/indian-express-malayalam/media/media_files/uploads/2020/10/Samsung-Galaxy-F41-1.jpg)
Samsung Galaxy F41 vs Poco X3: Phone under Rs 20,000: യുവാക്കളെ ലക്ഷ്യമിട്ട് സാംസങ് പുതിയ ഗാലക്‌സി എഫ് 41 പുറത്തിറക്കിയത് അടുത്തിടെയാണ്. 16,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോണിന് 6,000 എംഎഎച്ച് ബാറ്ററി, 32 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങി നിരവധി രസകരമായ സവിശേഷതകളുണ്ട്. രാജ്യത്ത് പോക്കോയുടെ പോക്കോ എക്സ് 3 മോഡലിനോടാവും സാംസങ്ങ് ഗാലക്‌സി എഫ് 41 മത്സരിക്കുക. 16,999 രൂപ മുതലാണ് പോക്ക് എക്സ് 3യുടെ വില ആരംഭിക്കുന്നത്. പുതിയ സാംസങ് ഗാലക്സി എഫ് 41ക്കും പോക്കോ എക്സ് 3യ്ക്കും ഏതെല്ലാം കാര്യങ്ങളിൽ സാമ്യതകളുണ്ടെന്നും ഏതെല്ലാം കാര്യങ്ങളിൽ വേറിട്ടു നിൽക്കുന്നുവെന്നും പരിശോധിക്കാം.
Read More: സാംസങ് ഗ്യാലക്സി M31 പ്രൈം ഉടൻ ഇന്ത്യയിൽ; അറിയാം വിശേഷങ്ങൾ
Samsung Galaxy F41 vs Poco X3: Price in India
സാംസങ് ഗാലക്സി എഫ് 41ന്റെ 6 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയുമാണ് . ഫ്യൂഷൻ ഗ്രീൻ, ഫ്യൂഷൻ ബ്ലൂ, ഫ്യൂഷൻ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.
പോക്കോ എക്സ് 3യുടെ 6 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് ഓപ്ഷന് 18,499 രൂപയും 8 ജിബി റാം / 128 ജിബി സ്റ്റോറേജ് ഓപ്ഷന് 19,999 രൂപയുമാണ് ന് വില. കോബാൾട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ് !
Samsung Galaxy F41 vs Poco X3: Display
6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എഫ് 41ന്. അതേസമയം, 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സർട്ടിഫിക്കേഷനുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് പോക്കോ എക്സ് 3യ്ക്ക്. ഫ്രണ്ട് ക്യാമറ മൊഡ്യൂൾ വാട്ടർ ഡ്രോപ്പ് നോച്ചിന് പകരം ഒരു ഹോൾ-പഞ്ചിലാണ്.
Samsung Galaxy F41 vs Poco X3: Processor
ഗാലക്‌സി എം 31 സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്ന അതേ പ്രോസസറാണ് സാംസങ് ഗാലക്സി എഫ് 41നും. കമ്പനിയുടെ സ്വന്തം എക്‌സിനോസ് 9611 പ്രോസസർ. അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി പ്രോസസറാണ് പോക്കോ എക്സ് 3വിൽ.
Read More: Poco X3 review, Features, Spec, Price: പോക്കോ എക്സ് 3- ഏറ്റവും മികച്ച പോക്കോ ഫോൺ
Samsung Galaxy F41 vs Poco X3: Software
സാംസങ് ഗാലക്സി എഫ് 41, പോക്കോ എക്സ് 3 എന്നിവ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. എഫ് 41ൽ സാംസങിന്റെ വൺ യുഐയും പോക്കോ എക്സ്3യിൽ ഷവോമിയുടെ മിയുഐ12ഉം ഉപയോഗിക്കുന്നു.
Samsung Galaxy F41 vs Poco X3: Battery
ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററി മൊഡ്യൂളാണ് രണ്ട് ഉപകരണങ്ങളിലും. സാംസങ് ഗാലക്സി എഫ് 41ൽ 15W ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുണ്ട്. അതേസമയം പോക്കോ എക്സ് 3 വളരെ വേഗതയുള്ള 33വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
Read More: Samsung Galaxy M51 vs OnePlus Nord: സാംസങ്ങ് ഗാലക്സി എം 51- വൺപ്ലസ് നോർഡ്, ഏതാണ് മികച്ചത്
Samsung Galaxy F41 vs Poco X3: Cameras
64 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 5 എംപി ടെർഷ്യറി സെൻസറും ലൈവ് ഫോക്കസ് പിന്തുണയുള്ള ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എഫ് 41ന്. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിന് 32 എംപി സെൻസറും ഈ ഫോണിലുണ്ട്.
64 എംപി പ്രൈമറി സെൻസ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് പോക്കോ എക്സ് 3യിൽ. മുൻവശത്ത് 20 എംപി സെൽഫി ക്യാമറയുമുണ്ട്.
Read More: Samsung Galaxy F41 vs Poco X3: Which is the better phone under Rs 20,000?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us