ന്യൂഡൽഹി: ചെന്നൈക്ക് സമീപം ശ്രീ പെരുമ്പുത്തൂരിലെ ഫോക്സ്കോൺ പ്ലാന്റിൽ നിന്ന് ആപ്പിൾ ഐഫോൺ 11 ഉത്പാദിപ്പിക്കാൻ ആരംഭിച്ചു. ഫോക്സ്കോണാണ് കരാർ അടിസ്ഥാനത്തിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്നത്. നേരത്തേ ഫോക്സ്കോൺ ഐഫോൺ 7, ഐഫോൺ എക്‌സ്ആർ, ഐ ഫോൺ എസ്ഇ, ഐ ഫോൺ 6എസ് മോഡലുകൾ ശ്രീ പെരുമ്പുത്തൂരിലെ പ്ലാന്റിൽ നിർമിച്ചിരുന്നു.
രാജ്യത്ത് നിന്ന് ഐഫോൺ 11ന്റെ ഉത്പാദനം ആരംഭിച്ചതായി കേന്ദ്ര വിവര സാങ്കേതിക വിദ്യാ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു. “ഐഫോൺ 7, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ, ഐഫോൺ 6 എസ് എന്നിവയ്ക്ക് ശേഷം ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഓഫറുകളിലൊന്നായ ഐഫോൺ 11 നിർമ്മിക്കാൻ തുടങ്ങുന്നു,” എന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്‌തു..
ഐഫോൺ 11 ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലാണ് അസംബിൾ ചെയ്യുക. ഇതാദ്യമായാണ് ആപ്പിൾ രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഐഫോൺ മോഡൽ നിർമ്മിക്കുന്നത്. നേരത്തേ ചൈനയിലെ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിച്ച ഐഫോൺ 11 മോഡലുകളായിരുന്നു ഇന്ത്യയടക്കമുള്ള വിപണികളിലെത്തിയിരുന്നത്.
ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ നിർമാണ് രാജ്യത്ത് തന്നെ നടത്തിയാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട 20 ശതമാനം നികുതി കമ്പനിക്ക് ഒഴിവാക്കാനാവും. “ഇന്ത്യയിലെ ഉത്പാദന രംഗത്ത് സുപ്രധാനമായ ഉത്തേജനമാണിത്! 63,900 രൂപയുടെ ഐഫോൺ 11 ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ തുടങ്ങി.രാജ്യത്ത് ആദ്യമായി ഒരു മികച്ച മോഡൽ കൊണ്ടുവന്നു, ” റെയിൽവേ, വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
Read More: ദക്ഷിണേന്ത്യയിൽ 7500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ആപ്പിൾ ഐഫോൺ നിർമാണ കരാറുകാരായ ഫോക്സ്കോൺ
ഐഫോൺ എക്സ്ആർ ഇന്ത്യയിൽ നിർമിക്കാൻ ആരംഭിച്ച് 9 മാസത്തിന് ശേഷമാണ് ഇപ്പോക്ഷ എക്സ്ആർ മോഡലിന്റെ ഉത്പാദനവും രാജ്യത്ത് ആരംഭിക്കുന്നത്. 2017 മേയ് മാസത്തിലാണ് ആപ്പിൾ ഫോണുകൾ ആദ്യമായി ഇന്ത്യയിൽ നിർമിക്കാൻ ആരംഭിച്ചത്. ബംഗലൂരുവിലെ വിസ്‌ട്രോണിന്റെ യൂണിറ്റിൽ ഐഫോൺ എസ്ഇ ആയിരുന്നു നിർമിച്ചത്. ഇത് പിന്നീട് രാജ്യത്തെ ഫോക്സ്കോണിന്റെ പ്ലാന്റുകളിലും ഫോണുകൾ നിർമിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആപ്പിൾ ഐഫോൺ എക്സ്ആർ ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കാൻ തുടങ്ങി.
ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗട്രോൺ എന്നീ കമ്പനികൾക്കാണ് ഐഫോൺ ഉത്പാദനത്തിനായി ആപ്പിൾ കരാർ നൽകിയിട്ടുള്ളത്. ഇന്ത്യയിലുള്ള, ഐഫോൺ മോഡലുകൾ അസംബിൾ ചെയ്യുന്ന ഫാക്ടറി വിപുലീകരിക്കുന്നതിനായി 100 കോടി ഡോളർ വരെ നിക്ഷേപിക്കാൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഒരു പ്രാദേശിക ഉപസ്ഥാപനം തുടങ്ങുന്നതിനായി പെഗട്രോൺ നിക്ഷേപം നടത്തുമെന്ന് മറ്റൊരു റിപ്പോർട്ടുമുണ്ട്. ഇന്ത്യയിൽ ഫോക്സ്കോണിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഐഫോൺ അസംബ്ലറാണ് പെഡഗ്രോൺ.
ഇന്ത്യയിൽ ഇപ്പോൾ 50 കോടിയിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് സ്മാർട്ട്ഫോൺ വിപണി. വിവിധ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷിയോമി, സാംസങ്, വിവോ തുടങ്ങിയവ രാജ്യത്തെ വിഭവങ്ങളിൽ നിക്ഷേപം നടത്തിയിരുന്നു,
Read more: Apple iPhone 11’s local manufacturing begins at Foxconn’s Chennai plant