scorecardresearch

മി സ്കൂട്ടർ, മി ടിവി സ്റ്റിക്ക് അടക്കമുള്ള ഉൽപന്നങ്ങളുമായി ഷവോമിയുടെ പ്രോഡക്റ്റ് ലോഞ്ച് ബുധനാഴ്ച

സ്കൂട്ടറിന്റെ വില 25,000 രൂപയിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിവി സ്റ്റിക്ക് മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് വിപണിയിലെത്തുക.

സ്കൂട്ടറിന്റെ വില 25,000 രൂപയിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിവി സ്റ്റിക്ക് മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് വിപണിയിലെത്തുക.

author-image
Tech Desk
New Update
Xiaomi global ecosystem launch event, mi band 5 launch, mi scooter 1s launch, mi curved monitor launch, mi band 5 price, mi band 5 specifications, mi stick 4k, mi stick price, ie malayalam, ഐഇ മലയാളം

Xiaomi global product launch event on July 15: Mi TV Stick, Mi Scooter expected: ന്യൂഡൽഹി:  ഇന്ത്യൻ മാർക്കറ്റിലേക്കടക്കം പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. ജൂലൈ 15ന് നടക്കുന്ന ഗ്ലോബൽ ഇക്കോസിസ്റ്റം പ്രോഡക്റ്റ് ലോഞ്ചിന്റെ ഭാഗമായാണ് ഷവോമി പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.

Advertisment

ഷവോമിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും മി കമ്മ്യൂണിറ്റി അക്കൗണ്ടുകളിലും ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഷവോമി പോസ്റ്റ് ചെയ്ത ഫോട്ടോ പ്രകാരം, മി ഇലക്ട്രിക് സ്കൂട്ടർ 1 എസ്, മി സ്മാർട്ട് ബാൻഡ് 5, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മി ടിവി സ്റ്റിക്ക് എന്നിവ ഉൾപ്പെടെയുള്ള പ്രോഡക്റ്റുകൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മി ബാൻഡ് 5 ഇതിനകം ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. മി ബാൻഡ് 4 പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, അടുത്ത പതിപ്പിന് 0.95 ഇഞ്ചിന് പകരം 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, കൂടുതൽ സ്പോർട്സ് മോഡുകൾ, പേഴ്സണൽ ആക്റ്റിവിറ്റി ഇന്റലിജൻസ് (പിഐഐ) ആക്റ്റിവിറ്റി ഇൻഡെക്സ് എന്നിവ ഉണ്ടാകും. പുതിയ ബാൻഡിലെ ബാറ്ററി ഒരൊറ്റ ചാർജിൽ 14 ദിവസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എൻ‌എഫ്‌സി പതിപ്പിന് ബാൻഡിന്റെ വില 2,500 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

Read More: മൊബൈൽ ഫോൺ വിപണി സജീവമാക്കാൻ കമ്പനികൾ; ഇന്ത്യയിൽ ലോഞ്ചിനൊരുങ്ങി വൺപ്ലസ് നോഡും പോകോ M2വും

അടുത്ത കാലത്തായി വാർത്തകളിൽ ഇടം പിടിച്ച വന്ന മറ്റൊരു ഉൽപ്പന്നമാണ് മി ടിവി സ്റ്റിക്ക്. ഈ വർഷം ആദ്യം ഷവോമി മി ടിവി ബോക്സ് പുറത്തിറക്കിയിരുന്നു. ആമസോണിന്റെ ഫയർ ടിവി സ്റ്റിക്കിനേക്കാളും കുറഞ്ഞ വിലയിൽ സമാന ഉപകരണം പുറത്തിറക്കാനാണ് ടിവി സ്റ്റിക്കിലൂടെ ഷവോമി ലക്ഷ്യമിടുന്നത്. ഫുൾ എച്ച്ഡി, 4 കെ സ്ട്രീമിംഗിനായി രണ്ട് വ്യത്യസ്ത മോഡലുകൾ ഉൽപന്നത്തിന് ഉണ്ടാകുമോ അതോ ഒരെണ്ണം മാത്രമാണോ പുറത്തിറക്കുക എന്നത് ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 34 ഇഞ്ച് കർവ്ഡ് മോണിറ്ററും ഇത്തവണ ആഗോള വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഈ പരിപാടിയിൽ ഒരു പ്രധാന സ്മാർട്ട്‌ഫോണും ഷവോമി അവതരിപ്പിക്കാൻ സാധ്യതയില്ല. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ മി സ്‌കൂട്ടർ ആഗോള വിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 വാട്ട് ഡിസി ബ്രഷ്ലെസ്സ് മോട്ടോറും 8.5 ഇഞ്ച് ഷോക്ക് അബ്സോർബിങ്ങ് ടയറുകളുമുള്ള മി ഇലക്ട്രിക് സ്കൂട്ടർ 1 എസ് സ്പോർട്സ് മോഡലിന് പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ ഇതിന്റെ വില 25,000 രൂപയിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

ഷവോമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ, സീനിയർ ഗ്ലോബൽ പ്രൊഡക്ട് മാനേജർ സ്റ്റീവൻ ബായും ലോഞ്ചിൽ “നിഗൂഡമായ സർപ്രൈസ്” ഉൾപ്പെടുമെന്ന് സൂചന നൽകിയിരന്നു. 15ന് ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ ലോഞ്ച് ഇവവന്റ് കാണാനാവും.

Read More: Xiaomi global product launch event on July 15: Mi TV Stick, Mi Scooter expected

Xiaomi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: