Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഇനി ബച്ചൻ പറയുന്ന വഴിയിലൂടെ; ഗൂഗിൾ മാപ്സിനു പുതിയ ശബ്ദം

വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അമിതാഭ് ബച്ചൻ ഈ ദൗത്യം ഏറ്റെടുത്താൽ ഉപയോക്താക്കൾക്കും വ്യത്യസ്തമായ അനുഭവമായിരിക്കും

Amitabh Bachchan

സ്മാർട്ഫോണും ടെക്നോളജിയുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായത് മുതൽ ഗൂഗിളിന്റെ നാവിഗേഷൻ ആപ്ലിക്കേഷനായ ഗൂഗിൾ മാപ്സ് ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇക്കാലമത്രയും ഒരു സ്ത്രീ ശബ്ദമായിരുന്നു നമ്മളെ ലക്ഷ്യ സ്ഥാനത്ത് കൃത്യമായി എത്തിച്ചുകൊണ്ടിരുന്നത്. പലപ്പോഴും നമ്മുടെ വഴികാട്ടിയായിരുന്ന ആ ശബ്ദം മാറുന്നതായി റിപ്പോർട്ടുകൾ. പകരം ഇന്ത്യക്കാർക്ക് വളരെ പരിചിതമായ ഒരു ശബ്ദമാകും ഗൂഗിൾ മാപ്സിനായി നമ്മളോട് സംസാരിക്കുക, മറ്റാരുമല്ല ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ.

ഗൂഗിളിന്റെ പുതിയ ശബ്ദമാകാൻ കമ്പനി ബോളിവുഡ് താരത്തെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇത് സംബന്ധിച്ച കരാറൊന്നും ഒപ്പിട്ടതായി സ്ഥിരീകരണമില്ല.

Also Read: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ ഉടൻ പൊതുവിപണിയിൽ

നൂറുകണക്കിന് സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുകയും ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുള്ള അമിതാഭ് ബച്ചന്റെ പുതിയ റോളിനായി കാത്തിരിക്കുകയാണ് ആരാധകരും. വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അമിതാഭ് ബച്ചൻ ഈ ദൗത്യം ഏറ്റെടുത്താൽ ഉപയോക്താക്കൾക്കും വ്യത്യസ്തമായ അനുഭവമായിരിക്കും അത്.

ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം ഉൾപ്പടെ പാലിക്കേണ്ടതിനാൽ വീട്ടിലിരുന്ന് തന്നെ റെക്കോർഡിങ് പൂർത്തിയാക്കേണ്ടി വരും. അതിനാൽ ഇപ്പോൾ കരാറിലെത്തുമൊയെന്ന് കാത്തിരുന്ന് തന്നെ കാണണം.

Also Read: ഉപയോക്താക്കളെ ഞെട്ടിക്കാൻ വീണ്ടും വാട്സാപ്പ്; വരാനിരിക്കുന്നത് കിടിലൻ ഫീച്ചറുകൾ

നിലവിൽ അമേരിക്കൻ ഗായികയും പ്രാസംഗികയുമായ കരൺ ജേക്കബ്സണിന്റേതാണ് ഗൂഗിൾ മാപ്സിന്റെ ശബ്ദം. ഐഫോണിലെ സിരി വോയിസ് അസിസ്റ്റന്റിന് വേണ്ടി സംസാരിച്ചിരിക്കുന്നതും കരൺ തന്നെയാണ്. അതേസമയം അമിതാഭ് ബച്ചൻ ഹിന്ദിയിൽ മാത്രമായിരിക്കും ശബ്ദം കൊടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchan voice navigator google maps soon

Next Story
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ ഉടൻ പൊതുവിപണിയിൽcoconics laptop, kerala laptop, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com