നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിന് വാട്ട്സ്ആപ്പ് മികച്ചതാണ്, നിങ്ങള്‍ക്ക് പലപ്പോഴും അരോചകമായ സംഭാഷണങ്ങള്‍, അനാവശ്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ വിചിത്രമായ അഭിപ്രായങ്ങള്‍ എന്നിവ ഒഴിവാക്കണമെങ്കില്‍, വാട്‌സ്ആപ്പിന്റെ സ്വകാര്യതാ ഫീച്ചറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ അറിയണം.
ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്
നിങ്ങള്‍ എപ്പോഴും കൃത്യസമയത്ത് മറുപടി നല്‍കാന്‍ കഴിയാത്ത തിരക്കുള്ള ആളാണെങ്കില്‍, നിങ്ങള്‍ അവസാനം വാട്്‌സ്ആപ്പില്‍ കയറിയ സമയം മറച്ചുവെക്കുന്നതാനായി. Settings > Privacy > Last seen and online എന്നതില്‍ Nobody സെലക്ട് ചെയ്യുക. നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഓഫാക്കാനും ഇതേ പേജ് നിങ്ങളെ അനുവദിക്കുന്നു.
ടേണ്‍ ഓഫ് റീഡ് റെസിപ്പിയന്റ്‌സ്
മറ്റുള്ളവരുടെ സമ്മര്‍ദ്ദം അനുഭവിക്കാതെ നിങ്ങളുടെ സമയത്തിനനുസരിച്ച് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങളെ അനുവദിക്കാന്‍ ടേണ്‍ ഓഫ് റെസിപ്പിയന്റ്‌സ് ഉപയോഗിക്കാം. ടേണ്‍ ഓഫ് റീഡ് റെസിപ്പിയന്റ്‌സ് ഓഫാക്കാന്‍ Settings > Privacy- Read receipts switch off. ഇങ്ങനെ ചെയ്യുക.
സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പരിമിതപ്പെടുത്തുക
സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ചില കോണ്‍ടാക്റ്റുകളിലേക്ക് പരിമിതപ്പെടുത്തുന്നതിനോ ചില കോണ്‍ടാക്റ്റുകളില്‍ നിന്ന് മറയ്ക്കുന്നതിനോ ഉള്ള ഫീച്ചര്‍ കാലങ്ങളായി നിലവിലുണ്ടെങ്കിലും, ഫെബ്രുവരിയില്‍ അപ്ഡേറ്റ് വ്യക്തിഗത സ്റ്റാറ്റസുകള്‍ക്കായി ഇത് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു.
ഒരു സ്റ്റാറ്റസ് അപ്ലോഡ് ചെയ്യുമ്പോള്‍ ചുവടെ ഒരു പുതിയ ഓപ്ഷന്‍ കാണും. ‘ഓണ്‍ലി ഷെയര്‍ വിത്ത്’ എന്നതില്‍ സജ്ജീകരിക്കുക, നിങ്ങളുടെ രഹസ്യങ്ങളിലോ തമാശകളിലോ പങ്കിടാന്‍ നിങ്ങളുടെ ഏറ്റവും അടുത്ത കോണ്‍ടാക്റ്റുകളെ തിരഞ്ഞെടുക്കുക. Settings > Privacy > Status. ഈ ഒപ്ഷനുകള്‍ ഇതിനായി ഉപയോഗിക്കാം
പ്രൊഫൈല്‍ ഫോട്ടോ മറയ്ക്കാന്‍
നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ ഹൈഡ് ചെയ്ത് വയ്ക്കുകവാന്‍ നിങ്ങളുടെ ഫോണിലുള്ള കോണ്‍ടാക്റ്റുകള്‍ക്ക് മാത്രമോ അല്ലാതെയോ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം മറക്കാം. നിങ്ങള്‍ സെറ്റിങ്‌സില്‍ പോയി പ്രൈവസിയില്‍ ചെന്ന് പ്രൊഫൈല്‍ ഫൊട്ടോ ഒപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായവ സെലക്ട് ചെയ്യാം. Settings > Privacy > Profile photo > Nobody.
നിങ്ങളെ കുറിച്ചുള്ളവ മറയ്ക്കുക(ഹൈഡ് എബൗട്ട്)
വാട്‌സാപ്പില്‍ നിങ്ങളെ കുറിച്ച് വ്യക്തമാക്കുന്നവ മറയ്ക്കാന്‍. Settings > Privacy > About. ക്രമീകരണങ്ങളില്‍ പോയി ആവശ്യമായവ സെലകസ്ട് ചെയ്യാം.ഇത് എല്ലായ്പ്പോഴും അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് മടിയാണെങ്കിലോ അല്ലെങ്കില്‍ സ്വകാര്യതയാണ് ഇഷ്ടമെങ്കിലും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാം.