scorecardresearch

Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ

2,0000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ

2,0000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ

author-image
Tech Desk
New Update
Lava Agni 2

എക്സ്‌പ്രസ് ചിത്രം

Amazon and Flipkart Republic Day Sale: റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ, ആമസോണും ഫ്ലിപ്കാർട്ടും ആകർഷകമായ ഓഫറുകളാണ് സ്മാട്ട്ഫോണുകൾക്കായി വാഗ്ദാനം ചെയ്യുന്നത്. ക്യാമറ, മിതമായ ഗെയ്മിംഗ്, പെർഫോമെൻസ് തുടങ്ങിയ ഫീച്ചറുകൾ ലക്ഷ്യം വയ്ക്കുന്ന മിഡ് റേഞ്ച്, ബജറ്റ് ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, 20,000 രൂപയിൽ താഴെയുള്ള ചില മികച്ച ഫോണുകൾ ഇതാ.

Advertisment
Motorola G34
മോട്ടറോള ജി 34, ഫോക്സ് ലെതർ ബാക്കോടെയാണ് വരുന്നത്, പ്രീമിയം രൂപവും ഭാവവും നൽകുന്നു. (ചിത്രത്തിന്റെ ഉറവിടം: മോട്ടറോള)

മോട്ടറോള ജി34
മോട്ടറോള അടുത്തിടെ പുറത്തിറക്കിയ മികച്ച ബജറ്റ് ഫോണാണ് ജി34. സ്നാപ്ഡ്രാഗൺ 695ൽ പ്രവർത്തികുന്ന ജി34, നിയർ-സ്റ്റോക്ക് ആൻഡ്രോയിഡ് 14 അനുഭവം പ്രദാനം ചെയ്യുന്നു. 6.5 ഇഞ്ച് എൽഇഡി സ്‌ക്രീൻ, 50MP പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. വിലകുറഞ്ഞ ഒരു ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ 10,999 രൂപ മുതൽ വില തുടങ്ങുന്ന മോട്ടറോള ജി34 മികച്ച ഓപ്ഷനായിരിക്കും.

Poco M6
എക്സ്‌പ്രസ് ചിത്രം
Advertisment

പോക്കൊ എം6
5ജി സേവനം ലഭിക്കുന്ന മികച്ച ഒരു ബജറ്റ് ഫോണാണ് പോക്കോ എം6.  ഡൈമൻസിറ്റി 6100+ പ്രൊസസർ കരുത്തേകുന്ന എം6-ൽ, 50MPക്യാമറയും 6.75 ഇഞ്ച് എൽഇഡി സ്ക്രീനും ലഭിക്കുന്നു. നൽകുന്ന പണത്തിനുള്ള മൂല്യം ലഭിക്കുന്ന ഒരു എംഐയുഐ ഫോൺ ആഗ്രഹിക്കുന്നു എങ്കിൽ 9,999 രൂപയെന്ന അടിസ്ഥാന വിലയിൽ ആരംഭിക്കുന്ന പോക്കൊ എം6 തിരഞ്ഞെടുക്കാം.

OnePlus Nord CE 3 Lite
എക്‌സ്‌പ്രസ് ചിത്രം

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്
യൂസർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മിഡ് റേഞ്ച് ഫോണാണ്, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ഓക്സിജൻ ഒഎസ് 13.1 ൽ പ്രവർത്തിക്കുന്ന നോർഡ് സിഇ 3 ലൈറ്റ്, രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും പ്രദാനം ചെയ്യുന്നു. മോശമല്ലാത്ത ക്യാമറ വാഗ്ദാനം ചെയ്യുന്ന  108MP ക്യാമറയും ഫോണിൽ വരുന്നുണ്ട്. 19,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ലാവാ അഗ്നി 2
20,000 രൂപയിൽ താഴെ വിലയുള്ള അമോലെഡ് സ്‌ക്രീൻ ഉള്ള ഒരേയൊരു ഫോണാണ് ലാവ അഗ്നി 2 (എക്‌സ്‌പ്രസ് ചിത്രം)

ലാവാ അഗ്നി 2
വിദേശ ബ്രാന്റുകൾക്ക് പിന്നാലെ പോകാതെ ഒരു മികച്ച ഇന്ത്യൻ ബ്രാന്റാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓൾറൗണ്ടർ ഫോണാണ് ലാവാ അഗ്നി 2. ഹൈ റിഫ്രഷ് റേറ്റ്, കർവ്ഡ് സ്ക്രീൻ, ഗ്ലാസ്സ് ബാക്ക്, ഡൈമെയ്‌ൻസിറ്റി 7050 പ്രൊസസർ, സ്റ്റോക്ക് ആൻഡ്രോയിഡ്, 67W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഫോണാണ് ലാവാ അഗ്നി 2.  19,999 രൂപയാണ് ഫോണിന്റെ ആമസോണിലെ വില.

Galaxy M34
എക്സ്‌പ്രസ് ചിത്രം

സാംസങ് ഗാലക്സി എം34
6000എംഎഎച്ച് ബാറ്ററി, ഹൈ റിഫ്രഷ് റേറ്റ്, AMOLED സ്‌ക്രീൻ  8MP അൾട്രാവൈഡ് ക്യാമറ, 2MP മാക്രോലെൻസ്, 59MP പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് സാംസങ് ഗാലക്സി എം34ൽ ലഭ്യമാകുന്നത്.  15,999 രൂപ മുതൽ ആമസോണിൽ ലഭ്യമാണ്.

Amazon Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: