scorecardresearch

നായക്കു ഭക്ഷണം കൊടുക്കാനും റോബോർട്ട് എത്തി

ആളുകളുമായി അടുത്തിടപഴകാനും വീട്ടിലെ സ്മാർട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന കമ്പാനിയൻ റോബോട്ടിനെ അവതരിപ്പിച്ച് സാംസങ്

ആളുകളുമായി അടുത്തിടപഴകാനും വീട്ടിലെ സ്മാർട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന കമ്പാനിയൻ റോബോട്ടിനെ അവതരിപ്പിച്ച് സാംസങ്

author-image
Tech Desk
New Update
Samsung’s Ballie robot

ബിൽറ്റ്-ഇൻ പ്രൊജക്ടറും വിപുലീകരിച്ച സ്മാർട്ട് ഹോം ഫീച്ചറുകളും റോബോട്ടിലുണ്ട് (ചിത്രം: സാംസങ്)

മനുഷ്യരുടെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലും ഇപ്പോൾ സങ്കേതിക വിദ്യയുടെ കടന്നുകയറ്റം പ്രകടമാണ്. അടുത്തിടെ മനുഷ്യരുടെ കമ്പാനിയനായി സാംസങ് പുറത്തിറക്കിയ റോബോട്ടാണ് 'ബാലിയ്.' ഈ റോബോട്ടിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബിൽറ്റ്-ഇൻ പ്രൊജക്‌ടർ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന റോബോട്ടിന്, ചിത്രങ്ങളും വീഡിയോയും ചുവരുകളിലും സീലിംഗുകളിലും പ്രൊജക്ട് ചെയ്യാൻ സാധിക്കുന്നു. സ്വയം വീടിനുള്ളിൽ ചുറ്റിക്കറങ്ങാനും ഈ കുഞ്ഞൻ റോബോട്ടിന് കഴിവുണ്ട്.

Advertisment

സാംസങ് പ്രസ് കോൺഫറൻസിൽ പ്രദർശിപ്പിച്ച പ്രൊമോഷണൽ വീഡിയോയിൽ, നായയെ കളിപ്പിക്കാനായി പക്ഷിയുടെ വീഡിയോ ചുവരിൽ പ്രദർശിപ്പിക്കുന്ന റോബോട്ടിനെ കാണാം. കൂടാതെ ലൈറ്റിംഗിനും കാഴ്ചക്കും അനുകൂലമായി പ്രൊജക്ഷൻ ക്രമീകരിക്കുന്ന ദൃശ്യങ്ങളും കാണാം.

ഈ ഫീച്ചറുകൾ കൂടാതെ, സ്വയം നിയന്ത്രക്കാൻ കഴിവുള്ള റോബോട്ടിന് ലൈറ്റുകൾ, എസികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ സ്മാർട്ട് ഹോം ഉപകരണങ്ങളും നിയന്ത്രിക്കാനാകും. റോബോട്ട്, നായക്ക് ഭക്ഷണം നൽകുന്നതും, ഉടമസ്ഥന് സന്ദേശമയക്കുന്നതുമായ വീഡിയോയും സാംസങ് പങ്കുവച്ചു. വീടിന് ചുറ്റുമുള്ള ഉപയോക്താക്കളെ പിന്തുടരാനും മുഖം തിരിച്ചറിയാനും വിളിക്കുമ്പോൾ വരാനും മറ്റ് സ്‌മാർട്ട് ഉപകരണങ്ങളുമായി ഇന്റർഫേസ് ചെയ്യാനും കഴിയുന്ന ഒരു റോബോട്ടിക് കമ്പാനിയനായാണ് ബാലിയ് ആദ്യമായി അവതരിപ്പിച്ചത്. റോബോട്ടിനെ കൂടുതൽ ഉപയോഗപ്രദവും ആകർഷകവുമാക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി, ബിൽറ്റ്-ഇൻ പ്രൊജക്ടറും വിപുലീകരിച്ച സ്മാർട്ട് ഹോം കഴിവുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.

Check out More Technology News Here 

Advertisment
Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: