scorecardresearch

ഗൂഗിൾ ഡ്രൈവ് സ്റ്റോറേജിനെതിരെ ബാക്കപ്പിന്റെ കണക്കെടുക്കാൻ വാട്ട്‌സ്ആപ്പ്

2024-ന്റെ ആദ്യ പകുതിയിൽ ആപ്പിന്റെ സ്ഥിരമായ പതിപ്പിലുള്ളവർക്ക് മാറ്റങ്ങൾ ബാധകമാകുമെന്നും 30 ദിവസം മുമ്പ് അവർക്ക് ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കുമെന്നും വാട്സ് ആപ്പ്

2024-ന്റെ ആദ്യ പകുതിയിൽ ആപ്പിന്റെ സ്ഥിരമായ പതിപ്പിലുള്ളവർക്ക് മാറ്റങ്ങൾ ബാധകമാകുമെന്നും 30 ദിവസം മുമ്പ് അവർക്ക് ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കുമെന്നും വാട്സ് ആപ്പ്

author-image
Tech Desk
New Update
Whatsapp-back up

എക്സ്പ്രസ് ഫൊട്ടോ-പിക്സാബേ

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ് ആപ്പ് കഴിഞ്ഞ വർഷം അവരുടെ നിബന്ധനകളും വ്യവസ്ഥകളും അപ്‌ഡേറ്റ് ചെയ്തിരുന്നു. 2024 ന്റെ ആദ്യ പകുതിയിൽ എപ്പോഴെങ്കിലും ഒരു ഉപയോക്താവിന്റെ ഗൂഗിൾ ഡ്രൈവ് സ്‌റ്റോറേജ് സ്‌പെയ്‌സിലേക്ക് ചാറ്റ് ബാക്കപ്പുകൾ കണക്കാക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. 

Advertisment

നിങ്ങൾ ഗൂഗിളിന്റെ ക്ലൗഡ് സ്‌റ്റോറേജ് സേവനത്തിന്റെ സൗജന്യമോ അല്ലെങ്കിൽ പണമടച്ചുള്ള ടയറിലാണോ എന്നത് പരിഗണിക്കാതെ തന്നെ ചാറ്റ് ബാക്കപ്പുകൾ സ്‌റ്റോറേജ് സ്‌പേസ് കൈവശപ്പെടുത്താൻ തുടങ്ങിയതിനാൽ, വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾ ഇതിനകം തന്നെ അതിന്റെ ദോഷം അനുഭവിക്കുകയാണ്.  

നിങ്ങൾ വാട്ട്‌സ്ആപ്പ് ബീറ്റയിലാണെങ്കിൽ, നിങ്ങളുടെ ചാറ്റ് ബാക്കപ്പുകൾ ഗൂഗിൾ ഡ്രൈവ് സ്‌റ്റോറേജ് സ്‌പേസ് മുഴുവനായും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ക്ലൗഡ് സേവനത്തിലേക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നത് നിർത്താം. പകരം ചലിക്കുമ്പോൾ ബിൽറ്റ്-ഇൻ വാട്ട്‌സ്ആപ്പ് ചാറ്റ് ട്രാൻസ്‌ഫർ ടൂൾ ഒരു പുതിയ ഫോണിൽ  ഉപയോഗിക്കാം. ഇതിന് പുതിയതും പഴയതുമായ ഫോൺ ഒരേ വൈഫൈ നെറ്റ്‌വർക്കിൽ കണക്ടട് ആയിരിക്കണമെന്നോ സജീവമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല എന്നുള്ളതും ഓർമ്മിക്കുക.

പകരമായി, നിങ്ങൾക്ക് ഒരുഗൂഗിൾ വൺ പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്‌ത് ഗൂഗിൾ ഡ്രൈവിൽ കൂടുതൽ സ്‌റ്റോറേജ് സ്‌പെയ്‌സ് വാങ്ങാം. അല്ലെങ്കിൽ വാട്സ് ആപ്പ്  ചാറ്റ് ചരിത്രം ബാക്കപ്പ് ചെയ്യുമ്പോൾ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്താതിരിക്കുക, കാരണം അവ നിങ്ങളുടെ ബാക്കപ്പ് വലുപ്പം വളരെയധികം വർദ്ധിപ്പിക്കും.

Advertisment

2024-ന്റെ ആദ്യ പകുതിയിൽ ആപ്പിന്റെ സ്ഥിരമായ പതിപ്പിലുള്ളവർക്ക് മാറ്റങ്ങൾ ബാധകമാകുമെന്നും ആപ്പ് ക്രമീകരണത്തിൽ ദൃശ്യമാകുന്ന 'ചാറ്റ് ബാക്കപ്പിൽ' ബാനറായി 30 ദിവസം മുമ്പ് അവർക്ക് ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കുമെന്നും വാട്സ് ആപ്പ് പറയുന്നു. 

Check out More Technology News Here 

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: