/indian-express-malayalam/media/media_files/uploads/2020/09/OnePlus-Warp-Charge-65-1.jpg)
List of smartphones launching soon from iPhone 12 to Google Pixel 5. (Image: OnePlus)
Samsung Galaxy F41, OnePlus 8T and other smartphones set to launch soon: ഈ വർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി പ്രമുഖ മുൻനിര ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബജറ്റ് ഫോണുകളും, മിഡ് റേഞ്ച് മോഡലുകളും, ഹൈ എൻഡ്, പ്രീമിയം മോഡലുകളും ഇവയിലുൾപ്പെടുന്നു. അടുത്ത കുറച്ച് ആഴ്ചകളിൽ തന്നെ ഇവയിൽ പലതും വിപണിയിലെത്തും. ഉടൻ തന്നെ വിപണിയിലെത്താനിരിക്കുന്ന ചില ഫോണുകൾ പരിചയപ്പെടാം.
Samsung Galaxy F41- സാംസങ് ഗാലക്സി എഫ് 41
Samsung Galaxy F41: ഗാലക്‌സി എഫ് 41 മോഡലിലൂടെ തങ്ങളുടെ പുതിയ എഫ് സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഫോണിന്റെ വില ഏകദേശം 15,999 രൂപയാണ്. ഫോണിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഒക്ടോബർ 8 നാണ് നടക്കാനിരിക്കുന്ന ഗാലക്സി എഫ് 41 ന്റെ ലോഞ്ച് എന്ന് ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
Read More: Samsung Galaxy M51 vs OnePlus Nord: സാംസങ്ങ് ഗാലക്സി എം 51- വൺപ്ലസ് നോർഡ്, ഏതാണ് മികച്ചത്
സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ ഉൾപ്പെടെയുള്ള സവിശേഷതകൾ ഫോണിനുണ്ടാവുമെന്ന് ഫ്ലിപ്കാർട്ടിന്റെ വെബ്സൈറ്റിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. 6000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ സ്പീക്കറുകൾ, അൾട്രാ വൈഡ് ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവ ഈ ഫോണിലുണ്ടാവും. 6 ജിബി റാം എക്‌സിനോസ് 9611 പ്രോസസർ എന്നിവയാണ് ഫോണിലുണ്ടാവുക.
OnePlus 8T- വൺപ്ലസ് 8 ടി
OnePlus 8T: വൺപ്ലസ് 8 ടി 5 ജിയുടെ ലോഞ്ച് ഇവന്റ് ഒക്ടോബർ 14 നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈനിൽ ആമസോണിൽ ഫോൺ ലഭ്യമാവും. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാവും ഫോണിനെന്നാണ് സൂചന. 51,999 രൂപയ്ക്ക് ഫോൺ ലഭ്യമാവുമെന്ന് അഭ്യൂഹമുണ്ട്.
120 ഹെർട്സ് റിഫ്രഷ് റേറ്റോടു കൂടിയ എഫ്എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റ് അടങ്ങിയ ഫോണിൽ 48 എംപി സെൻസർ, 16 എംപി അൾട്രാ വൈഡ് ലെൻസ്, 5 എംപി മാക്രോ ക്യാമറ, 2 എംപി പോർട്രെയിറ്റ് ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണുള്ളത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയുമുണ്ട്. 4,500 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.
Google Pixel 5 - ഗൂഗിൾ പിക്സൽ 5
Google Pixel 5: ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 5 പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവുമായാവും പിക്സൽ 5 പുറത്തിറങ്ങുക. ഏകദേശം 79,900 രൂപയ്ക്ക് ഫോൺ ലഭിക്കും. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 ലെയർ പ്രൊട്ടക്ഷനോട് കൂടിയ 6.0 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിന്.
/indian-express-malayalam/media/post_attachments/nKqTOREeqo9zl1dzvBGa.jpg)
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ്, അഡ്രിനോ 620 ജിപിയു എന്നിവയുള്ള ഫോൺ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സഹിതമാണ് വരുന്നത്.
48 എംപി മെയിൻ ക്യാമറ, 16 എംപി അൾട്രാ വൈഡ് ക്യാമറ 12 എംപി പോർട്രെയ്റ്റ് ക്യാമറ, 2 എംപി പോർട്രെയ്റ്റ് സെൻസർ എന്നിവയടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പ് ആണ് പിറകിൽ. മുന്നിൽ 32 എംപി സെൽഫി ക്യാമറയാണ്. 4,080 എംഎഎച്ച് ആണ് ബാറ്ററി. റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്.
Apple iPhone 12- ആപ്പിൾ ഐഫോൺ 12
Apple iPhone 12: 5.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായാണ് ആപ്പിൾ ഐഫോൺ 12 വരുന്നത്. ആപ്പിൾ എ 14 ബയോണിക് ചിപ്‌സെറ്റ്, ഏറ്റവും പുതിയ ഐഒഎസ് 14 എന്നിവയുമായി വിപണിയിലെത്തുന്ന ഫോണിന് 74,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറയിൽ 12 എംപി പ്രൈമറി ക്യാമറയും 12 എംപി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് 12 എംപി സെൽഫി ക്യാമറയാണ്.
Apple iPhone 12 Pro- ആപ്പിൾ ഐഫോൺ 12 പ്രോ
Apple iPhone 12 Pro: പുതിയ ആപ്പിൾ ഐഫോൺ 12 പ്രോ നവംബറിൽ പുറത്തിറങ്ങും. 1,09,999 രൂപയാവും വില. 6.7 ഇഞ്ച് സൂപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയുള്ള ഫോണിന് ഗോറില്ല ഗ്ലാസ് ഫ്രണ്ട്, ബാക്ക് പാനലുകളാണ്. 6 ജിബി ആണ് റാം. 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാവും.
Read More: കാത്തിരിപ്പ് അവസാനിക്കുന്നു; ഐഫോൺ 12 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ
ആപ്പിൾ എ 14 ബയോണിക് ചിപ്‌സെറ്റ്, ഐഒഎസ് 14 എന്നിവയുണ്ടാവും. 12 എംപി വൈഡ്, അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറകളും ഡെപ്ത് സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത് 12 എംപിയ്ണ് സെൽഫി ക്യാമറ.
Xiaomi Mi 10T- ഷവോമി മി 10ടി
Xiaomi Mi 10T: അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനിരിക്കുന്ന മി സ്മാർട്ട്‌ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയും 144 ഹെർട്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമുണ്ടാവും. 8 ജിബി റാം, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഈ ഫോൺ 128 ജിബി, 256 ജിബി ഇന്റേണൽ മെമ്മറി വേരിയന്റുകളിൽ ലഭ്യമാവും. 20 എംപി ഫ്രണ്ട് ക്യാമറയും പിറകിൽ 108 എംപി വൈഡ് ക്യാമറ, 20 എംപി അൾട്രാ വൈഡ് ക്യാമറ, 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമുണ്ട്. ഏകദേശം 47,700 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്.
Read More: Samsung Galaxy F41, OnePlus 8T and other smartphones set to launch soon
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.