/indian-express-malayalam/media/media_files/uploads/2020/10/iphone-12.jpg)
IPhone 12: ഒക്ടോബർ 23നാണ് ഇന്ത്യയിൽ ഐഫോൺ 12, ഐഫോൺ 12 പ്രോ മോഡലുകൾക്ക് പ്രീ-ഓർഡർ ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയത്. പ്രീ ഓർഡർ ബുക്കിംഗ് ആരംഭിച്ച് രണ്ടു ദിവസങ്ങൾക്ക് അകം തന്നെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്. ഐഫോൺ 12ന് 79,990 രൂപയും ഐഫോൺ 12 പ്രോയ്ക്ക് 1,19,000 രൂപയുമാണ് വിപണി വില. എന്നിരുന്നാലും, ബാങ്ക് ഓഫറുകൾക്കു പുറമെ നിരവധി കിഴിവുകളോടെയും നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ മോഡൽ സ്വന്തമാക്കാം.
Read more: ദീപാവലിക്ക് വാങ്ങാൻ 20,000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച ഫോണുകൾ
നിലവിലെ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്തും വിലക്കുറവിൽ ഐഫോൺ 12 സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി ഐഫോൺ 12 ഷോപ്പ് ചെയ്യുന്ന വേളയിൽ, പഴയ ഐഫോൺ എക്സ്ആർ ആണ് എക്സ്‌ചേഞ്ച് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് 22,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം, ഐഫോൺ എക്സ്എസ് 256 ജിബി ഫോൺ ആണ് എക്സ്‌ചേഞ്ച് ചെയ്യുന്നതെങ്കിൽ 32,000 രൂപ വരെയും കിഴിവ് ലഭിക്കും. ഐഫോൺ 11 128 ജിബി മോഡലിന് 34,000 രൂപ വരെയാണ് കിഴിവ് ലഭിക്കുക.
നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉടമയാണെങ്കിൽ കുറേക്കൂടി ലാഭകരമായ ഡീൽ തന്നെ ലഭിക്കും. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയ്ക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉടമകൾക്ക് യഥാക്രമം 6,000 രൂപയും 5,000 രൂപയും ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
ഐഫോൺ 5 എസ് മുതലുള്ള മോഡലുകൾക്ക് ട്രേഡ്- ഇൻ ഓപ്ഷൻ ലഭ്യമാണ്. നിങ്ങളുടെ കയ്യിലുള്ള ഐഫോൺ മോഡൽ അനുസരിച്ച് നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി കിഴിവിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
ഐഫോൺ 11 പ്രോ മാക്സ് - 63,000 രൂപ
ഐഫോൺ 11 പ്രോ - 60,000 രൂപ
ഐഫോൺ 11 - 37,000 രൂപ
ഐഫോൺ എക്സ്എസ് മാക്സ് - 35,000 രൂപ
ഐഫോൺ എക്സ്എസ് - 34,000 രൂപ
ഐഫോൺ എക്സ് ആർ- 24,000 രൂപ
ഐഫോൺ എക്സ് - 28,000 രൂപ
ഐഫോൺ 8 പ്ലസ് - 21,000 രൂപ
ഐഫോൺ 8 - 17,000 രൂപ
ഐഫോൺ 7 പ്ലസ് - 17,000 രൂപ
ഐഫോൺ 7 - 12,000 രൂപ
ഐഫോൺ 6 എസ് പ്ലസ് - 9,000 രൂപ
ഐഫോൺ 6 എസ് - 8,000 രൂപ
ഐഫോൺ 6 പ്ലസ് - 8,000 രൂപ
ഐഫോൺ 6 - 6,000 രൂപ
ഐഫോൺ എസ് ഇ (ഫസ്റ്റ് ജനറേഷൻ) - 5,000 രൂപ
ഐഫോൺ 5s - 3,000 രൂപ
പഴയ ഐഫോണിന്റെ സ്റ്റോറേജ് ക്ഷമതയും നിലവിലെ അവസ്ഥയും അനുസരിച്ച് ഈ വിലകൾ വ്യത്യാസപ്പെടാം. എല്ലാ വർഷവും ഫോൺ അപ്‌ഗ്രേഡുചെയ്യുന്ന ഒരാളാണെങ്കിൽ, ഏകദേശം പകുതിയോളം വിലയ്ക്ക് നിങ്ങൾക്ക് ഐഫോൺ 12 പ്രോ ലഭിക്കും. ഈ ഓഫറുകൾ ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയ്‌ക്കും ബാധകമാണ്. നവംബർ 6 മുതൽ ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയും പ്രീ-ഓർഡർ ചെയ്യാം.
Read more: ഐഫോൺ 12 മിനി: വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്കുള്ള പുതിയ വിപണി തുറന്ന് ആപ്പിൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.