/indian-express-malayalam/media/media_files/uploads/2020/06/redmi.jpg)
ഡിജിറ്റൽ രംഗത്തെ ജനപ്രിയ നിർമാതാക്കളായ ഷവോമി ഏറ്റവും പുതിയ മോഡൽ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ചു. പുതുതായി അവതരിപ്പിച്ച റെഡ്മി 9 സ്മാർട്ഫോണിന്റെ പ്രവർത്തനം മീഡിയടെക് ഹീലിയോ ജി 80എസ് ഒ സി പ്രൊസസറിലാണ്. അതോടൊപ്പം 5,020 mAh ബാറ്ററിയും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
Also Read: ഷവോമി മീ നോട്ട്ബുക്ക്: വിലയും സവിശേഷതകളും അറിയാം
6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080 x 2,340 പിക്‌സലുകള്‍) ഡിസ്‌പ്ലേയുള്ള ഫോണിന് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയും കമ്പനി നല്‍കുന്നു. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുൾപ്പെടുന്നതാണ് മെമ്മറി പാക്കേജ്. 3 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷനിലുള്ള മോഡലും കമ്പനി വിപണിയിൽ എത്തിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കാനും സാധിക്കും.
നേരത്തെ സൂചിപ്പിച്ചതുപോലെ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്. 13 എംപിയുടെ മെയിൻ സെൻസറിനൊപ്പം 8 എംപിയുടെ അൾട്ര വൈഡ് ആംഗിളും 5 എംപിയുടെ മാക്രോ ഷൂട്ടറും 2 എംപിയുടെ ഡെപ്ത് സെൻസറുമാണ് റിയർ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: ഇനി ബച്ചൻ പറയുന്ന വഴിയിലൂടെ; ഗൂഗിൾ മാപ്സിനു പുതിയ ശബ്ദം
നിലവിൽ പുതിയ മോഡൽ സ്‌പെയിനിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഇന്ത്യ അടക്കമുള്ള വലിയ വിപണികളിലേക്കും ഫോണെത്തുമെന്നാണ് വിവരം. 3 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണിന് സ്പെയിനിൽ 149 യൂറോയാണ് ഏകേദശം 12,800 രൂപ. 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണിന് സ്പെയിനിൽ 179 യൂറോയാണ് ഏകേദശം 15,300 രൂപ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.