ഷവോമി മീ നോട്ട്ബുക്ക്: വിലയും സവിശേഷതകളും അറിയാം

മറ്റു കമ്പനികളുടെ ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഭാരം കുറവാണ് മീ നോട്ട്ബുക്ക് ലാപ്‌ടോപ്പുകൾക്ക്

Xiaomi Mi Notebook, laptop, ie malayalam

ഇന്ത്യയിൽ ലാപ്‌ടോപ്പുകളുടെ മേഖലയിലേക്ക് കൂടി കടക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. മീ നോട്ട്ബുക്ക് കമ്പനി ഇന്ത്യയിൽ പുറത്തിറക്കി. മീ നോട്ട്ബുക്ക് 14 ഹൊറിസോൺ എഡിഷനിലെ രണ്ടു വേരിയന്റുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഒന്ന് ഇന്റൽ ഐ5, മറ്റേത് ഇന്റൽ ഐ7 പ്രൊസസ്സറോടും കൂടിയതാണ്. രണ്ടിലും 8 ജിബിയുടെ ഡിഡിആർ4 റാമാണുളളത്.

മീ നോട്ട്ബുക്ക് 14 ഹൊറിസോൺ എഡിഷനിലെ 8GB DDR4 റാം, 512GB SATA SSD, ഇന്റൽ കോർ ഐ5 10th ജനറേഷന് 54,999 രൂപയും കോർ ഐ7 10th ജനറേഷന് 59,999 രൂപയുമാണ് വില.

റെഗുലർ മീ നോട്ട്ബുക്ക് 14 ന്റെ രണ്ടു മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8GB DDR4 റാമും 256GB SATA SSD യുമുളള ലാപ്‌ടോപ്പിന്റെ വില 41,999 രൂപയാണ്. 8GB റാമും 512GB SATA SSD യുമുളള ലാപ്‌ടോപ്പിന്റെ വില 47,999 രൂപയാണ്. 512GB SATA SSD, and NVIDIA GeForce MX250 ന്റെ വില 47,999 രൂപയാണ്.

Read Also: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മറ്റു കമ്പനികളുടെ ലാപ്‌ടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഭാരം കുറവാണ് എംഐ നോട്ട്ബുക്ക് ലാപ്‌ടോപ്പുകൾക്ക്. എഡ്ജ്ടുഎഡ്ജ് ഗ്ലാസ് പ്രോട്ടക്ഷന്‍, ഫുള്‍ മെറ്റല്‍ ബോഡി എച്ച്ഡി ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ ലാപ്‌ടോപ്പിനുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Xiaomi mi notebook price and features

Next Story
ഇനി ബച്ചൻ പറയുന്ന വഴിയിലൂടെ; ഗൂഗിൾ മാപ്സിനു പുതിയ ശബ്ദംAmitabh Bachchan
The moderation of comments is automated and not cleared manually by malayalam.indianexpress.com