/indian-express-malayalam/media/media_files/2025/09/10/iphone-17-price-2025-09-10-16-45-56.jpg)
എക്സ്‌പ്രസ് ഫൊട്ടോ
iPhone 17 Series Price Comparison: ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐഫോൺ 17 സീരീസ് ഫോണുകളും മറ്റു ഡിവൈസുകളും ഇന്നലെ നടന്ന ലോഞ്ച് ഇവന്റിൽ പുറത്തിറക്കി. ഐഫോൺ 17 സീരീസിനു പുറമേ, ആപ്പിൾ വാച്ചിൻ്റെയും എയർപോഡുകളുടെയും ഏറ്റവും പുതിയ ശ്രേണിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പ്രതീക്ഷ തെറ്റിക്കാതെ, ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകളും ആപ്പിളിന്റെ പുത്തൻ മോഡലായ ഐഫോൺ 17 എയറും ഉൾപ്പെടെ നാലു പുതിയ തലമുറ ഐഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. 5.5 എംഎം കനമുള്ള ഐഫോൺ 17 എയർ എന്ന കനംകുറഞ്ഞ ഐഫോൺ മോഡലാണ് ഇത്തവണ ടെക് പ്രേമികളുടെ ശ്രദ്ധയാകർഷിച്ചത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി പുത്തൻ ഡിസൈനിലാണ് ഇത്തവണ പ്രോ മോഡലുകൾ എത്തിയത്.
The wait is over. Introducing the new iPhone 17 Pro, iPhone Air, iPhone 17, Apple Watch Ultra 3, Apple Watch Series 11, Apple Watch SE 3, AirPods Pro 3, and more.
— Apple (@Apple) September 9, 2025
അതേസമയം, മുൻ മോഡലുകളെ അപേക്ഷിച്ച് 17 സീരിസ് ഐഫോണുകൾക്ക് വില കൂടുതലാണ്. എന്നാൽ, അടിസ്ഥാന വേരിയന്റുകളിലും 256 ജിബി സ്റ്റോറേജ് ലഭിക്കുന്നുണ്ട്. സെപ്റ്റംബർ 19 മുതലാണ് ഇന്ത്യയിൽ ഐഫോൺ 17 സീരീസ് വിൽപ്പന ആരംഭിക്കുന്നത്. സെപ്റ്റംബർ 12 മുതൽ പ്രീ-ബുക്കിങ് ആരംഭിക്കും.
Also Read: ഏറ്റവും കനംകുറഞ്ഞ ഐഫോണുമായി ആപ്പിൾ, ഡിസൈനിലും മാറ്റങ്ങൾ
ഐഫോൺ 17- 82,900 രൂപ, ഐഫോൺ 17 പ്രോ 1,34,900 രൂപ, ഐഫോൺ 17 പ്രോ മാക്സ് 1,49,900 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ ബേസ് മോഡലുകളുടെ വില. ഇന്ത്യക്ക് പുറത്തുള്ളവരാണ് നിങ്ങളെങ്കിൽ യുഎസ്, ദുബായ്, വിയറ്റ്നാം തുടങ്ങി വിവിധ രാജ്യങ്ങളിലെ ഐഫോൺ 17 സീരീസിന്റെ വില അറിയാം.
ഇന്ത്യ, യുഎസ്, ദുബായ്, യുകെ, വിയറ്റ്നാം ഔദ്യോഗിക വില
മോഡൽ | ഇന്ത്യ (INR) | യുഎസ് (USD) | യുഎഇ/ദുബായ് (AED) | യുകെ (GBP) | വിയറ്റ്നാം (VND) |
ഐഫോൺ 17 | ₹82,900 | $799 | AED 3,399 | £799 | ₫39,024,960 |
ഐഫോൺ 17 എയർ | ₹119,900 | $999 | AED 4,299 | £999 | ₫31,999,000 |
ഐഫോൺ 17 പ്രോ | ₹134,900 | $1,099 | AED 4,699 | £1,099 | ₫34,999,000 |
ഐഫോൺ 17 പ്രോ മാക്സ് | ₹149,900 | $1,199 | AED 5,099 | £1,199 | ₫37,999,000 |
Also Read:ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ഐഫോൺ 17 സീരീസ് പുറത്തിറങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.