Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം

വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം പുതുക്കിയതോടെയാണ് സിഗ്നൽ മെസഞ്ചർ ആപ്പിനെക്കുറിച്ച് ചർച്ചകളുയർന്നത്

WhatsApp vs Signal, Signal app, Signal Elon Musk, What is Signal app, How to use Signal, Signal app, What is Signal, Signal messaging app, സിഗ്നൽ, സിഗ്നൽ മെസഞ്ചർ, ie malayalam

Signal Messenger: വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയശേഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പലരും മുന്നോട്ടുവയ്ക്കുന്ന ആശയമാണ് പകരം മറ്റേതെങ്കിലും മെസഞ്ചർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുകയെന്നത്. സിഗ്നൽ എന്ന മെസഞ്ചർ ആപ്പിന്റെ പേരാണ് കൂടുതലായി ഉയർന്നു വരുന്നത്. മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കുമായി വിവരം പങ്കിടുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയത്.

“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർ‌വറുകൾ‌ക്ക് അത് കൈകാര്യം ചെയ്യാൻ‌ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ‘സിഗ്നൽ ഉപയോഗിക്കുക’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും സിഗ്നൽ ആപ്പ് ചർച്ചയാവാൻ കാരണമായി.

Read More: മാറാൻ തയാറല്ലെങ്കിൽ ഫെബ്രുവരി എട്ടിന് വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും

എന്നാൽ എന്താണ് സിഗ്നൽ ആപ്പ് എന്ന് പലർക്കും സംശയം തോന്നുന്നുണ്ടാവാം. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മെസേജിങ് ആപ്ലിക്കേഷനാണിത്. 2014 മുതൽ ആപ്പ് പ്രവർത്തിക്കുന്നുണ്ട്. എഡ്വേർഡ് സ്നോഡൻ, മുൻ വാട്ട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്‍ടൺ എന്നിവരും ഈ അപ്ലിക്കേഷനെ പ്രശംസിച്ചവരിൽ ഉൾപ്പെടുന്നു.

WhatsApp vs Signal, Signal app, Signal Elon Musk, What is Signal app, How to use Signal, Signal app, What is Signal, Signal messaging app
Signal has almost all the features as seen on a regular messaging app. But it collects the bare minimum user data. (Image source: Signal)

‘സ്വകാര്യതയോട് ഹലോ പറയുക’ എന്നതാണ്കൂ സിഗ്നലിന്റെ ടാഗ്‌ലൈൻ. കൂടാതെ സേവനം വാട്ട്‌സ്ആപ്പ് പോലെ തന്നെ എൻഡു എൻഡ് എൻ‌ക്രിപ്റ്റ് ചെയ്യുന്നു. വാസ്തവത്തിൽ, വാട്ട്‌സ്ആപ്പ് അതിന്റെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷതയ്ക്കായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നുമുണ്ട്. വാട്ട്‌സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതല്ല സിഗ്നൽ.

എന്താണ് സിഗ്നൽ? ആരാണ് ആപ്ലിക്കേഷൻ സൃഷ്‌ടിച്ചത്?

ഐഫോൺ, ഐപാഡ്, ആൻഡ്രോയ്ഡ്, വിൻഡോസ്, മാക്, ലിനക്സ് എന്നിവയ്‌ക്കായി ലഭ്യമായ മെസേജിങ് അപ്ലിക്കേഷനാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷനും നോൺ പ്രോഫിറ്റ് കമ്പനിയായ സിഗ്നൽ മെസഞ്ചർ എൽ‌എൽ‌സിയും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ ക്രിപ്റ്റോഗ്രാഫറും നിലവിൽ സിഗ്നൽ മെസഞ്ചറിന്റെ സിഇഒയുമായ മോക്സി മാർലിൻസ്പൈക്ക് ആണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്.

വാട്ട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടണും മാർലിൻസ്പൈക്കും ചേർന്നാണ് സിഗ്നൽ ഫ ഫൗണ്ടേഷൻ സൃഷ്ടിച്ചത്. 2017 ൽ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച ആക്‍ടൺ, സിഗ്നലിന് ധനസഹായം നൽകാൻ ഏകദേശം 50 ദശലക്ഷം ഡോളർ ചെലവഴിച്ചു.

സിഗ്നൽ ഉപയോഗിക്കാഇ പണം നൽകേണ്ടതുണ്ടോ? എന്താണ് സവിശേഷതകൾ?

ആപ്ലിക്കേഷൻ പൂർണമായും സൗജന്യമായി ഉപയോഗിക്കാം. മറ്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്കു സമാനമായി സന്ദേശങ്ങൾ അയയ്‌ക്കാനും സുഹൃത്തുക്കളുമായി ഓഡിയോ, വീഡിയോ കോളുകൾ നടത്താനും ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പങ്കിടാനും സിഗ്നലിലൂടെ സാധിക്കും. അടുത്തിടെ 2020 ഡിസംബറിൽ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഓപ്ഷനും സിഗ്നൽ അവതരിപ്പിച്ചു. സിഗ്നലിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാനും കഴിയും. അവയിൽ അംഗങ്ങളുടെ എണ്ണം പരമാവധി 150 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

Read More: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

നിങ്ങൾ ഒരു ഗ്രൂപ്പ് സൃഷ്ടിക്കുകയാണെങ്കിൽ, എല്ലാവരേയും ഗ്രൂപ്പിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കുന്നില്ല. ആളുകൾക്ക് ഒരു ക്ഷണം അയയ്‌ക്കുകയും ഗ്രൂപ്പിൽ ചേരുന്നതിനുള്ള ക്ഷണം അവർ സ്വീകരിക്കുകയും വേണം. വാട്‌സ്ആപ്പിൽ നിങ്ങളുടെ കോൺടാക്റ്റ് ഉള്ള ഒരാൾക്ക് നിങ്ങളെ നേരിട്ട് ഒരു ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും. നിങ്ങൾ വാട്ട്‌സ്ആപ്പിലെ ക്രമീകരണം മാറ്റുന്നില്ലെങ്കിൽ, ആർക്കും നിങ്ങളെ നേരിട്ട് ഗ്രൂപ്പിൽ ചേർക്കാൻ കഴിയും.

സന്ദേശങ്ങൾക്ക് വ്യക്തിഗതമായി മറുപടി നൽകാനും ഒരു പ്രത്യേക സന്ദേശത്തിലേക്ക് ഇമോജി അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങൾ അയയ്ക്കാനും സിഗ്നലിൽ കഴിയും.  ‘എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യുക’ ഓപ്ഷൻ തിരഞ്ഞെടുത്ത് ചാറ്റിൽനിന്ന് ഒരു പ്രത്യേക സന്ദേശം ഇല്ലാതാക്കാനും സിഗ്നലിൽ കഴിയും. വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മറ്റ് മെസഞ്ചർ അപ്ലിക്കേഷനുകളിലും കാണുന്ന സവിശേഷതകളാണ് ഇവയെല്ലാം.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയയ്ക്കാനുള്ള ഫീച്ചറും സിഗ്നലിന് ഉണ്ട്. ഓരോ വ്യക്തിഗത ചാറ്റിനുമായി നിങ്ങൾക്ക് അപ്രത്യക്ഷമായ സന്ദേശങ്ങൾ സജ്ജമാക്കാനും 5 സെക്കൻഡ് മുതൽ ഒരാഴ്ച വരെയുള്ള സമയം അപ്രത്യക്ഷമാവുന്നതിനുള്ള സമയപരിധിയായി തിരഞ്ഞെടുക്കാനും കഴിയും.

എന്നാൽ സിഗ്നലിന്റെ ശ്രദ്ധ പൂർണമായും സ്വകാര്യതയിലാണ്. ആപ്ലിക്കേഷൻ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും കുറഞ്ഞ ഉപയോക്തൃ ഡേറ്റ മാത്രം ശേഖരിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുകയും ചെയ്യുന്നു.

ലാപ്‌ടോപ്പിലോ ഐപാഡിലോ  സിഗ്നൽ ഉപയോഗിക്കാമോ?

അതെ, നിങ്ങളുടെ ഐപാഡിലോ ലാപ്ടോപ്പിലോ സിഗ്നൽ ഉപയോഗിക്കാം, കൂടാതെ നിങ്ങളുടെ ഫോണിലെ അക്കൗണ്ടിലേക്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനും കഴിയും. എന്നാൽ നിങ്ങൾ ലിങ്ക് ചെയ്യുമ്പോൾ ചാറ്റ് ഹിസ്റ്ററി കൈമാറില്ല. നിങ്ങളുടെ ഫോണിലോ അല്ലെങ്കിൽ സിഗ്നൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണത്തിലോ ആണ് ചാറ്റ് ഹിസ്റ്ററി ശേഖരിക്കുക എന്നതിനാലാണിത്.

ഗൂഗിൾ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ സിഗ്നലിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ കഴിയുമോ?

ഇല്ല, വാട്ട്‌സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നലിൽ ഇത് സാധ്യമല്ല. അതിനാൽ, നിങ്ങളുടെ ഫോണിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടുകയും പുതിയ ഉപകരണത്തിൽ വീണ്ടും സിഗ്നൽ സജ്ജമാക്കുകയും ചെയ്‌താൽ, മുമ്പത്തെ എല്ലാ ചാറ്റുകളും ഇല്ലാതാകും.

സിഗ്നലിലെ സ്വകാര്യത സവിശേഷതകൾ എന്തൊക്കെയാണ്?

സ്വകാര്യതയിൽ കേന്ദ്രീകരിച്ചുള്ള സവിശേഷതകൾ സിഗ്നലിന് ധാരാളമുണ്ട്. നിങ്ങളുടെ കോൺ‌ടാക്റ്റിലുള്ളവർക്ക് നിങ്ങളുടെ ഐ‌പി വിലാസം വെളിപ്പെടുത്താതിരിക്കാൻ ‘റിലേ കോളുകൾ’ ഓപ്ഷൻ സിഗ്നലുകളുടെ സ്വകാര്യത ക്രമീകരണത്തിന്റെ ഭാഗമായി കാണാം. അവിടെ കോളുകൾ ഒരു സിഗ്നൽ സെർവർ വഴി പോകുന്നു. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കുമ്പോൾ സിഗ്‌നൽ കോൾ നിലവാരം കുറയ്‌ക്കുന്നുണ്ട്. മാത്രമല്ല ഇത് എല്ലാവർക്കും ആവശ്യമായി വരില്ല.

റീഡ് റെസീപ്റ്റുകൾ ഓണാക്കാനോ ഓഫാക്കാനോ ഉള്ള ഓപ്ഷനും ഇതിലുണ്ട്. നിങ്ങൾ മറ്റൊരാളുടെ സന്ദേശങ്ങൾ വായിക്കുമ്പോൾ അത് അവർക്ക് മനസ്സിലാകുന്ന തരത്തിൽ ബ്ലൂ ടിക്കുകളോ മറ്റ് ചിഹ്നങ്ങളോ നൽകുന്ന ഫീച്ചറാണ് റീഡ് റെസീറ്റ്. ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ ടൈപ്പ് ചെയ്യുന്നുവെന്ന് കാണിക്കുന്ന ടൈപ്പിങ് സൂചകങ്ങൾ ഓണാക്കാനോ ഓഫാക്കാനോ ഉള്ള ഓപ്ഷനും ആപ്പിലുണ്ട്. വാട്ട്‌സ്ആപ്പിൽ കാണുന്നതുപോലെ നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ അത് മറ്റുള്ളവർക്ക് മനസിലാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ  സ്റ്റാറ്റസ് പോലുള്ള സവിശേഷതകളൊന്നും സിഗ്നലിലില്ല.

വെബ്‌സൈറ്റുകളി നിന്നുള്ള ലിങ്കുകൾ അയക്കുമ്പോൾ അവയുടെ പ്രിവ്യൂകൾ ഓഫ് ചെയ്യാനും സിഗ്നലിൽ കഴിയും. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾക്ക് ഒരു സുരക്ഷാ പിൻ നൽകാനും കഴിയും.

സിഗ്‌നലിന് ഒരു സ്‌ക്രീൻ ലോക്ക് ഫീച്ചറുണ്ട്. അവിടെ നിങ്ങൾക്ക് അപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ ടച്ച് ഐഡി, ഫെയ്‌സ്‌ ഐഡി അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിന്റെ പാസ്‌കോഡ് ഉപയോഗിക്കാം. സ്ക്രീൻ ലോക്ക് എനേബിൾ ചെയ്തിരിക്കുമ്പോഴും ഇൻകമിങ് കോളുകൾക്കും മെസേജ് നോട്ടിഫിക്കേഷനുകൾക്കും ഉത്തരം നൽകാനും കഴിയും.

സിഗ്നൽ എന്ത് ഡേറ്റയാണ് ശേഖരിക്കുന്നത്?

ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ സിഗ്നൽ ആപ്ലിക്കേഷന്റെ സ്വകാര്യത വിവരങ്ങൾ നോക്കുകയാണെങ്കിൽ, ശേഖരിക്കുന്ന ഒരേയൊരു ഡേറ്റ ‘കോൺടാക്റ്റ് വിവരം’ അഥവാ ഫോൺ നമ്പർ മാത്രമാണ്. ഇത് “ഒരിക്കലും തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ സംഭരിക്കാനോ രൂപകൽപ്പന ചെയ്തിട്ടില്ല,” എന്ന് സിഗ്നലിന്റെ സ്വകാര്യതാ നയത്തിൽ പറയുന്നു. ആപ്ലിക്കേഷനിലെ എല്ലാ സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നു, അതായത് മൂന്നാം കക്ഷിക്ക് അല്ലെങ്കിൽ സിഗ്നലിന് അവ ആക്സസ് ചെയ്യാൻ കഴിയില്ല.

ആപ്ലിക്കേഷൻ അതിന്റെ സെർവറുകളിൽ ചില അധിക സാങ്കേതിക വിവരങ്ങളും സംഭരിക്കുന്നു, അതിൽ “ക്രമരഹിതമായി ജനറേറ്റ് ചെയ്‌ത ഓതെന്റിക്കേഷൻ ടോക്കണുകൾ, കീകൾ, പുഷ് ടോക്കണുകൾ, കോളുകൾ സ്ഥാപിക്കുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനും ആവശ്യമായ മറ്റ് മെറ്റീരിയലുകൾ” എന്നിവ ഉൾപ്പെടുന്നു എന്നും സ്വകാര്യതാ നയത്തിൽ പറയുന്നു. “ഈ അധിക സാങ്കേതിക വിവരങ്ങൾ‌ സേവനങ്ങൾ‌ പ്രവർ‌ത്തിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നു” എന്ന് കമ്പനി പറയുന്നു.

സിഗ്നൽ നിങ്ങളുടെ സന്ദേശങ്ങളോ കോളുകളെക്കുറിച്ചുള്ള വിവരങ്ങളോ അതിന്റെ സെർവറുകളിൽ സംഭരിക്കുന്നില്ല. എന്നിരുന്നാലും, “താൽ‌ക്കാലികമായി ഓഫ്‌ലൈനിലുള്ള ഉപകരണങ്ങളിലേക്ക് ഡെലിവറി ചെയ്യുന്നതിനായി അതിന്റെ സെർ‌വറുകളിൽ‌ എൻ‌ഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ” താൽക്കാലികമായി നിലനിർത്തുന്നു. ഒരു ഫോണിന്റെ ബാറ്ററി പ്രവർത്തനരഹിതമാവുകയോ ഇന്റർനെറ്റ് കണക്റ്റിവിറ്റി നഷ്‌ടപ്പെടുകയോ ചെയ്യുന്ന പോലുള്ള സന്ദർഭങ്ങളിൽ ആ ഫോണിലേക്കു വരുന്ന സന്ദേശങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കും. ഒരു ഉപയോക്താവിന്റെ ചാറ്റ് ഹിസ്റ്ററി അവരുടെ സ്വന്തം ഉപകരണത്തിലാണ് സംഭരിക്കുകയെന്നും സിഗ്നൽ പറയുന്നു.

“നിങ്ങളുടെ സന്ദേശങ്ങളുടെയോ കോളുകളുടെയോ ഉള്ളടക്കം ഡീക്രിപ്റ്റ് ചെയ്യാനോ ആക്സസ് ചെയ്യാനോ കഴിയില്ല,” എന്നും സിഗ്നൽ വ്യക്തമാക്കുന്നു.

മറ്റ് കോൺ‌ടാക്റ്റുകളെ സംബന്ധിച്ച്, “നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലെ ഏതൊക്കെ കോൺ‌ടാക്റ്റുകളാണ് സിഗ്നൽ ഉപയോക്താക്കൾ എന്ന് ഓപ്‌ഷണലായി കണ്ടെത്താനാകുമെന്ന്” സിഗ്നൽ പറയുന്നു. എന്നിരുന്നാലും ഒരു ഉപയോക്താവിന്റെ കോൺടാക്റ്റുകളുടെ ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്നും അവർ പറയുന്നു.

“നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ ഏതാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് നിർണയിക്കാൻ എൻക്രിപ്റ്റ് ചെയ്ത് സെർവറിലേക്ക് കൈമാറാം,” എന്നും സിഗ്നലിൽ പറയുന്നു.

ചില സേവനങ്ങൾ നൽകുന്നതിന് ചില വിവരങ്ങൾ മൂന്നാം കക്ഷികളുമായി പങ്കിടാമെന്നും സിഗ്നൽ പറയുന്നു. ഉദാഹരണത്തിന്, വെരിഫിക്കേഷൻ കോഡ് നൽകുന്ന മൂന്നാം കക്ഷി സേവനങ്ങൾ. ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഉപയോക്താവ് “യൂട്യൂബ്, സ്പോട്ടിഫൈ, ജിഫി മുതലായ മൂന്നാം കക്ഷി സേവനങ്ങളെ ആശ്രയിക്കുന്നുവെങ്കിൽ, അവരുടെ നിബന്ധനകളും സ്വകാര്യതാ നയങ്ങളും ആ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു,” എന്ന് സിഗ്നലിന്റെ സ്വകാര്യതാ നയത്തിൽ പറയുന്നു.

“നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ ഉള്ളടക്കമോ ഏതുവിധേനയും വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ധനസമ്പാദനം നടത്തുകയോ ചെയ്യുന്നില്ല” എന്ന് അപ്ലിക്കേഷൻ വ്യക്തമാക്കുന്നു.

ബിസിനസ് അക്കൗണ്ടുകൾക്ക് സിഗ്നലിൽ നിങ്ങളെ ബന്ധപ്പെടാൻ കഴിയുമോ?

ആളുകൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിനുള്ളതാണ് സിഗ്നൽ. വാട്സ്ആപ്പിലേത് പോലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കോ, വലിയ സംരംഭങ്ങൾക്കോ പ്രത്യേകം ബിസിനസ് അക്കൗണ്ടുകൾ ഇതിന് ഇല്ല. ഒരു സാധാരണ അക്കൗണ്ടായി ഒരു ബിസിനസിന് സിഗ്നലിൽ ചേരാനാകും. ഏത് കോൺ‌ടാക്റ്റും എപ്പോൾ വേണമെങ്കിലും തടയാനുള്ള ഓപ്ഷൻ നിങ്ങൾക്ക് സിഗ്നലിൽ ലഭ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Signal for secure and private messaging everything you need to know about the app

Next Story
Samsung Galaxy A71, Poco C3 and more: new prices: സാംസങ്ങ് ഗാലക്സി എ 71, പോക്കോ സി3 അടക്കമുള്ള ഫോണുകൾ പുതിയ വിലയിൽOnePlus, OnePlus 7T Pro, OnePlus 8, OnePlus 8 Price, Samsung, Samsung Galaxy A31 price cut, Samsung Galaxy M01, Samsung Galaxy M01s, Poco, Poco M2 price, Poco C3 price, Poco M2 sale, Poco C3 sale, iQOO 3 price in India
The moderation of comments is automated and not cleared manually by malayalam.indianexpress.com