scorecardresearch

India bans TikTok and 58 other apps: നിരോധിച്ച ചൈനീസ്‌ ആപ്പുകള്‍ ഇവയൊക്കെ; പൂര്‍ണ്ണ പട്ടിക

ndia bans TikTok and 58 other apps: ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസ് ആണ് നിരോധിക്കപ്പെട്ടത്

tiktok, tiktok ban, apps ban, china india relations, galwan, ladakh, indian express, Tiktok, chinese applications, ടിക്ടോക്, ചൈനീസ് ആപ്ലിക്കേഷൻസ്, Ban, നിരോധനം, IE Malayalam, ഐഇ മലയാളം

India bans TikTok and 58 other apps with Chinese links: ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻസ് കേന്ദ്ര സർക്കാർ നിരോധിച്ചു. ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസ് കേന്ദ്രം നിരോധിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് ആപ്ലിക്കേഷൻസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.

ജനപ്രിയ ആപ്ലിക്കേഷൻസായി ടിക്ടോക്, ഷെയർഇറ്റ്, യുസി ബ്രൗസർ, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉൾപ്പടെ 59 ആപ്ലിക്കേഷൻസാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങൾ വലിയ ആശങ്കയാണെന്നും ഇതിൽ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.

India bans TikTok and 58 other apps with Chinese links

“ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

ഈ ആപ്ലിക്കേഷനുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ്‌ നിരോധനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tiktok uc browser and other 59 chinese moblile applications banned in india