scorecardresearch

റെഡ്മി ഗോ മുതൽ നോക്കിയ 1 വരെ; 5000ത്തിനുള്ളിൽ വാങ്ങാവുന്ന മികച്ച ബജറ്റ് ഫോണുകൾ

5000 രൂപയിൽ താഴെ വിലയുള്ള ചില സ്മാർട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ

5000 രൂപയിൽ താഴെ വിലയുള്ള ചില സ്മാർട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ

author-image
Tech Desk
New Update
റെഡ്മി ഗോ മുതൽ നോക്കിയ 1 വരെ; 5000ത്തിനുള്ളിൽ വാങ്ങാവുന്ന മികച്ച ബജറ്റ് ഫോണുകൾ

സ്മാർട്ഫോൺ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിട്ട് കാലം കുറച്ചായി. കൊറോണ വൈറസെന്ന മഹാമാരിയുടെ കാലത്ത് സ്മാർട്ഫോണുകളുടെയും സാങ്കേതിക വിദ്യയുടെയും ഉപകാരം നന്നായി മനസിലാക്കാനും നമുക്ക് സാധിച്ചു. വർക്ക് ഫ്രം ഹോം ഉൾപ്പടെ ചെയ്യുന്നവർക്ക് ഏറെ സഹായകമായത് സ്മാർട്ഫോണുകളാണ്. മികച്ച ഫീച്ചറുകളോട് കൂടിയ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോഴും സെക്കൻഡറിയായി ഒരു ഫോൺ കയ്യിൽ കരുതുന്നവരും ഇപ്പോൾ കൂടുതലാണ്. പഠനമെല്ലാം ഓൺലൈൻ വഴിയായതോടെ കുട്ടികൾക്കായി കുറഞ്ഞ വിലയിൽ സ്മാർട്ഫോണുകൾ തേടുന്നവരും കൂടുതലാണ്. ഇവർക്ക് വേണ്ടി 5000 രൂപയിൽ താഴെ വിലയുള്ള ചില സ്മാർട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

നോക്കിയ 1

Advertisment

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ നോക്കിയ വിപണിയിലെത്തിച്ചിരിക്കുന്ന ബജറ്റ് ഫോണുകളിലൊന്നാണ് നോക്കിയ 1. 4,672 രൂപയാണ് നിലവിൽ ഫോണിന്റെ വില. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. 4.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്കൊപ്പം 1ജിബി റാം 8ജിബി ഇന്രേണൽ സ്റ്റോറേജ് ഓപ്ഷനും ഫോണിന്റെ പ്രത്യേകതയാണ്. 5എംപിയാണ് റിയർ ക്യാമറ. മുന്നിൽ 2എംപിയുടെ സെൽഫി ക്യാമറയും കമ്പനി നൽകിയിരിക്കുന്നു. 2018ൽ അവതരിപ്പിച്ച മോഡലിന്റെ ബാറ്ററി 2150 എംഎഎച്ചാണ്.

Also Read: വില 20000ത്തിന് താഴെ; റെഡ്മി ലാപ്‌ടോപ്പുകൾ ഉടൻ ഇന്ത്യയിൽ

ജിയോ ഫോൺ 2

ആൻഡ്രോയിഡ് ടച്ച് സ്ക്രീൻ പാറ്റേണിൽ വരുന്ന ഫോണല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണം നേടിയ ഫോണാണ് ജിയോഫോൺ 2. 2.4 ഇഞ്ച് ക്യൂവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന്റേത് ക്വർട്ടി കീപ്പാഡാണ്. ഗൂഗിൾ അസിസ്റ്റന്റ്, വാട്സാപ്പ്, ഫെയ്സ്ബുക്ക് ഉൾപ്പടെ എല്ലാ ഫീച്ചറഉകളും ജിയോ ഫോൺ 2വിൽ ലഭ്യമാണ്. 2എംപിയുടെ റിയർ ക്യാമറയും 0.3 എംപിയുടെ മുൻക്യാമറയുമാണ് ഫോണിന്റേത്. 2000 എംഎഎച്ചിന്റെ ബാറ്ററിക്ക് 15 ദിവസം സ്റ്റാൻഡ്ബൈയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

റെഡ്മി ഗോ

ജനപ്രിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മിയുടെ ബജറ്റ് ശ്രേണിയിലുള്ള മികച്ച മോഡലുകളിലൊന്നാണ് റെഡ്മി ഗോ. 4999 രൂപ വില വരുന്ന റെഡ്മി ഗോ ആൻഡ്രോയിഡ് ഗോയിലാണ് പ്രവർത്തനം. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന്റെ പ്രൊസസർ ക്യൂവൽകോം സ്നാപ്ഡ്രാഗൻ 425 ആണ്. 1ജിബി റാം 8ജിബി ഇന്രേണൽ സ്റ്റോറേജ് ഓപ്ഷനും ഫോണിന്റെ പ്രത്യേകതയാണ്. 8എംപിയാണ് റിയർ ക്യാമറ. മുന്നിൽ 5എംപിയുടെ സെൽഫി ക്യാമറയും കമ്പനി നൽകിയിരിക്കുന്നു.

Advertisment

Also Read: പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാൻ എളുപ്പ വഴി: റെഡ്ഡിറ്റ് യൂസറുടെ കുറിപ്പ് വൈറലാവുന്നു

കൂൾപാഡ് 3

4800 രൂപ വില വരുന്ന കൂൾപാഡ് 3 ഈ റേഞ്ചിൽ ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണ്. 5.7 ഇഞ്ച് ഡിസ്‌പ്ലേയിൽ മുൻക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 1.6Ghz ഒക്ട കോർ പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ മെമ്മറി സ്റ്റോറേജ് 2ജിബി റാമും 16 ജിബി ഇന്രേണൽ സ്റ്റോറേജുമാണ്. ഒപ്പം 3000 എംഎഎച്ച് ബാറ്ററിയും കമ്പനി ഫോണിൽ നൽകിയിരിക്കുന്നു.

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: