scorecardresearch

ഉപയോഗിക്കുന്നത് 2ജി ഫോൺ ആണോ? 24 ദിവസം അധിക കാലാവധിയുമായി വി

അധിക കാലാവധിയിലൂടെ 28 ദിവസത്തിനു പകരം ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സേവനം ലഭ്യമാകും

അധിക കാലാവധിയിലൂടെ 28 ദിവസത്തിനു പകരം ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സേവനം ലഭ്യമാകും

author-image
Tech Desk
New Update
Vi, Super Hero prepaid plan, Vodafone, Idea, V I

ഫയൽ ഫൊട്ടോ

കൊച്ചി:  രാജ്യത്തെ ജനപ്രിയ ടെലികോം സേവന ദാതാക്കളായ വി 2 ജി ഹാന്‍ഡ്സെറ്റ് ഉപഭോക്താക്കള്‍ക്ക് 199 രൂപയും അതിനു മുകളിലും ഉള്ള അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് പായ്ക്കുകളില്‍ വര്‍ഷത്തില്‍ 24 ദിവസത്തെ ഉറപ്പായ അധിക കാലാവധി അവതരിപ്പിച്ചു. 199 രൂപയോ അതിനു മുകളിലോ ഉള്ള ഓരോ അണ്‍ലിമിറ്റഡ് വോയ്സ് റീചാര്‍ജുകളിലും രണ്ടു ദിവസം വീതം അധിക കാലാവധി നല്‍കിയാണ് 12 മാസത്തില്‍ 24 ദിവസത്തെ അധിക കാലാവധി ലഭ്യമാക്കുന്നത്.  

Also Read:ഗൂഗിൾ ക്രോം ഉപയോക്താവാണോ? സുരക്ഷാ മുന്നറിയിപ്പുമായി സിഇആർടി

Advertisment

കുറഞ്ഞ തോതില്‍ മാത്രം ഡാറ്റ ഉപയോഗിക്കുന്നതോ വോയ്സ് മാത്രം ഉപയോഗിക്കുന്നതോ ആയ ഉപഭോക്താക്കളുടെ ദീര്‍ഘകാലമായുള്ള വെല്ലുവിളി പരിഹരിക്കാനാണ് വി ഈ ഗ്യാരണ്ടി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വി ഗ്യാരണ്ടി അവതരിപ്പിച്ചതിലൂടെ പതിവ് 28 ദിവസത്തിനു പകരം ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സേവനം ലഭ്യമാകുകയും പ്രതിമാസം ഒരു റീചാര്‍ജ് മാത്രം എന്ന നില ലഭ്യമാക്കുകയും ചെയ്യും. 

Also Read: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ

4ജി, 5ജി ഉപഭോക്താക്കള്‍ക്ക് ആകെ 130 ജിബി അധിക ഡാറ്റ ഒരു വര്‍ഷത്തേക്കു ലഭ്യമാക്കുന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പദ്ധതി ഇതോടൊപ്പം തുടരും. 299 രൂപയോ അതിനു മുകളിലോ ഉള്ള അണ്‍ലിമിറ്റഡ് പദ്ധതികളിലാവും ഇതു ലഭ്യമാകുക. വി ഗ്യാരണ്ടി വഴിയുള്ള അധിക കാലാവധിക്കായി 1212  അല്ലെങ്കില്‍ *999  ഡയല്‍ ചെയ്യണം.  വി ആപ്പ് വഴിയും അധിക ഡാറ്റാ ആനുകൂല്യം നേടാനാവും.

Read More:സൗജന്യ കെ ഫോണ്‍ കണക്ഷന്‍, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന

Idea Vodafone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: