/indian-express-malayalam/media/media_files/uploads/2020/12/google-search.jpg)
ഗൂഗിളിൽ ഈവർഷം ഏറ്റവും ഇന്ത്യൻ ഉപഭോക്താക്കാൾ കൂടുതൽ സെർച്ച് ചെയ്തത് ഏത് വാക്കായിരിക്കും? ഈ ചോദ്യത്തിന് ഗൂഗിൾ തന്നെ ഇപ്പോൾ ഉത്തരം നൽകിയിട്ടുണ്ട്. ലോകം കോവിഡ് വ്യാപനത്തിന്റെ ഭീതിയിൽ കഴിഞ്ഞ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലേക്ക് പോയ ഈ വർഷം ഗൂഗിളിൽ ഇന്ത്യൻ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ കാര്യം പക്ഷേ കോവിഡോ, ലോക്ക്ഡൗണോ, കോവിഡ് വാക്സിനോ ഒന്നും അല്ല. മറ്റൊരു കാര്യമാണ്, ഐപിഎൽ 2020.
ഇന്ത്യ ക്രിക്കറ്റിനെ സ്നേഹിക്കുന്നു എന്ന് ഗൂഗിളിന്റെ ഈ വർഷത്തെ സെർച്ച് റിസൽട്ട് വിശകലനം വ്യക്തമാക്കുകയാണ്. കൊറോണ വൈറസിനെപ്പോലും പിന്തള്ളി ഐപിഎൽ ഈ വർഷത്തെ സെർച്ച് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. ഗൂഗിളിന്റെ "ഇയർ ഇൻ സെർച്ച് 2020" പട്ടികയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം, ഗൂഗിളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തിരഞ്ഞത് ‘ഐസിസി ക്രിക്കറ്റ് ലോകകപ്പ്’ ആയിരുന്നു.
/indian-express-malayalam/media/post_attachments/akgXzWeoA3143hxO3qve.jpg)
കൊറോണ വൈറസ്, യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ, പ്രധാന മന്ത്രി കിസാൻ സമൻ നിധി, ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ, ഡൽഹി തിരഞ്ഞെടുപ്പ് ഫലങ്ങൾ (US election results, Pradhan Mantri Kisan Sammann Nidhi, Bihar election results, Delhi election results ) എന്നിവയാണ് കായിക, വാർത്താ വിഭാഗങ്ങളിലായി ഇന്ത്യയിൽ ഐപിഎല്ലിനു പിറകിലായി ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡുകൾ.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവച്ച ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് നടന്നത്. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 28 ശതമാനം കാഴ്ചക്കാർ ഇത്തവണ വർദ്ധിച്ചു. ഐപിഎൽ കാണുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണിത്.
Read More: മാർഗരറ്റ് കീനൻ, ഫൈസർ വാക്സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തി
നിർഭയ കേസ്, ലോക്ക്ഡൗൺ, ഇന്ത്യ-ചൈന ഏറ്റുമുട്ടൽ, രാം മന്ദിർ എന്നിവ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ വാർത്താ സംഭവങ്ങളിലെ ആദ്യ പത്തിൽ ഇടം നേടി. യുവേഫ ചാമ്പ്യൻ ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫ്രഞ്ച് ഓപ്പൺ, ലാ ലിഗ എന്നിവയാണ് ഏറ്റവും കൂടുതൽ തിരഞ്ഞ കായിക മത്സരങ്ങൾ.
/indian-express-malayalam/media/media_files/uploads/2020/11/Joe-Biden-2.jpg)
ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ഒന്നാമതെത്തിയത് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡെനാണ്. മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി, ഗായിക കനിക കപൂർ തുടർന്നുള്ള രണ്ട് സ്ഥാനങ്ങളിൽ.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, മുതിർന്ന നടൻ അമിതാഭ് ബച്ചൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി. നടി കങ്കണ റണാവത്, റിയ ചക്രബർത്തി, അങ്കിത ലോഖണ്ഡെ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് എഴുതിയ “ദിൽ ബെച്ചാര” ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ടിവി / വെബ് സീരീസുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത് നെറ്റ്ഫ്ലിക്സിന്റെ സ്പാനിഷ് ക്രൈം ഡ്രാമയായ “മണി ഹെയ്സ്റ്റ്” ആണ്.
/indian-express-malayalam/media/media_files/uploads/2020/02/Soorarai-Pottru.jpg)
സൂര്യ അഭിനയിച്ച തമിഴ് ചിത്രമായ “സൂററയ് പൊട്ര്”, അജയ് ദേവ്ഗൺ അഭിനയിച്ച “തൻഹാജി”, എന്നിവയും ശകുന്ത്ല ദേവി, ഗുഞ്ചൻ സക്‌സേന എന്നിവരെക്കുറിച്ചുള്ള ജീവചരിത്ര സിനിമകളും ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി.
ടിവി / വെബ് സീരീസിൽ,“മണി ഹെയ്സ്റ്റ്” കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരഞ്ഞത് സോണി ലിവിന്റെ “സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി” എന്ന സീരീസ്. ഇത് ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതികളിലൊന്നിന്റെ കഥയാണത്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 14, ആമസോൺ പ്രൈമിന്റെ “മിർസാപൂർ 2”, “പാറ്റൽ ലോക്” സീരിസുകൾ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
Read More: അപകടകരമായ മയക്കുമരുന്നുകളില്‍നിന്ന് കഞ്ചാവിനെ ഒഴിവാക്കി; യുഎന്‍ നടപടി അര്‍ത്ഥമാക്കുന്നതെന്ത്?
“എങ്ങനെ” (ഹൗ റ്റു) എന്ന വിഭാഗത്തിൽ “പനീർ എങ്ങനെ നിർമ്മിക്കാം”, “പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം”, “ഡൽഗോണ കോഫി എങ്ങനെ ഉണ്ടാക്കാം”, “പാൻ കാർഡിനെ ആധാർ കാർഡുമായി എങ്ങനെ ബന്ധിപ്പിക്കാം”,“ വീട്ടിൽ എങ്ങനെ സാനിറ്റൈസർ ഉണ്ടാക്കാം” എന്നിവ ഗൂഗിളിന്റെ പട്ടികയിൽ മുന്നിലെത്തി.
/indian-express-malayalam/media/media_files/uploads/2020/08/binod.jpg)
എന്താണ് എന്ന് ചോദിച്ചുകൊണ്ടുള്ള സെർച്ചുകളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സെർച്ച് ചെയ്തത് “എന്താണ് കൊറോണ വൈറസ്” എന്നാണ്. “എന്താണ് ബിനോഡ്”, “എന്താണ് കോവിഡ് -19”, “എന്താണ് പ്ലാസ്മ തെറാപ്പി”, “എന്താണ് സിഎഎ ” എന്നീ സെർച്ചുകളാണ് തൊട്ടുപിറകിൽ.
നിങ്ങൾ നിൽക്കുന്ന സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളും ഇടങ്ങളും കാണിക്കുന്നതിനുള്ള 'നിയർ മീ' (Near Me) ഫീച്ചറിൽ പ്രധാനമായും സെർച്ച് ചെയ്തത് ഫുഡ് ഷെൽട്ടറുകൾ, കോവിഡ്-19 ടെസ്റ്റ്, പടക്കക്കടകൾ, മദ്യവിൽപ്പന ശാലകൾ, നൈറ്റ് ഷെൽട്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.