scorecardresearch

സ്നാപ്ചാറ്റിൽ ഇനി കുട്ടികളെ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി ഫീച്ചർ പുറത്തിറക്കി

സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാനും, സെറ്റിംഗ്സുകളിൽ മാറ്റം വരുത്താനും രക്ഷിതാക്കളെ അനുവദിക്കുന്ന ഫീച്ചറാണ് പറത്തിറക്കുന്നത്

സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാനും, സെറ്റിംഗ്സുകളിൽ മാറ്റം വരുത്താനും രക്ഷിതാക്കളെ അനുവദിക്കുന്ന ഫീച്ചറാണ് പറത്തിറക്കുന്നത്

author-image
Tech Desk
New Update
Snapchat Family center

ചിത്രം: സ്നാപ്ചാറ്റ്

ചിത്രങ്ങളും വീഡിയോകളും പങ്കിടുന്ന ജനപ്രിയ സോഷ്യൽ മീഡിയ ആപ്പാണ് സ്നാപ്ചാറ്റ്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന കൗമാരക്കാരെയും കുട്ടികളെയും നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കായി കൂടുതൽ നിയന്ത്രണ ഫീച്ചറുകൾ പുറത്തിറക്കിയിരിക്കുകയാണ് സ്നാപ്ചാറ്റ്. ഓൺലൈൻ സുരക്ഷ ലക്ഷ്യം വയ്ക്കുന്ന 'ഫാമിലെ സെന്റർ' ടൂൾ, അടുത്ത ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. രക്ഷിതാക്കൾക്ക് മക്കളുടെ പ്രൈവസി, സേഫ്റ്റി സെറ്റിംഗ്സ് എന്നിവ നേരിട്ട് സ്നാപ്ചാറ്റിലൂടെ കാണാനാകും എന്നതാണ് പ്രധാന പ്രത്യേകത.

Advertisment

സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന കുട്ടികൾ, അവരുടെ സ്റ്റോറികൾ ആരുമായാണ് പങ്കുവയ്ക്കുന്നതെന്ന് ഇതിലൂടെ രക്ഷിതാക്കൾക്ക് കാണാൻ സാധിക്കുന്നു. കൂടാതെ കോണ്ടാക്ക്ട് സെറ്റിംഗ്സുകൾ കാണാനും സന്ദേശങ്ങൾ നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് അവസരം ഒരുക്കുന്നു.

സ്‌നാപ്പ് മാപ്പിൽ, സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കിടുന്ന ഫീച്ചർ ഓൺ ആയിട്ടുണ്ടോ എന്നും രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നു. ഈ ഓപ്റ്റ്-ഇൻ ഫീച്ചർ സുഹൃത്തുക്കളെ പരസ്പരം ലൊക്കേഷനുകളും പ്രവർത്തനങ്ങളും കാണാൻ അനുവദിക്കുന്നു. ഇതിലൂടെ കുട്ടികൾ ഫീച്ചർ ഉപയോഗിക്കുന്നുണ്ടോ എന്നും, ആരോടൊപ്പമാണെന്നും രക്ഷിതാക്കൾക്ക് അറിയാനാൻ സാധിക്കുന്നു. 'മൈ എഐ, എഐ ചാറ്റ് ബോട്ട് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്ന കുട്ടികളിൽ ഒരു നിരീക്ഷണ സംവിധാനം എന്ന നിലയിലും ഫാമിലി സെന്റർ സഹായിക്കുന്നു. കൂടാതെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആവശ്യമെങ്കിൽ കുട്ടികളെ തടയാനും രക്ഷിതാക്കൾക്ക് സാധിക്കുന്നു.  

സ്നാപ്ചാറ്റ് പരിചയമില്ലാത്ത മാതാപിതാക്കൾക്ക് ഫാമിലി സെന്റർ ഫീച്ചർ- പ്രൊഫൈൽ, സെർച്ച്, സെറ്റിംഗ്സ് എന്നിവയിൽ  എളുപ്പത്തിൽ കണ്ടെത്താനും സാധിക്കുന്നു. കുടുംബങ്ങളിൽ നിന്നും സുരക്ഷാ വിദഗ്ധരിൽ നിന്നുമുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ചാണ് ഫാമിലി സെന്റർ വികസിപ്പിച്ചതെന്ന് സ്‌നാപ്ചാറ്റ് പറയുന്നു. കുട്ടികളുടെ ഉപയോഗം നരീക്ഷിക്കുന്നതിനായി ഫാമിലി സെന്റർ​ എന്ന ഫീച്ചർ 2022ൽ ആണ് കമ്പനി ആദ്യമായി പുറത്തിറക്കിയത്.

Advertisment

Check out More Technology News Here 

Snapchat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: