scorecardresearch

റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ

സൗജന്യ അൺലിമിറ്റഡ് 5ജി സേവനം അവസാനിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രത്യേക വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

സൗജന്യ അൺലിമിറ്റഡ് 5ജി സേവനം അവസാനിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രത്യേക വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

author-image
Tech Desk
New Update
Jio, sim

ഒരു വർഷത്തേക്ക് 2.5 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്ന പ്ലാനിനോടൊപ്പം, ആകർഷകമായ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത് (ചിത്രം: വിവേക് ​​ഉമാശങ്കർ/ദി ഇന്ത്യൻ എക്സ്പ്രസ്)

ജിയോ അടക്കമുള്ള സേവനദാതാക്കൾ, സൗജന്യ അൺലിമിറ്റഡ് 5ജി സേവനം ഈ വർഷം രണ്ടാം പകുതിയോടെ അവസാനിപ്പിക്കുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റിപ്പബ്ലിക് ദിന ഓഫറിനൊപ്പം പ്രത്യേക വാർഷിക പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. 

Advertisment

ഒരു വർഷത്തേക്ക് 2.5 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്ന പ്ലാനിനോടൊപ്പം, അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും. കൂടാതെ, സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ, അജിയോ കൂപ്പണുകൾ, ഇക്‌സിഗോ ഓഫറുകൾ, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം കിഴിവ് എന്നിവ പോലുള്ള ഓഫറുകളും ലഭിക്കും.

230 രൂപയുടെ ശരാശരി പ്രതിമാസ റീചാർജ് പ്ലാൻ ജനുവരി 15 മുതൽ ജനുവരി 30 വരെ 'മൈ ജിയോ' ആപ്പ് വഴി ലഭ്യമാകും. ഇതൊരു പുതിയ പ്ലാൻ അല്ലെങ്കിലും, റിപ്പബ്ലിക് ദിന ഓഫറിന് കീഴിൽ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഓഫറുകളുടെ ഭാഗമായി, റിലയൻസ് ഡിജിറ്റലിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് 10 ശതമാനം കിഴിവ് ലഭിക്കുന്നു. വാങ്ങുന്ന ഏറ്റവും കുറഞ്ഞ മൂല്യം 5,000 രൂപയിൽ കൂടുതലായിരിക്കണം, കൂടാത പരമാവധി കിഴിവ് 10,000 രൂപയുമാണ്. ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ പതിനായിരും രൂപയുടെ കിഴിവുകൾ ഉപയോക്താവിന് ലഭിക്കുന്നു.

Advertisment

വിവിധ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾക്കൊപ്പം 3,226 രൂപ, 3,225 രൂപ, 3,227 രൂപ, 3,178 രൂപ തുടങ്ങിയ വിലകളുടെ വാർഷിക റീചാർജ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 4,498 രൂപ വിലയുള്ള ഏറ്റവും വിലകൂടിയ ജിയോ പ്ലാനിൽ, പ്രൈം വീഡിയോ മൊബൈൽ, ഹോട്ട്‌സ്റ്റാർ മൊബൈൽ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ 14 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നു.

Check out More Technology News Here 

Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: