Midrange Smartphones: Samsung Galaxy M51 vs OnePlus Nord: Price, Spec, Features, Camera, Battery: ഗ്യാലക്സി എം സീരീസിൽ സാംസങ്ങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫോണാണ് സാംസങ് ഗാലക്സി എം 51. മിഡ്റേഞ്ച് ഫോണായ എം51 ഈ വില ശ്രേണിയിലുള്ള വൺപ്ലസ് നോർഡിനോടാവും വിപണിയിൽ കാര്യമായി മത്സരിക്കുക. ഈ വർഷം ജൂലൈയിലാണ് നോർഡ് പുറത്തിറങ്ങിയത്. എം51 സെപ്റ്റംബറിലും.
മിഡ്റേഞ്ചിലെ നല്ല ഒരു ഓൾറൗണ്ടറാണ് സാംസങ് എം 51. ചൈനീസ് നിർമിതമല്ലാത്ത ഒരു ഫോണിനായി കുറച്ച് ഉപയോക്താക്കൾ തിരയുന്നതിനാൽ നിലവിലെ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി വിൽപന വർധിപ്പിക്കാൻ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനു കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Samsung M51 vs OnePlus Nord: Display
6.7 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയാണ് സാംസങ് എം 51ന്. ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, 20: 9 ആസ്പെക്ട് റേഷ്യോ എന്നിവയാണ് സ്ക്രീനിന്റെ മറ്റു സവിശേഷതകൾ.
6.44 ഇഞ്ച് അമോലെഡ് പാനലാണ് വൺപ്ലസ് നോർഡിന് ഉള്ളത്. 20: 9 തന്നെയാണ് ആസ്പെക്ട് റേഷ്യോ. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടെന്നതാണ് ഡിസ്പ്ലേയിൽ വൺപ്ലസ് സാംസങിനെ മറികടക്കുന്ന പ്രത്യേകത.
Samsung M51 vs OnePlus Nord: Processor
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറാണ് സ51ന്. 2.2 ജിഗാഹെർട്‌സ് വരെ സ്പീഡുള്ള ഒക്ടാ കോർ പ്രോസസറിന്റെ സഹായത്താൽ എഫ്‌പിഎസ് ഗെയിമുകൾ സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയും.
വൺപ്ലസ് നോർഡിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജിയാണ് പ്രോസസർ. 730 ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മികച്ചതാണ്.
Samsung M51 vs OnePlus Nord: Camera
രണ്ട് സ്മാർട്ട്‌ഫോണുകൾക്കും പിറകിൽ ക്വാഡ് ക്യാമറ സെറ്റപ്പുണ്ട് ഉണ്ട്. സാംസങ് എം 51 ന് 64 എംപി പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസർ, 123 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12 എംപി സെക്കൻഡറി അൾട്രാ-വൈഡ് ലെൻസ്, 5 എംപി പോർട്രെയിറ്റ് ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയുണ്ട്.
വൺപ്ലസ് നോർഡിന് 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 11 എംപി ഫീൽഡ്-വ്യൂ ഉള്ള 8 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്.
മുൻവശത്ത്, സിംഗിൾ ടേക്ക്, മൾട്ടിപ്പിൾ ഔട്ട്‌പുട്ടുകൾ തുടങ്ങിയ ഫീച്ചറുകളുള്ള 32 എംപി സോണി ഐഎംഎക്സ് 616 സെൻസറാണ് സാംസങ് എം 51നുള്ളത്. വൺപ്ലസ് നോർഡിന് മുൻവശത്ത് ഡ്യുവൽ ക്യാമറകളുണ്ട്. 8 എംപി 32 എംപി സെൻസറുകളാണ് നോർഡിന്റെ ഫ്രണ്ട് ഡ്യുവൽ ക്യാമറ സെറ്റപ്പിൽ.
Samsung M51 vs OnePlus Nord: Battery
7,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് എം 51 ന്. ഇതുവരെ ഇറങ്ങിയ സാംസങ്ങ് ഫോൺ മോഡലുകളിലെ ഏറ്റവും ഉയർന്ന ബാറ്ററി കപ്പാസിറ്റിയാണ് ഇത്. 25വാട്ട് ഫാസ്റ്റ് ചാർജിംഗ് വഴി ഈ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ സമയം വേണം.
30വാട്ട് വാർപ്പ് ചാർജിംഗിനുള്ള പിന്തുണയുള്ള വൺപ്ലസ് നോർഡിന് 4,115 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫോൺ പൂർണ്ണമായും ചാർജ് ചെയ്യുന്നതിന് കുറഞ്ഞ സമയം മതി.
30 മിനിറ്റിനുള്ളിൽ 0 ശതമാനത്തിെൽ നിന്ന് 70 ശതമാനം വരെ ഫോൺ ചാർജ് ചെയ്യാനാകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. എന്നാൽ സാംസങ് എം 51 ന് വലിയ കപ്പാസിറ്റിയുള്ള ബാറ്ററിയുള്ളതിനാൽ ചാർജ് ചെയ്താൽ കുറേ നേരം ഉപയോഗിക്കാം.
Samsung M51 vs OnePlus Nord: Price
സാംസങ് എം 51ന്റെ 6 ജിബി + 128 ജിബി വേരിയന്റിന് 24,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 26,999 രൂപയുമാണ് റീട്ടെയിൽ വില. വൺപ്ലസ് നോർഡിന് മൂന്ന് വേരിയന്റുകളുണ്ട്. 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നീ വാരിയന്റുകളുടെ വില യഥാക്രമം 24,999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്.
Read More: Samsung Galaxy M51 vs OnePlus Nord: Which is better for you?