കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിലും ചെറിയ ആഘോഷങ്ങളിൽ സന്തോഷം കണ്ടെത്തുകയാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ ദീപാവലിക്കായി കാത്തിരിക്കുകയാണ് പലരും. ആഘോഷങ്ങളോടൊപ്പം അത്യാകർഷകമായ ഓഫറുകളിൽ പുതിയ സാധനങ്ങൾ വാങ്ങാനും മികച്ച അവസരമാണിത്. ഇ കോമേഴ്സ് വമ്പന്മാരായ ഫ്ലിപ്കാർട്ടും ആമസോണും ഇതിനോടകം തന്നെ വലിയ ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ദീപാവലിക്ക് 20000 രൂപയ്ക്ക് താഴെ വിലയിൽ സ്വന്തമാക്കാവുന്ന ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

Read more: ഇപ്പോൾ പകുതിയോളം വിലയ്ക്ക് ഐഫോൺ 12 സ്വന്തമാക്കാം

റിയൽമീ നർസോ 20 പ്രോ

ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ പ്രതികരണം നേടിയ മൊബൈൽ ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമീ. അവരുടെ ഏറ്റവും പുതിയ മോഡലായ റിയൽമീ നർസോ 20 പ്രോയും ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. 14,999 രൂപ വില വരുന്ന ഫോണിന്റെ ലോഞ്ച് അടുത്തിടെയാണ് കമ്പനി നടത്തിയത്. അതുകൊണ്ട് തന്നെ വിലയിൽ ഇളവ് നൽകുന്നുന്നതിന് പകരം എച്ച്ഡിഎഫ്സി ബാങ്ക് വഴി ഈസി ഇഎംഐയിൽ 1000 രൂപ ഡിസ്ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ എത്തുന്ന ഫോണിന്റെ പ്രവർത്തനം മീഡിയടെക് ഹീലിയോ ജി95 എസ്ഒസി പ്രൊസസറിലാണ്. ക്യാമറയിൽ ഇത്തവണയും വിട്ടുവീഴ്ച വരുത്താത്ത റിയൽമീ 48 എംപിയുടെ പ്രൈമറി സെൻസറാണ് ഫോണിന് നൽകിയിരിക്കുന്നത്. 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.

ഇൻഫിനിക്‌സ് ഹോട്ട് 10

ഇൻഫിനിക്സ് ഹോട്ട് 10 8999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. 1000 രൂപയുടെ ഡിസ്ക്കൗണ്ടാണ് ഈ ഫെസ്റ്റിവൽ ദിനങ്ങളിൽ കമ്പനി നൽകിയിരിക്കുന്നത്.

മീഡിയടെക് ഹീലിയോ ജി70 എസ്ഒസി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6.78 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയ്ക്കൊപ്പം ക്വാഡ് ക്യാമറ സെറ്റപ്പും ഫോണിനെ മികച്ചതാക്കുന്നു. 5200 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റേത്.

റെഡ്മി നോട്ട് 9 പ്രോ

ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസിക് വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. യഥാക്രമം 15,999, 16,999 രൂപ വിലയുള്ള 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകൾ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ വിലക്കുറവിൽ ലഭ്യമാവാനും സാധ്യതയുണ്ട്.

6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗെയിമിംഗിനായി തരക്കേടില്ലാത്ത ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ ഉണ്ട്. പിറകിൽൽ, 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് മുന്നിൽ. 18വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020 എംഎച്ച് ബാറ്ററിയാണ് ഫോണിൽ..

പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാമുള്ള 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. എന്നാൽ വരും ദിവസങ്ങളിൽ വില കുറയാനിടയുണ്ട്.

മൈക്രോ എസ്ഡി കാർഡ് വഴി പോക്കോ എം 2 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനാകും. 2400 × 1080 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിൽ. 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook