scorecardresearch

ഏറ്റവും കനംകുറഞ്ഞ ഐഫോണുമായി ആപ്പിൾ, ഡിസൈനിലും മാറ്റങ്ങൾ

ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണിത്. വെറും 5.6 മില്ലിമീറ്ററാണ് ഫോണിന്റെ കനം

ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണിത്. വെറും 5.6 മില്ലിമീറ്ററാണ് ഫോണിന്റെ കനം

author-image
Nandagopal Rajan
New Update
apple phone

ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആണിത്

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ അവതരണ പരിപാടിയിൽ നിരവധി പുതിയ ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കി. ഒരു പുതിയ ഐഫോൺ എയർ മോഡലും പരിപാടിയിൽ കമ്പനി പുറത്തിറക്കി. ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണിത്. വെറും 5.6 മില്ലിമീറ്ററാണ് ഫോണിന്റെ കനം. ടൈറ്റാനിയത്തിലാണ് ഫോണിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. 

Advertisment

6.5-ഇഞ്ച് ഡിസ്പ്ലേ, A19 പ്രോ ചിപ്സെറ്റ് എന്നിവയാണ് സവിശേഷതകള്‍. 48 മെഗാപിക്‌സല്‍ ക്യാമറ സിസ്റ്റം ഫോണിനുണ്ട്. 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും പിന്നിൽ ഔരു ക്യാമറയുമുണ്ട്. ഇതുവരെ നിർമ്മിച്ചവയിൽനിന്ന് വ്യസ്തമായി പുതിയ ഐഫോണുകളുടെ ശ്രേണി ഉയർന്ന നിലവാരം ഉയർത്തുന്നവയാണെന്ന് സിഇഒ ടിം കുക്ക് പറഞ്ഞു.  ആപ്പിൾ 6.5 ഇഞ്ച് ഐഫോൺ എയർ പുറത്തിറക്കിയതോടെ മറ്റു നിരവധി ആൻഡ്രോയിഡ് ബ്രാൻഡുകളും അൾട്രാ-തിൻ ഫോം ഫാക്ടർ ഫോണുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത.

Also Read: ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഐഫോൺ 17 സീരീസ് പുറത്തിറങ്ങി

ഐഫോൺ 17 ന് പ്രോമോഷൻ ഡിസ്‌പ്ലേയും 3000 നിറ്റ്‌സ് ബ്രൈറ്റ്‌നസും ഉണ്ടായിരിക്കും, 3-നാനോമീറ്റർ A19 പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഐഫോൺ 16 നെ അപേക്ഷിച്ച് നാലിരട്ടി റെസല്യൂഷനുള്ള 48MP ഡ്യുവൽ ഫ്യൂഷൻ ക്യാമറ സംവിധാനവും, ഫോൺ തിരിക്കാതെ തന്നെ ലാൻഡ്‌സ്‌കേപ്പ് മോഡ് ഫോട്ടോകൾ എടുക്കാൻ സാധിക്കുന്ന വലിയ 18MP സ്‌ക്വയർ ഫ്രണ്ട് സെന്റർസ്റ്റേജ് ക്യാമറ സെൻസറും ഫോണിലുണ്ട്. ഇത്തവണ പുറത്തിറങ്ങിയ എല്ലാ ഐഫോണുകളിലും ഈ സവിശേഷത കാണാം.

Also Read: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ

Advertisment

ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകൾ കൂടുതൽ ഈട് നിൽക്കുന്നതാണെന്ന് വെളിപ്പെടുത്തുന്നു. ഈ ഫോണുകളിൽ എട്ട് പ്രോ ലെൻസുകൾക്ക് തുല്യമായ ഫോട്ടോകൾക്ക് 40x വരെ ഡിജിറ്റൽ സൂം ലഭ്യമാണ്. അൾട്രാ-വൈഡ് മുതൽ എക്‌സ്ട്രീം ടെലിഫോട്ടോ ഷൂട്ടിങ് വരെ ഇത് സാധ്യമാക്കുന്നു. പുതിയ 48MP ഫ്യൂഷൻ ടെലിഫോട്ടോ 100mm-ൽ 4x സൂമും 200mm-ൽ 8x സൂമും വാഗ്ദാനം ചെയ്യുന്നു, ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഒപ്റ്റിക്കൽ റീച്ചുമാണിത്.  56% വലിയ സെൻസർ, 3D സെൻസർ ഷിഫ്റ്റ് സ്റ്റെബിലൈസേഷൻ, മെഷീൻ ലേണിംഗ് ഇന്റഗ്രേഷൻ ഉള്ള അപ്‌ഡേറ്റ് ചെയ്ത ഫോട്ടോണിക് എഞ്ചിൻ എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. 

Also Read: ഈ സെറ്റിങ്സ് മാറ്റിയില്ലെങ്കിൽ ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വായിക്കും

ഇയർഫോണുകളിലൊന്നായ എയർപോഡ്സ് പ്രോ ആപ്പിൾ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫിനൊപ്പം ലൈവ് ട്രാൻസ്‌ലേഷനും ഹാർട്ട് റേറ്റ് മോണിറ്ററിങ് ഫീച്ചറുകൾ ഇയർഫോണിലുണ്ട്. ആപ്പിൾ ഇന്റലിജൻസ് ഉപയോഗിച്ചാണ് ലൈവ് ട്രാൻസ്​ലേഷൻ സാധ്യമാക്കിയിട്ടുള്ളത്.

ആപ്പിൾ വാച്ച് സീരീസ് 11 5G മോഡവും മികച്ച ബാറ്ററി ലൈഫുള്ളതാണ്. കനം കുറഞ്ഞതും ഉറപ്പുള്ളതുമായ മോഡലിന് ലിക്വിഡ് ഗ്ലാസ് ഡിസൈനോടുകൂടിയ അപ്‌ഡേറ്റ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റവും ഉണ്ടായിരിക്കും. രക്തസമ്മർദം വിലയിരുത്തി അവലോകനം ചെയ്ത് ഹൈപ്പർടെൻഷൻ മുന്നറിയിപ്പ് നൽകുന്ന ബ്ലഡ് പ്രഷർ  മോണിറ്ററും ഇതിലുണ്ടാകും. സ്ലീപ് സ്കോർ ഫീച്ചർ ഉറക്കത്തിലെ ഓരോ ഘട്ടവും വിലയിരുത്തി ഉറക്കത്തിന്റെ ഗുണനിലവാരം അളന്ന് വിവരം നൽകും. മികച്ച ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങുമുള്ള ആപ്പിൾ വാച്ച് എസ്ഇയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, അൾട്രാ 3, സാറ്റലൈറ്റ് കണക്റ്റിവിറ്റി, എമർജൻസി എസ്ഒഎസ്, 42 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയാണ് പുതിയ ആപ്പിൾ വാച്ചിന്റെ സവിശേഷതകൾ.

ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങളുടെ വിലകൾ ഇപ്രകാരമാണ്: ഐഫോൺ 17 (256 ജിബി) ന് 82,900 രൂപയും അൾട്രാ-തിൻ ഐഫോൺ എയറിന് (256 ജിബി) 1,19,900 രൂപയുമാണ് വില. ഐഫോൺ 17 പ്രോ (256 ജിബി) 1,34,900 രൂപയ്ക്കും ഐഫോൺ 17 പ്രോ മാക്സ് (256 ജിബി) 1,49,900 രൂപയ്ക്കും ലഭ്യമാണ്. ആപ്പിൾ വാച്ച് സീരീസ് 11 (42 എംഎം) ന് 46,900 രൂപയും, ആപ്പിൾ വാച്ച് അൾട്രാ (49 എംഎം)യ്ക്ക് 89,900 രൂപയും, ആപ്പിൾ വാച്ച് എസ്ഇ (40 എംഎം)യ്ക്ക് 25,900 രൂപയുമാണ് വില.  എയർപോഡ്സ് 3 യുടെ വില 25,900 രൂപയാണ്.

ആപ്പിളിന്റെ ക്ഷണപ്രകാരമാണ് ലേഖകൻ കാലിഫോർണിയയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്

Read More: ജിമെയിൽ അക്കൗണ്ട് നഷ്ടപ്പെട്ടോ? വീണ്ടെടുക്കാം, ഫോൺ നമ്പരോ ഇമെയിലോ വേണ്ട

Iphone Apple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: