/indian-express-malayalam/media/media_files/uploads/2020/08/xiaomi-logo11.jpg)
ന്യൂഡൽഹി: കഴിഞ്ഞ ഏതാനും മാസത്തിനിടെ രാജ്യത്ത് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോൾ വീണ്ടും കൂടുതൽ ആപ്പുകൾ കൂടി നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്ത് എല്ലാ ഷവോമി, റെഡ്മി, പൊകോ സ്മാർട്ട്‌ഫോണുകളിലും പ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്ന ഷവോമിയുടെ മി ബ്രൗസർ പ്രോ പുതുതായി നിരോധന പട്ടികയിൽ ഉൾപ്പെട്ടു. കൂടാതെ, ബായ്ദു സെർച്ച് ആപ്ലിക്കേഷനും കേന്ദ്രസർക്കാർ വിലക്കി.
Read More: India bans TikTok and 58 other apps: നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഇവയൊക്കെ; പൂര്‍ണ്ണ പട്ടിക
അതേസമയം, മി ബ്രൗസറിനെ നിരോധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ വിവര സ്വകാര്യതാ നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുമെന്ന് ഷവോമി വക്താവ് മറുപടി നൽകി. ഇമെയിൽ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്. “ഇന്ത്യൻ നിയമപ്രകാരം എല്ലാ ഡാറ്റാ സ്വകാര്യതയും സുരക്ഷാ ആവശ്യകതകളും ഷവോമി പാലിക്കുന്നു. പുതിയ സംഭവ വികാസം മനസിലാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്. ആവശ്യാനുസരണം ഉചിതമായ നടപടികൾ കൈക്കൊള്ളും," വക്താവ് കുറിച്ചു.
Read More: ചൈനയിൽ നിന്നല്ല, ആപ്പിൾ ഐഫോൺ 11 തമിഴ്‌നാട്ടിൽ നിന്നും
ചൈനയുമായുള്ള അതിർത്തി അതിർത്തി സംഘർഷത്തിന് പിറകേ ജൂൺ 30ന് ടിക്ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, ഷെയർഇറ്റ്, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. പിന്നീട് ഇവയുടെ ക്ലോണുകളും വാരിയന്റുകളും അടക്കമുള്ള ആപ്പുകളും നിരോധിച്ചിരുന്നു. ഈ ആപ്പുകൾ സ്വകാര്യതാ ലംഘനം നടത്തുന്നതായാണ് നിരോധനത്തിന് കാരണമായി സർക്കാർ പറഞ്ഞത്.
Read More: Mi Browser joins TikTok and other Chinese apps banned in India; Xiaomi responds
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.