ട്വിറ്ററിൽ എപ്പോൾ എന്ത് ട്രെൻഡിങ് ആകും എന്ന് പറയാനാകില്ല. ഇന്ന് ഒന്നാണെങ്കിൽ നാളെ മറ്റൊന്ന്. എന്നാൽ കുറച്ചധികം ദിവസങ്ങളായി ‘ബിനോദ്’ ആണ് ട്രെൻഡിങ്. ആരാണീ ബിനോദ്? ബിനോദുമായി ബന്ധപ്പെട്ട ട്രോളുകൾ, ബിനോദുമായി ബന്ധപ്പെട്ട മീമുകൾ. സർവം ബിനോദ് മയം. ഒടുവിൽ ബിനോദിനെ കണ്ടെത്തി.
ബിനോദിന്റെ തുടക്കം
തങ്ങളുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ചില കമന്റുകളെ റോസ്റ്റ് ചെയ്യാനായി അഭ്യുദയ്, ഗൗതമി കവാലെ എന്നിവർ ചെയ്ത വിഡിയോയിലാണ് വൈറൽ ബിനോദിന്റെ തുടക്കം. ജൂലൈ 15ന് പുറത്തിറക്കിയ വീഡിയോയുടെ പേര് തന്നെ വൈ ഇന്ത്യൻ കമന്റ്സ് സെക്ഷൻ ഈസ് ഗാർബേജ് (ബിനോദ്)? എന്നായിരുന്നു. യൂട്യൂബില് ഇവരുടെ വിഡിയോയുടെ താഴെ വന്ന് ബിനോദ് താക്കൂർ എന്നയാൾ ‘ബിനോദ്’, ‘ബിനോദ്’ എന്ന് മാത്രം കമന്റ് ചെയ്യുമായിരുന്നു. ഇയാളെ റോസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. അങ്ങനെയാണ് ബിനോദ് വൈറലായത്.
എന്തുകൊണ്ട് ബിനോദ് മീമുകൾ?
പിന്നീട് ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് ബിനോദ് ഉത്തരമായി. അങ്ങനെ ബിനോദ് മീമുകളുണ്ടായി. മറ്റ് യൂട്യൂബർമാരും ഇത് ശ്രദ്ധിച്ച് തുടങ്ങിയതോടെ എല്ലായിടത്തും ബിനോദ് എത്തി. ചില ബിനോദ് മീമുകൾ കാണാം:
#binod
Comment section on every social media platforms – pic.twitter.com/MKIJgdCJF7— Harish (@surkastik) August 7, 2020
Everyone thinking who the hell #binod is?? pic.twitter.com/NKiwNGPfoM
— Shreya Singh (@Shreya_Singh5) August 7, 2020
#binod
Binod after seeing his popularity: pic.twitter.com/znRs2AyxXH— Ritviz Tweeps (@eklauta_) August 7, 2020
Everyone to #binod:- pic.twitter.com/QBoO5cKkOJ
— Paapi Gudiya (@epic_meme00) August 6, 2020
പേടിഎമ്മും എയർടെല്ലും മുതൽ മുംബൈ പൊലീസ് വരെ ബിനോദിനെ തങ്ങളുടെ പോസ്റ്റിലും ട്വീറ്റിലും ഉൾപ്പെടുത്തി. ‘പ്രിയ ബിനോദ്, നിങ്ങളുടെ പേരല്ല നിങ്ങളുടെ പാസ് വേർഡ് എന്ന് പ്രതീക്ഷിക്കുന്നു. ഇത് വളരെ വൈറലാണ്. പെട്ടെന്ന് മാറ്റിക്കോളു’ എന്നാണ് പൊലീസുകാർ ബിനോദിന് ഉപദേശം നൽകിയത്. എയർടെൽ പറഞ്ഞത് ഹലോയ്ക്ക് പകരം ‘ബിനോദ്’ എന്നാക്കാം എന്നാണ്. കൂടാതെ ഡേറ്റിംഗ് ആപ്പായ ടിൻഡർ ബിനോദിന് ബിനോദിനിയെ കണ്ടെത്തി. ‘അപ്ഡേറ്റ്- ബിനോദ് ജസ്റ്റ് മാച്ച്ഡ് ബിനോദിനി’ എന്നായിരുന്നു ടിൻഡർ അധികൃതർ ട്വീറ്റ് ചെയ്തത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook