scorecardresearch

Vivo Y51A: പുതിയ സ്മാർട്ഫോണുമായി വിവോ; അറിയാം വിലയും മറ്റ് വിവരങ്ങളും

വിവോ ഇന്ത്യയുടെ ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഇ കോമേഴ്സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക് എന്നിവയിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്

വിവോ ഇന്ത്യയുടെ ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഇ കോമേഴ്സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക് എന്നിവയിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്

author-image
Tech Desk
New Update
vivo y51a, vivo y51a launch, vivo y51a specifications, vivo y51a price, vivo y51a sale india, vivo y51a comparison

Vivo Y51A: സ്മാർട്ഫോൺ രംഗത്ത് ഇന്ത്യൻ വിപണിയിലെ ശ്രദ്ധേയ സാനിധ്യമായ വിവോ അവരുടെ ഏറ്റവും പുതിയ മോഡലായ വിവോ Y51A ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്നാണ് ഫോൺ ഇന്ത്യയിൽ എത്തിയത്. ബഡ്ജറ്റ് വിലയിൽ മികച്ച ഫീച്ചറുകളോടുകൂടി എത്തുന്ന ഫോൺ തരംഗമാകുമെന്ന് തന്നെയാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. വിവോ ഇന്ത്യയുടെ ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഇ കോമേഴ്സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക് എന്നിവയിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉഫയോഗിച്ച് 1000 ഡിസ്ക്കൗണ്ടിലും ഫോൺ സ്വന്തമാക്കാം.

Advertisment

Also Read: Signal Messenger: 'സിഗ്നൽ' മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം

6.58 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഐപിഎസ് ഡിസ്‌പ്ലേയോടുകൂടി എത്തുന്ന ഫോണിൽ 16 എംപിയുടെ സെൽഫി ക്യാമറ ഉൾകൊള്ളിക്കുന്ന വാട്ടർട്രോപ്പ് സ്റ്റൈൽ നോച്ചും ഉൾപ്പെടുത്തിയിരിക്കുന്നു. ക്വൂവൽകോം സ്‌നാപ്ഡ്രാഗൻ 662 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ആൺഡ്രോയ്ഡ് 11ലാണ് ഫോണെത്തുന്നത്.

Also Read: വാട്സ്ആപ്പിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം

Advertisment

ട്രിപ്പിൾ ക്യാമറ സെറ്റപ്പിലാണ് കമ്പനി റിയർ ക്യാമറ ഒരുക്കിയിരിക്കുന്നത്. 48 എംപിയുടെ പ്രൈമറി സെൻസറും 8 എംപിയുടെ അൾട്രവൈഡ് സെൻസറും 2 എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. അൾട്രാ സ്റ്റേബിൾ വീഡിയോ ലഭിക്കുന്ന ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ ഫോണിലെ ക്യാമറയുടെ പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: Samsung Galaxy A71, Poco C3 and more: new prices: സാംസങ്ങ് ഗാലക്സി എ 71, പോക്കോ സി3 അടക്കമുള്ള ഫോണുകൾ പുതിയ വിലയിൽ

5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 18W ഫാസ്റ്റ് ചർജിങ്ങും ഫോണിന്റെ പ്രത്യേകതയാണ്. 8ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജും അടങ്ങുന്നതാണ് മെമ്മറി പാക്കേജ്. ഇതോടൊപ്പം 1ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കാനും സാധിക്കും. 188 ഗ്രാം ഭാരം വരുന്ന ഫോണിന്റെ വില 17,990 രൂപയാണ്. 2021ൽ കമ്പനി അവതരിപ്പിക്കുന്ന ആദ്യ ഫോൺ കൂടിയാണിത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: