/indian-express-malayalam/media/media_files/2025/07/11/gemini-2025-07-11-17-48-11.jpg)
ചിത്രം: ഗൂഗിൾ
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഗൂഗിളിന്റെ എഐ ചാറ്റ്ബോട് ആണ് ജെമിനി. കഴിഞ്ഞ ആഴ്ച, ചില ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിളിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചിരുന്നു. ജെമിനി ആപ്പ് ഓഫാക്കിയിട്ടുണ്ടെങ്കിൽ പോലും, ഫോണിലെ സന്ദേശങ്ങൾ, വാട്ട്‌സ്ആപ്പ്, യൂട്ടിലിറ്റികൾ എന്നിവ ഉപയോഗിക്കാൻ ജെമിനി ഉടൻ തന്നെ നിങ്ങളെ സഹായിക്കുമെന്നായിരുന്നു ഗൂഗിൾ ഉപയോക്താക്കളെ അറിയിച്ചത്.
ജെമിനി ആപ്പ് ഗൂഗിൾ എഐയിലേക്ക് നേരിട്ട് ആക്‌സസ് നൽകുന്നുവെന്നും ആപ്പിന്റെ പ്രവർത്തനം ഓണായാലും ഓഫായാലും ഉപയോക്താക്കളുടെ ചാറ്റുകൾ 72 മണിക്കൂർ വരെ അക്കൗണ്ടിൽ സേവ് ചെയ്യപ്പെടുമെന്നും ഗൂഗിൾ വെബ്‌സൈറ്റിൽ പറയുന്നു. ഉപയോക്താക്കളുടെ മുൻഗണന പരിഗണിക്കാതെ തന്നെ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടുന്ന സ്വകാര്യ ഡാറ്റ ഗൂഗിൾ സംഭരിക്കുമെന്നാണ് ഇതിനർത്ഥം.
എഐ ചാറ്റ്‌ബോട്ടിന് ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാനും ഉപയോക്താക്കളുടെ താൽപ്പര്യാർത്ഥം മറുപടി അയയ്‌ക്കാനും കഴിയും. ഇത് ജെമിനിയുടെ ഒരു നൂതന ഫീച്ചറാണെങ്കിൽ പോലും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ഇത് ഓഫാക്കാൻ സാധിക്കും.
Also Read: ഉപയോഗിക്കുന്നത് 2ജി ഫോൺ ആണോ? 24 ദിവസം അധിക കാലാവധിയുമായി വി
ഫീച്ചർ എങ്ങനെ ഓഫു ചെയ്യാം?
ആപ്പുകളുടെ ജെമിനി ആപ്പ്‌സ് ആക്‌റ്റിവിറ്റി പ്രവർത്തനരഹിതമാക്കാനായി, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ജെമിനി തുറന്ന് മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ പിക്ചർ ഐക്കണിൽ ടാപ്പ് ചെയ്ത് "ജെമിനി ആപ്പ്‌സ് ആക്‌റ്റിവിറ്റി" എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇത് ഒരു പുതിയ പേജ് തുറക്കുന്നു, ഇവിടെ ഫീച്ചർ ഓഫ് ചെയ്യുന്നതിനായുള്ള ഓപ്ഷൻ കാണാം. അതേസമയം, ഫീച്ചർ ഓഫാക്കിയതിനുശേഷവും, ജെമിനി ആപ്പുകളുടെ സുരക്ഷ നിലനിർത്താൻ നിങ്ങളുടെ ഡാറ്റ 72 മണിക്കൂർ വരെ ശേഖരിച്ചുവെക്കും.
Also Read: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ
ഒരു പ്രത്യേക ആപ്പിന്റെ ഡാറ്റ മാത്രം ആക്‌സസ് ചെയ്യുന്നത് തടയാനായി, ജെമിനി ആപ്പിലെ പ്രൊഫൈൽ പിക്ചറിൽ ടാപ്പു ചെയ്‌ത് ആപ്പ്സിൽ ക്ലിക്കു ചെയ്യുക. ഇവിടെ, ജെമിനി ഏതൊക്കെ ആപ്പുകളിലേക്ക് കണക്റ്റ് ചെയ്യണമെന്ന് തിരഞ്ഞെടുക്കാൻ കഴിയും. കൂടാതെ, നിങ്ങൾ ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ എഐ ചാറ്റ്ബോട്ട് ട്രാക്ക് ചെയ്യുന്നത് തടയാനും നിങ്ങളുടെ ഫോണിലെ ജെമിനി ആപ്പ് പ്രവർത്തനരഹിതമാക്കാനും ഇവിടെ സാധിക്കും.
Read More:സൗജന്യ കെ ഫോണ്‍ കണക്ഷന്‍, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.