ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ല. അതിനുള്ള ആപ്പുകൾ സ്ലാക്ക് പോലുള്ളവയാണ്. എന്നാൽ ഇന്ത്യയിൽ മെറ്റയുടെ ഈ ആപ്പ് എല്ലാ കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ജോലിയ്ക്കും പേഴ്സണൽ ആവശ്യങ്ങൾക്കും എല്ലാം ഉപയോഗിക്കുന്നത് ഈ ആപ്പ് തന്നെ. എന്നാൽ ഇത് ചിലപ്പോൾ കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം.
ഒരു ഓപ്പൺ ഓഫീസിൽ ജോലി ചെയ്യുകയും നിങ്ങളുടെ സഹപ്രവർത്തകർക്ക് എപ്പോഴും നിങ്ങളുടെ സിസ്റ്റത്തിലേക്ക് എത്തിനോക്കാനും സാധിക്കുമെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേക്കാം.
ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്, വാട്ട്സ്അപ്പിന്റെ ഈ ബ്രൗസർ എക്സ്റ്റെൻഷൻ. ഇതിലൂടെ ആപ്പിലെ കോൺടാക്റ്റുകൾ, അവരുടെ പ്രൊഫൈൽ ചിത്രം, മെസേജുകൾ എന്നിവ ബ്ലർ ആക്കാൻ സാധിക്കും. ഡബ്ല്യുഎ വെബ് പ്ലസ് എന്ന അറിയപ്പെടുന്ന എക്സ്റ്റെൻഷൻ ആപ്പിന്റെ സ്വകാര്യ വർധിപ്പിക്കുന്നു. ഉപയോഗിക്കുന്നത് ഇങ്ങനെ.
എക്സ്റ്റെൻഷൻ ക്രോമിനു വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഡബ്ല്യുഎ വെബ് പ്ലസിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുമ്പോൾ, എഡ്ജ്, ഓപ്പറ, വിവാൾഡി, ബ്രേവ് എന്നിവയിലും ഇത് പ്രവർത്തിച്ചേക്കാം. കാരണം അവ ഒരേ എഞ്ചിനാണ് (ക്രോമിയം) ഉപയോഗിക്കുന്നത്. ഇത് എഡ്ജിൽ പരീക്ഷിക്കുകയും അതിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, ഫയർഫോക്സ്,സഫാരി എന്നിവയിൽ ഇത് പ്രവർത്തിക്കില്ല കാരണം, അവ ക്രോം വെബ് സ്റ്റോറിൽനിന്നു ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.
ഇൻസ്റ്റാൾ ചെയ്യുന്നതിങ്ങനെ
- വാട്സ്ആപ്പിനായുള്ള ഡബ്ല്യുഎ വെബ് പ്ലസ് ക്രോമിൽ തിരയുക. അത് ക്രോമിലേക്ക് ആഡ് ചെയ്യുക.
- എക്സ്റ്റെൻഷൻ ഷോർട്ട് കട്ടിനായുള്ള പോപ്പ് അപ്പ് ടൂൾ ബാറിൽ കാണാൻ കഴിയും.
- വാട്സ്ആപ്പ് ലോഞ്ച് ചെയ്യാനായി അതിൽ ക്ലിക്ക് ചെയ്യുക, അതിനുശേഷം എക്സ്റ്റെൻഷൻ മെനു ലോഞ്ച് ചെയ്യാനായി വീണ്ടും ക്ലിക്ക് ചെയ്യുക.
ഡബ്ല്യുഎ വെബ് പ്ലസിന്റെ സവിശേഷതകൾ
ഡബ്ല്യുഎ വെബ് പ്ലസിന്റെ സവിശേഷതകളുടെ പട്ടിക വളരെ വലുതാണ്. എന്നാൽ ചിലത് മറ്റുള്ളവയേക്കാൾ കൂടുതൽ ഉപയോഗപ്രദമാണ്.
കോൺടാക്റ്റുകൾ, കോൺടാക്റ്റ് ഫൊട്ടൊ, മെസേജുകൾ, കോൺവർസേഷൻ മെസേജുകൾ എന്നിവ ബ്ലർ ചെയ്യുന്നു. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നത് മാത്രമേ നിങ്ങളുടെ സഹപ്രവർത്തകർ കാണുകയുള്ളൂ.
ലോക് സ്കീൻ പാസ്വേഡ്- ലഞ്ച് ബ്രേക്കിനും മറ്റും പോകുമ്പോൾ ഉപയോഗിക്കുന്ന സിസ്റ്റം തുറന്നു വയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ മറ്റാരും നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കാതിരിക്കാൻ ഇത് സഹായിക്കും.
വോൾപ്പേപ്പർ- വാട്സ്ആപ്പിന്റെ മൊബൈൽ ആപ്പിൽ ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും വെബ് വേർഷനിൽ അത് ലഭ്യമല്ല. ഡബ്ല്യുഎ വെബ് പ്ലസിൽ അതും ലഭ്യമാണ്.
ചാറ്റ് ഫോൾഡറുകൾ- നിങ്ങളുടെ നിരവധി ചാറ്റുകളിൽ മുഴുകിയിരിക്കുകയാണെങ്കിൽ, ചാറ്റുകളെ ഫോൾഡറുകളിലേക്ക് (വായിക്കാത്തത്, ഗ്രൂപ്പുകൾ, പേഴ്സണൽ) മാറ്റുന്നത് പ്രസക്തമായ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
സ്റ്റാറ്റിസ്റ്റിക്സ് ടാബ് നിങ്ങളുടെ വാട്സ്ആപ്പ് എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നത് കാണിച്ചുതരുന്നു.
ഏറ്റവും മികച്ച അഞ്ച് സവിശേഷതകൾ മാത്രമാണിത്. സ്‌മാർട്ട് ഓട്ടോ റിപ്ലൈകൾ, സിആർഎം ഇന്റഗ്രേഷൻ എന്നിവ പോലെയുള്ള ബിസിനസ് ടൂളുകളും അത് വാഗ്ദാനം ചെയ്യുന്നു. എന്നാൽ അവയ്‌ക്കായി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്.
എക്സ്റ്റെൻഷൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഞങ്ങൾ കണ്ടെത്തി. എന്നാൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങൾക്ക് ബ്രൗസറിന്റെ ടൂൾബാറിൽ നിന്ന് എക്സ്റ്റെൻഷൻ ഷോർട് കട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് അൺഇൻസ്റ്റാൾ ചെയ്യാം. നിങ്ങളുടെ വാട്സ്ആപ്പിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ഉടൻ തന്നെ പഴയപടിയാക്കും.