scorecardresearch

വാട്സ്ആപ്പിൽ ഇനി സിനിമയും പങ്കിടാം; ഷെയറിംഗ് ഫീച്ചർ പുറത്ത്

സുരക്ഷിതമായി ഫയലുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

സുരക്ഷിതമായി ഫയലുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

author-image
Tech Desk
New Update
WhatsApp Share

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയിലായിരിക്കും സേനവം പ്രവർത്തിക്കുക

ഷെയർചെയ്യുന്ന ഫയലുകളുടെ ക്ലാരിറ്റി വർദ്ധിപ്പിക്കുന്നതിനായി ശ്രദ്ധേയമായ അപ്ഡേറ്റുകളാണ് അടുത്തിടെ വാട്സ്ആപ്പ് പുറത്തിറക്കിയത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ പരീക്ഷിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പിൽ പുറത്തിറക്കുന്നത്.

Advertisment

ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ 2.24.2.17 പതിപ്പിൽ സേവനം നിലവിൽ ലഭ്യമാണെന്ന് 'WABetaInfo' റിപ്പോർട്ടു ചെയ്തു. കൂടാതെ സേവനം ഉപയോഗിക്കുന്നതിനായി പുതിയ ഒരു സെക്ഷൻ തുറക്കണമെന്നും റിപ്പോർട്ട് പറഞ്ഞു.

ഫയലുകൾ കൈമാറുന്നതിനായി ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യത്ഥന അയക്കാം. എന്നാൽ ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. വാട്സ്ആപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണത്തിലായിരിക്കും പുതിയ ഫീച്ചറിന്റെയും പ്രവർത്തനം.

ആൻഡ്രോയിഡ് ഫോണുകളിൽ സമാന സേവനം, വർഷങ്ങളായി ലഭ്യമാണെങ്കിലും അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണത്തിൽ ഫയലുകൾ കൈമാറാം എന്നതാണ് പുതിയ മാറ്റത്തിന്റെ സവിശേഷത.

Advertisment
WhatsApp File Sharing
ചിത്രം: വാബീറ്റാഇൻഫോ

വാട്സ്ആപ്പ് ഫയൽ ഷെയറിംഗ് ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണെന്നും, ഭാവി പതിപ്പുകളിൽ ലഭ്യമായേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു, എന്നാൽ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ ലഭ്യമാകുമെന്നത് വ്യക്തമല്ല.

Check out More Technology News Here 

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: