/indian-express-malayalam/media/media_files/uploads/2020/09/oneplus-7t-fb.jpg)
OnePlus 8T launch soon-Spec, Features: വൺപ്ലസ് 8 ടി ലോഞ്ചിങ്ങ് എന്നാകും എന്നതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഫോൺ ലോഞ്ച് സംബന്ധിച്ച് കമ്പനി ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൺ പ്ലസ് 8 ടി യുടെ ലോഞ്ച് ഉടനുണ്ടാവുമെന്നാണ് സൂചനകൾ.
അതേസമയം 8ടിയുടെ ടീസർ ഓൺലൈൻ ഷോപ്പിങ്ങ് വെബ്സൈറ്റായ ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 5 ജി പിന്തുണയോട് കൂടിയാണ് ഫോൺ പുറത്തിറങ്ങുകയെന്നും ഉടൻ ലോഞ്ച് ഉണ്ടാവുമെന്നും ടീസർ വ്യക്തമാക്കുന്നു.
സാധാരണ ഗതിയിൽ സെപ്റ്റംബറിലാണ് വൺ പ്ലസ് ടി മോഡൽ ഫോണുകളുടെ ലോഞ്ച്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനത്തെത്തുടർന്നുള്ള പ്രതിസന്ധി കാരണമാണ് അത് വൈകുന്നുണ്ട്. വൺപ്ലസ് 8 ടി ഒക്ടോബർ 14 ന് വിപണിയിലെത്തുമെന്ന് മൈസ്മാർട്ട് പ്രൈസ് വെബ്സൈറ്റിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് സംബന്ധിച്ച് കാര്യമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
2019 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് 7 ടിയുടെ പിൻഗാമിയാണ് വൺപ്ലസ് 8 ടി. ഈ വർഷം തുടക്കത്തിൽ ലോഞ്ച് ചെയ്ത വൺ പ്ലസ് ടിയെ അപേക്ഷിച്ച് കൂടുതൽ പവർഫുൾ ആയിരിക്കും വൺപ്ലസ് ടി പ്ലസ് എന്നാണ് കരുതുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൺപ്ലസ് 8 ടിയുടെ ഫീച്ചറുകൾ, വില എന്നിവ സംബന്ധിച്ചും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. വൺപ്ലസ് 8യുമായി താരതമ്യപ്പെടുത്തുമ്പോൾ വൺപ്ലസ് 8 ടിക്ക് പുതിയ ഡിസൈൻ ആയിരിക്കും. കമ്പനിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ വൺപ്ലസ് നോർഡിന് സമാനമായ ഡിസൈനാവും 8ടി മോഡലിനെന്ന് ഫോണിന്റെ ലീക്ക്ഡ് ഇമാജുകൾ വ്യക്തമാക്കുന്നു. 8 ടി മോഡലിനൊപ്പം ചില അഫോർഡബിൾ, എൻട്രി ലെവൽ ഫോണുകളും വൺ പ്ലസ് സമീപ ഭാവിയിൽ വിപണിയിലിറക്കുമെന്നാണ് കരുതപ്പെടുന്നത്.
OnePlus 8T: Expected Specs
വൺപ്ലസ് 8 ടിയിൽ ക്വാഡ് ക്യാമറ സെറ്റപ്പ്, മുൻവശത്ത് പഞ്ച് ഹോൾ ക്യാമറ, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുമെന്ന് ലീക്ക്ഡ് ഇമേജുകൾ സൂചിപ്പിക്കുന്നു. 12 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ എന്നിവയാണ് വൺപ്ലസ് 8 ടിയിൽ പ്രതീക്ഷിക്കുന്നത്. രണ്ട് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാവുകയെന്ന് പറയപ്പെടുന്നു, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലും, ടോപ്പ് എൻഡ് മോഡലിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന മോഡലും.
Read More: Samsung Galaxy M51 vs OnePlus Nord: സാംസങ്ങ് ഗാലക്സി എം 51- വൺപ്ലസ് നോർഡ്, ഏതാണ് മികച്ചത്
വൺപ്ലസ് 8 ടിയുടെ റിയർ ക്വാഡ് ക്യാമറെ സെറ്റപ്പിൽ 48 എംപി പ്രൈമറി ലെൻസ്, 16 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ലെൻസ് എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കായി, ഫോണിൽ 32 എംപി സെൽഫി ക്യാമറ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു.
65 വാട്ട് റാപ് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ 4,500 എംഎഎച്ച് ബാറ്ററി, 120 റിഫ്രഷ് റേറ്റോട് കൂടിയ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് വൺപ്ലസ് 8 ടിയുടെ മറ്റ് സ്പെസഫിക്കേഷനുകളായി പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.