമാർക്കും ഒരുപോലെ ഇനി ഉപയോഗിക്കാം.

Also Read:ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഐഫോൺ 17 സീരീസ് പുറത്തിറങ്ങി

Advertisment

ഇനി യുഎസിലെ ഒരു യുട്യൂബ് ക്രിയേറ്റർ ചെയ്ത ഒരു പുതിയ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ കൊറിയയിലേയും ബ്രസീലിലേയും ഇന്ത്യയിലേയുമെല്ലാം ജനങ്ങൾക്ക് പ്രാദേശിക ഭാഷയിൽ കാണാനാവും, യുട്യൂബിന്റെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. 

Also Read: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ

ജേമി ഒലിവർ എന്ന ഷെഫിന്റെ യുട്യൂബ് ചാനലിലെ വിഡിയോകളുടെ വ്യൂവർഷിപ്പ് ടൈം മൾട്ടി ലാംഗ്വേജ് ഓഡിയോ ട്രാക്ക് ഉപയോഗിച്ചതോടെ മൂന്ന് മടങ്ങ് വർധിച്ചു. മിസ്റ്റർബീസ്റ്റ്, മാർക്ക് റോബർ ഉൾപ്പെടെയുള്ള യൂട്യൂബർമാർക്ക് ആഗോള തലത്തിൽ കാഴ്ചക്കാരെ സ്വന്തമാക്കാനായത് മൾട്ടി ലാംഗ്വേജ് ഓഡിയോ ട്രാക്ക് ഉപയോഗിച്ചതിലൂടെയാണെന്നും യുട്യൂബ് പറയുന്നു. ഓരോ വിഡിയോയ്ക്കും ശരാശരി 30 ഭാഷകളാണ് ഇവരെല്ലാം ഉപയോഗിച്ചത്.

Read More:സൗജന്യ കെ ഫോണ്‍ കണക്ഷന്‍, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: