/indian-express-malayalam/media/media_files/uploads/2023/04/Nearby-Share.jpg)
ഫൊട്ടോ - ഗൂഗിള്‍
ന്യൂഡല്‍ഹി: 2020 ലാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫയലുകള്‍ വേഗത്തില്‍ അയയ്ക്കാനും സ്വീകരിക്കാനും ഗൂഗിള്‍ ഒരു പുതിയ മാര്‍ഗം അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 6-ലും അതിനുശേഷമുള്ള പതിപ്പുകളിലും ഇതിപ്പോള്‍ ലഭ്യമാണ്. ഈ സവിശേഷത ഇപ്പോള്‍ വിന്‍ഡോസിലേക്കും എത്തുന്നതായാണ് റിപ്പോര്‍ട്ട്.
അടുത്തുളള ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നിന്ന് നിങ്ങളുടെ വിന്‍ഡോസ് പിസിയിലേക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും മറ്റ് ഫയലുകളും ഇപ്പോള്‍ നിയര്‍ബൈ ഷെയര്‍ ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. നിലവില്‍ ബീറ്റ വേര്‍ഷനില്‍ വിന്‍ഡോസിനുള്ള നിയര്‍ബൈ ഷെയര്‍ ആന്‍ഡ്രോയിഡ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഇന്‍സ്റ്റാളേഷന്‍ പ്രക്രിയയ്ക്ക് കുറച്ച് ഘട്ടങ്ങള്‍ ആവശ്യമാണ്, അത് തുറന്നതാണോ പശ്ചാത്തലത്തിലാണോ എന്നത് പരിഗണിക്കാതെ ആപ്പ് പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ വിന്‍ഡോസ് പിസിയില്‍ നിന്ന് ഫയലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിയര്‍ ബൈ ഷെയര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്താല്‍ മതി. ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ആപ്പിലേക്ക് ഫയലുകള്‍ വലിച്ചിടാം അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന ' സെന്‍ഡ് വിത്ത് നിയര്‍ ബൈ ഷെയര്‍ ' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് പങ്കിടാന്‍ ആഗ്രഹിക്കുന്ന ഫയലുകള്‍ തിരഞ്ഞെടുക്കാം.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങള്‍ വിന്‍ഡോസിലെ നിയര്‍ ബൈ ഷെയര്‍ ആപ്പില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ അതേ അക്കൗണ്ട് ഉപയോഗിക്കുകയാണെങ്കില്‍, സ്‌ക്രീന്‍ ഓഫാണെങ്കിലും ഫയല്‍ കൈമാറ്റങ്ങള്‍ സ്വയമേവ സ്വീകരിക്കപ്പെടും. വിന്‍ഡോസ് ബീറ്റയിലെ നിയര്‍ ബൈ ഷെയര്‍ നിലവില്‍ ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്കിയ, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, മാള്‍ട്ട പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലൊവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍. എന്നീ രാജ്യങ്ങളില്‍ ലഭ്യമല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.