പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തുമ്പോൾ, പഴയ സ്മാർട്ട്‌ഫോണുകളുടെ വില ക്രമേണ കുറയാൻ തുടങ്ങും. ഈ ഉപകരണങ്ങൾ അവരുടെ സെഗ്‌മെന്റിലോ സീരീസിലോ ഇള്ള ഏറ്റവും പുതിയതായിരിക്കില്ലെങ്കിലും, പുതിയ കുറഞ്ഞ വിലയിൽ അവ വാങ്ങുമ്പോൾ പണത്തിനനുസരിച്ച മൂല്യം ലഭിക്കും. ഇത്തരത്തിൽ 2021 ൽ കുറഞ്ഞ വിലയിൽ ലഭിത്തുന്ന സ്മാർട്ട്‌ഫോണുകൾ പരിശോധിക്കാം.

സാംസങ്

21,999 രൂപ നിരക്കിലാണ് സാംസങ് ഗാലക്‌സി എ 31 പുറത്തിറക്കിയത്. എന്നാൽ, ഫോൺ ഇപ്പോൾ 17,999 രൂപയ്ക്ക് ലഭ്യമാണ്. 6.4 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീൻ, മീഡിയാടെക് എംടി 6768 ഹീലിയോ പി 65 ചിപ്‌സെറ്റ്, 48 എംപി മെയിൽ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളാണ് ഫോണിനുള്ളത്.

ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നിവയിൽ 2,000 രൂപയുടെ വിലക്കുറവും സാംസങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗാലക്‌സി എ 51 ഇപ്പോൾ 6 ജിബി വേരിയന്റ് 20,999 രൂപയ്ക്കും 8 ജിബി വേരിയന്റ് 22,499 രൂപയ്ക്കും വാങ്ങാം. 6.5 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീൻ, എക്‌സിനോസ് 9611 പ്രോസസർ, 48 എംപി പ്രധാന ക്യാമറ സെൻസർ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ ഫീച്ചറുകൾ.

Read More: Samsung Galaxy M02s: സാംസങ്ങ് ഗ്യാലക്സി എം02എസ് ഇന്ത്യൻ വിപണിയിലേക്ക്

ഗാലക്സി എ 71 ഇപ്പോൾ 29,499 രൂപയ്ക്ക് പകരം 27,499 രൂപയ്ക്ക് ലഭ്യമാണ്. 6.7 ഇഞ്ച് എഫ്‌എച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 730 പ്രോസസർ, 64 എംപി പ്രധാന ക്യാമറ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഗാലക്‌സി എ 71 ൽ ഉള്ളത്.

സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 01 ബജറ്റ് ഫോണുകൾക്കും അടുത്തിടെ വില കുറച്ചു. 8,999 രൂപയ്ക്ക് പുറത്തിറക്കിയ ഗാലക്‌സി എം 01 ഇപ്പോൾ 7,499 രൂപയ്ക്ക് ലഭ്യമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 ചിപ്‌സെറ്റ്, 5.7 ഇഞ്ച് സ്‌ക്രീൻ, 13 മെഗാപിക്സൽ ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവ ഇതിലുണ്ട്. അതേസമയം, 9,999 രൂപയ്ക്ക് ആദ്യമായി പുറത്തിറക്കിയ ഗാലക്‌സി എം 01എസ് ഇപ്പോൾ 8,999 രൂപയ്ക്ക് ലഭ്യമാണ്. 6.2 ഇഞ്ച് സ്‌ക്രീൻ, മീഡിയടെക് ഹീലിയോ പി 22 ചിപ്‌സെറ്റ്, 13 എംപി ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവ ഇതിലുണ്ട്.

പോക്കോ

പോക്കോയുടെ പോക്കോ സി 3, പോക്കോ എം 2 എന്നീ രണ്ട് സ്മാർട്ട്ഫോണുകളുടെ വില അടുത്തിടെ കുറച്ചിട്ടുണ്ട്. 10,999 രൂപ വിലയുള്ള പോക്കോ എം 2 64 ജിബി വേരിയന്റ് ഇപ്പോൾ 9,999 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്റെ 128 ജിബി വേരിയന്റും ഇപ്പോൾ 10,999 രൂപയിൽ ലഭ്യമാണ്. 6.53 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീൻ, മീഡിയാടെക് ഹീലിയോ ജി 80 ചിപ്‌സെറ്റ്, 13 എംപി മെയിൻ ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പോക്കോ എം 2 ഫോണിന്റെ ഫീച്ചറുകൾ.

Read More: ഷവോമി എംഐ 10ഐ ഇന്ത്യയിൽ അവതരിപ്പിച്ച് കമ്പനി; അറിയാം ഫീച്ചറുകളും വിലയും

പോക്കോ സി 3യുടെ 4 ജിബി വേരിയൻറ് ഇപ്പോൾ 8,499 രൂപയ്ക്ക് ലഭ്യമാണ്. അതിന്റെ യഥാർത്ഥ വില 8,999 രൂപ മുതലായിരുന്നു. സി 3യുടെ 3 ജിബി വേരിയൻറ് ഇപ്പോഴും 7,499 രൂപയ്ക്ക് ലഭ്യമാണ്. 6.43 ഇഞ്ച് സ്‌ക്രീൻ, മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റ്, 13 എംപി പ്രധാന ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പോക്കോ സി 3 യുടെ ഫീച്ചറുകൾ.

വൺപ്ലസ്

വൺപ്ലസ് 8 ഇന്ത്യയിൽ 41,999 രൂപയ്ക്ക് വിൽപനയാരംഭിച്ച ഫോണാണ്. ഇപ്പോൾ വൺപ്ലസ് 8 ന് ശേഷം വൺപ്ലസ് 8 ടി വിപണിയിലെത്തിയതോടെ ഫോണിന്റെ വില ആമസോൺ ഇന്ത്യയിൽ 39,990 രൂപയായി കുറഞ്ഞു. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ അന്തിമ വിലയിൽ നിന്ന് 2,000 രൂപ കൂടി ഇളവ് ലഭിക്കും. 6.55 ഇഞ്ച് എഫ്‌എച്ച്‌ഡി + സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ്, 48 എംപി പ്രധാന ക്യാമറ, 4,300 എംഎഎച്ച് ബാറ്ററി എന്നിവയാണ് വൺപ്ലസ് 8 ന്റെ ഫീച്ചറുകൾ.

വൺപ്ലസ് 7 ടി പ്രോ ഇന്ത്യയിൽ 53,999 രൂപയുടെ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. എന്നാൽ ഫോൺ ഇപ്പോൾ 43,999 രൂപയിൽ ലഭിക്കും. രണ്ട് വർഷം പഴക്കമുണ്ടെങ്കിലും പക്ഷേ ഇത് ഇപ്പോഴും പരിഗണിക്കാവുന്ന ഏറ്റവും മികച്ച മുൻനിര ഫോണുകളിൽ ഒന്നാണ്. 6.67 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 855+ ചിപ്‌സെറ്റ്, 48 എംപി മെയിൻ ക്യാമറ, പോപ്പ്-അപ്പ് സെൽഫി ക്യാമറ, 4,085 എംഎഎച്ച് ബാറ്ററി എന്നിവയാണ് വൺപ്ലസ് 7 ടി പ്രോയിൽ ഉള്ളത്.

ഐക്യൂ

38,999 രൂപയിൽ വിൽപന ആരംഭിച്ച ഐക്യുഒ 3 ന്റെ വില കുറഞ്ഞിട്ടുണ്ട്. പിന്നീട് ഇന്ത്യയിൽ കിഴിവ് ലഭിച്ചു, അതിന്റെ വില സ്ഥിരമായി 34,990 രൂപയായി കുറച്ചു. ഇപ്പോൾ ഫോണിന്റെ വില ഇതിലും കുറവാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയൻറ് ഫ്ലിപ്കാർട്ടിൽ 29,990 രൂപയ്ക്ക് വാങ്ങാം. ഒരു 8 ജിബി / 256 ജിബി 5 ജി വേരിയന്റ് 32,990 രൂപയ്ക്കും ഏറ്റവും ഉയർന്ന 12 ജിബി / 256 ജിബി വേരിയൻറ് 39,990 രൂപയ്ക്കും ലഭ്യമാണ്. 6.44 ഇഞ്ച് എഫ്‌എച്ച്‌ഡി + സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ്, 48 എംപി പ്രധാന ക്യാമറ സെൻസർ, 4,400 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഐക്യു 3 ഫോണിന്റെ സവിശേഷതകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook