Best phones under Rs 20,000: മറ്റൊരിക്കലുമില്ലാത്ത തരത്തിൽ സ്മാർട്ഫോണും സ്മാർട്ഫോൺ വിപണിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ദൈനംദിനം ജീവിതത്തിൽ ഒഴിച്ചുകൂടാനാകത്ത വിതം സ്മാർട്ഫോണുകളും അവയുടെ ഉപയോഗവും മാറി. ഉപയോഗത്തിന് അനുസരിച്ച് ആവശ്യമായ ഫീച്ചറുകളോടുകൂടിയ നമ്മുടെ ബജ്ജറ്റിനിണങ്ങുന്ന ഫോണുകൾ തിരഞ്ഞെടുക്കകയാണ് ഇപ്പോൾ ചെയ്തു വരുന്നത്. അത്തരത്തിൽ 20000 രൂപയ്ക്ക് താഴെ വില വരുന്ന ഇപ്പോൾ നിലവിലുള്ള മികച്ച ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.
Poco X2: Rs 17,499: പോകോ X2
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ ബ്രാൻഡാണ് പോകോ. 2018ൽ പോകോ F1 അവതരിപ്പിച്ചുകൊണ്ടായിരുന്നു പോകോ ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ചത്. എന്നാൽ പിന്നീട് കാര്യമായ നേട്ടമൊന്നും പറയാൻ പോകോയ്ക്ക് ഇല്ലായിരുന്നു. 2020ൽ പോകോ X2വിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് കമ്പനി. പോകോ X2 ന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 730G പ്രൊസസറിലാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്റേത്.
ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 64MP+8MP അൾട്രവൈഡ് ലെൻസിനൊപ്പം 2Mp വീതമുള്ള മാക്രോ ലെൻസും ഡെപ്തും ലെൻസുമാണ് റിയർ ക്യാമറ. 6ജിബി റാം 64ജിബി ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ അടിസ്ഥാന മോഡലിന് 17499 രൂപയാണ് വില.
Read Here: Poco X2 review: A power-packed mid-range phone from Poco
Samsung Galaxy M31: സാംസങ് ഗ്യാലക്സി M31
മിഡ് റേഞ്ചിൽ ഫോണുകൾ തേടുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ സാംസങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗ്യാലക്സി M31. 6.4 ഇഞ്ച് ഇൻഫിനിറ്റി യു ഫുൾഎച്ച്ഡി+സൂപ്പർ അമോൾഡ് ഡിസ്പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം എക്സിനോസ് 9611 പ്രൊസസറിലാണ്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് സാംസങ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 6GB റാം 64GB ഇന്രേണൽ മെമ്മറിയുള്ള മോഡലും 6GB റാം 128GB ഇന്രേണൽ മെമ്മറിയുള്ള മോഡലുമാണ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്റെ അടിസ്ഥാന വില 14,999 രൂപയുമാണ്.
Read Here: Samsung Galaxy M31 review: The ‘Paisa vasool’ smartphone

Redmi Note 7 Pro: റെഡ്മി നോട്ട് 7 പ്രോ
ചൈനീസ് വമ്പന്മാരായ ഷവോമിയുടെ ഏറ്റവും പുതിയ ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 7 പ്രോ. 48 എംപി റെസലുഷനുമായി ഇറങ്ങിയ ഫോൺ സ്മാർട്ഫോൺ രംഗത്ത് വലിയ ചർച്ചയായി കഴിഞ്ഞിരിയ്ക്കുകയാണ്. രണ്ട് വ്യത്യസ്ത മെമ്മറികളിലാണ് ഫോൺ ലഭ്യമാകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 13,999 രൂപയാണ് വില. 6 ജിബി റാമിലും 128 ജിബി റാമിലും എത്തുന്ന ഫോണിന് വില 16,999 രൂപയാണ്.
Read Here: Redmi Note 7 Pro review: At Rs 13,999, this one is a clear winner
Realme 2 Pro: റിയൽമി 2 പ്രോ
റിയൽമി 2 പ്രോയാണ് 20000 രൂപയിൽ താഴെ വിലയുള്ള മികച്ച മറ്റൊരു ഫോൺ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില. 15,990 രൂപ വിലയുളള 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 14,990 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണ് 17,999 രൂപയ്ക്കാണ് വാങ്ങാനാവുക. റിയൽമി 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്എച്ച്ഡി പ്ലസ് റെസലുഷനുള്ള ഡിസ്പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16എംപി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2എംപി റെസലൂഷനുമുണ്ട്. 3,500 എംഎഎച്ച് ആണ് ബാറ്ററി.
Read Here: Realme 2 Pro review: At Rs 13,990, impressive camera and capable performance