/indian-express-malayalam/media/media_files/uploads/2019/02/india-world-cup.jpg)
ICC Cricket World Cup 2019
World Cup 2019 on your mobile: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏകദിന ലോകകപ്പിന് ഇനി ദിവങ്ങൾ മാത്രം അവശേഷിക്കുന്നത്. സന്നാഹ മത്സരങ്ങൾ ആരംഭിച്ചും കഴിഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.
Also Read: ICC Cricket World Cup 2019: ലോകകപ്പിന് ഇനി അഞ്ച് നാളുകൾ; ടീമുകൾ, മത്സരക്രമം, വേദികൾ ഒറ്റനോട്ടത്തിൽ
ഇത്തരത്തിൽ പ്രാഥമിക ഘട്ടത്തിൽ 45 മത്സരങ്ങളും രണ്ട് സെമിഫൈനൽ മത്സരങ്ങളും കലാശപോരാട്ടവും ഉൾപ്പടെ 48 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഇതിന് പുറമെ 10 സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീമുകൾ കളിക്കും. രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും.
Also Read: ICC World Cup Time Table 2019: ഓരോ ടീമും നേർക്കുനേർ; ലോകകപ്പ് മത്സരക്രമം
ഈ മത്സരങ്ങളൊക്കെ ടിവിയിൽ സംപ്രേക്ഷണം ചെയ്യയുന്നുണ്ട്. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിനാണ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം. ടിവിക്ക് പുറമെ മൊബൈൽ ഫോണിലും ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കുവാൻ സാധിക്കും.
Also Read: 'ശൈലി മാറ്റില്ല'; കൂവി വിളിച്ച് ഇംഗ്ലണ്ട് ആരാധകര്‍, സെഞ്ചുറി കൊണ്ട് മറുപടി നല്‍കി സ്മിത്ത്
ICC World Cup 2019 match on Hotstar; ഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ കാണാം
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും ഹോട്ട്‌സ്റ്റാറിൽ കാണാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ ഫോണിൽ ഹോട്ട്‌സ്റ്റാർ ഡൗൺലോഡ് ചെയ്യണം. ആൺഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആൺഡ്രോയ്ഡിന് പുറമെ ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭിക്കും.
Virat Kohli and Harry Kane have traded compliments on social media several times over recent years, and have now finally methttps://t.co/vdXZmKv2pE
— Express Sports (@IExpressSports) May 25, 2019
എന്നാൽ ഹോട്ട്സ്റ്റാറിലൂടെ ഫ്രീ ആയി നിങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കില്ല. ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ടോ, ഹോട്ട്സ്റ്റാർ വിഐപി അക്കൗണ്ടോ മത്സരങ്ങൾ കാണാൻ ആവശ്യമാണ്. പ്രതിവർഷം 999 രൂപ അടച്ചാൽ നിങ്ങൾക്ക് ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ട് ലഭിക്കും. പ്രതിമാസം 199 രൂപയ്ക്കും ഇത് ലഭിക്കും. ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷന് പ്രതിവർഷം 365 രൂപയാണ് നിരക്ക്.
Also Read: ലോകകപ്പ് ഓർമ്മകള്‍: സ്വന്തം മരുന്നിന്റെ രുചിയറിഞ്ഞ് വാട്‌സണ്‍; മൈതാനത്ത് തീപടര്‍ത്തിയ വഹാബ് റിയാസ്
ICC World Cup 2019 match on Jio TV ; ജിയോ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം
ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിച്ചട്ടുള്ള ഉപഭോക്താക്കൾക്കായിരിക്കും മത്സരങ്ങൾ തത്സമയം വീക്ഷിക്കുവാൻ ജിയോ ആപ്പിലൂടെ സാധിക്കുക. ജിയോ ടി വി ആപ്പിലൂടെ ജിയോ ഫോണിലും ജിയോ ഫോൺ 2വിലും മത്സരങ്ങൾ കാണാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ICC World Cup 2019 Airtel TV; എയർടെൽ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാം
എയർടെൽ ഉപഭോക്താക്കൾക്കും ജിയോടേതിന് സമാനമായ രീതിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും എയർടെൽ ടിവി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.