scorecardresearch

പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാൻ എളുപ്പ വഴി: റെഡ്ഡിറ്റ് യൂസറുടെ കുറിപ്പ് വൈറലാവുന്നു

റെഡ്ഡിറ്ററുടെ കുറിപ്പ് ഇതിനകം തന്നെ വൈറലായിട്ടുള്ളതിനാൽ യൂട്യൂബ് അധികൃതർ ഇക്കാര്യം അറിയാനും അതിനുള്ള പരിഹാരത്തിനായി ശ്രമിക്കാനും സാധ്യതയുണ്ട്

youtube ads, reddit, youtube ads block, ad block on reddit, add dot to remove ads on youtube, youtube ad removed, യൂട്യൂബ്, യൂട്യൂബ് ആഡ്, റെഡ്ഡിറ്റ്, ie malayalam,ഐഇ മലയാളം

വെബ് ബ്രൗസർ വഴിയും മൊബൈൽ ഉപകരണങ്ങളിലും വീഡിയോകൾ കാണാൻ സാധിക്കുന്ന ജനപ്രിയ സേവനങ്ങളിൽ ഒന്നാണ് യൂട്യൂബ്. പരസ്യം പ്രദർശിപ്പിക്കുന്നതിലൂടെയാണ് യൂട്യൂബ് വഴി ഏറ്റവും വരുമാനം മാതൃസ്ഥാപനമായ ഗൂഗിളിന് ലഭിക്കുന്നത്. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷന് പണം അടച്ചോ അല്ലെങ്കിൽ ആഡ് ബ്ലോക്കർ ഉപയോഗിച്ചോ ആണ് സാധാരണ ഗതിയിൽ യൂട്യൂബ് വീഡിയോകൾ പരസ്യങ്ങളില്ലാതെ കാണാനാവുക. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു എളുപ്പവഴിയാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ഒരു യൂസർ പങ്കുവച്ചിട്ടുള്ളത്.

യൂട്യൂബ് യുആർഎല്ലിന്റെ ഡോട്ട് കോം (.com) എന്ന ഭാഗത്തിന് ശേഷം ഒരു കുത്ത് അധികമായി ചേർത്താൽ പരസ്യങ്ങൾ ഒഴിവാക്കാനാവുമെന്ന് റെഡ്ഡിറ്റ് യൂസറായ യൂണികോൺ 4 സെയിൽ പറയുന്നു.

Read More: OnePlus 8: പുതിയ മോഡലുകൾ 5 മുതൽ വിൽപനയ്ക്ക്

Youtube.com/video എന്നതാണ് ഒരു വീഡിയോയുടെ ലിങ്ക് എങ്കിൽ അതിനു പകരം youdube.com./video എന്ന് ബ്രൗസറിന്റെ അഡ്രസ് ബാറിൽ യുആർഎല്ലിൽ മാറ്റം വരുത്തിയാലാണ് പരസ്യമില്ലാതെ വീഡിയോ കാണാനാവുക എന്നാണ് റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നത്. റെഡ്ഡിറ്റിൽ 5000 അപ്‌വോട്ടുകളും ഈ പോസ്റ്റിന് ലഭിച്ചു. സ്മാർട്ട് ഫോൺ വാർത്താ വെബ്സൈറ്റായ ആൻഡ്രോയ്ഡ് പോലിസ് വെബ്സൈറ്റും ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചു.

മൊബൈലിലും പരീക്ഷിക്കാം

മൊബൈൽ ഫോണിലും ഈ തന്ത്രം വിജയിക്കുമെന്ന് റെഡ്ഡിറ്റർ പറയുന്നു. “ഇത് മൊബൈലിൽ പ്രവർത്തിക്കില്ലെന്ന് ഞാൻ ആദ്യം കരുതിയിരുന്നു, കാരണം ബ്രൗസറുകൾ യുആർഎല്ലുകൾ നോർമലൈസ് ചെയ്യുന്നതിനാൽ, എന്നാൽ ഇത് പക്ഷേ അങ്ങനെയല്ല,” റെഡ്ഡിറ്റ് യൂസർ പറഞ്ഞു. സെർവർ സൈഡിലാണ് അഡ്രസുകൾ മാറ്റിയടിച്ചാൽ അത് യഥാർഥ അഡ്രസിലേക്ക് വഴിതിരിച്ചുവിടുന്നത്. ബ്രൗസറിൽ നിന്നല്ല. അതിനാൽ ഈ തന്ത്രവും ഫലപ്രദമാവും. പക്ഷേ അതിനായി മൊബൈൽ ബ്രൗസറുകളിൽ റിക്വസ്റ്റ് ഡെസ്ക് ടോപ്പ് സൈറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നും റെഡ്ഡിറ്റ് യൂസർ പറയുന്നു.

Read More: Redmi 9: ക്വാഡ് ക്യാമറ സെറ്റപ്പും 5020 mAh ബാറ്ററിയും; അറിയാം റെഡ്മിയുടെ ഏറ്റവും പുതിയ മോഡലിന്റെ വിശേഷങ്ങൾ

എങ്ങിനെയാണ് പരസ്യങ്ങൾ ഇല്ലാതാവുന്നത്

ഈ ട്രിക്ക് പ്രവർത്തിക്കാനുള്ള കാരണം ഒരുപക്ഷേ യൂറ്റ്യൂബ് പോലുള്ള വെബ്‌സൈറ്റുകൾ ഹോസ്റ്റ്നാമം നോർമലൈസ് ചെയ്യാത്തതിനാലാവാം എന്ന് റെഡ്ഡിറ്റർ വിശദീകരിക്കുന്നു. അപ്പോൾ പേജിലെ ഉള്ളടക്കം ഇത്തരം പല തിരിമറികൾ നടത്തിയാലും കാണാനാവും. പക്ഷേ ഭൂരിപക്ഷം പരസ്യങ്ങളും കൃത്യമായ യുആർഎല്ലിലുള്ള ഉള്ളടക്കത്തിനൊപ്പം മാത്രമേ പ്രത്യക്ഷപ്പെടൂ. വൈറ്റ് ലിസ്റ്റ് ചെയ്ത യുആർഎല്ലുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. ഇതിനാൽ അധികമായി ഒരു കുത്ത് ചേർത്ത അഡ്രസ്സിലെ വീഡിയോയിൽ പരസ്യം പ്രത്യക്ഷപ്പെടില്ലെന്നും റെഡ്ഡിറ്റ് യൂസർ പറയുന്നു.

അധിക കാലം നീണ്ടുനിൽക്കില്ല

റെഡ്ഡിറ്ററുടെ കുറിപ്പ് ഇതിനകം തന്നെ വൈറലായിട്ടുള്ളതിനാൽ യൂട്യൂബ് അധികൃതർ ഇക്കാര്യം അറിയാനും അതിനുള്ള പരിഹാരത്തിനായി ശ്രമിക്കാനും സാധ്യതയുണ്ട്. അതിനാൽ, ഈ തന്ത്രം എത്രകാലം ഫലിക്കുമെന്ന് പറയാൻ പറ്റില്ല.
പരസ്യങ്ങളില്ലാതെ യൂട്യൂബ് കാണൻ മാത്രമല്ല യുആർഎല്ലിൽ നിങ്ങൾ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തുവച്ചിട്ടുള്ള ഒരു ബ്രൗസറിൽ പ്രൈവറ്റ് വിൻഡോയിലേതിന് സമാനമായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നല്ലാത്ത തരത്തിൽ യൂട്യൂബ് തുറക്കാനും അധിക ഡോട്ട് ചേർത്താൽ സാധിക്കുമെന്നും ചില യൂസർമാർ റെഡ്ഡിറ്റിൽ പറയുന്നു.

Read More: A Reddit user finds simple trick to get rid of YouTube ads

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reddit user youtube ads trick with extra dot

Best of Express