scorecardresearch

വാട്സ്ആപ്പിൽ എങ്ങിനെ മെസേജ് ഷെഡ്യൂൾ ചെയ്യാം

ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിൽ വ്യത്യസ്ത രീതിയിലാണ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് വാട്സ്ആപ്പ് വഴി അയക്കാനാവുക

ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിൽ വ്യത്യസ്ത രീതിയിലാണ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് വാട്സ്ആപ്പ് വഴി അയക്കാനാവുക

author-image
Tech Desk
New Update
WhatsApp,വാട്സ്ആപ്പ്, Android, ആൻഡ്രോയ്ഡ്, apple, ആപ്പിൾ, i phone, ഐ ഫോൺ, i pad, ഐ പാഡ്, ios, tech news, ടെക് ന്യൂസ്, technology, ടെക്നോളജി, ie malayalam, ഐഇ മലയാളം

ലോകത്ത് ഏറ്റവും ജനപ്രിയമായ മെസ്ഞ്ചർ ആപ്ലിക്കേഷനാണ് 200 കോടിയിലധികം ഉപഭോക്താക്കളുള്ള വാട്സ് ആപ്പ്. ഗ്രൂപ്പ് വീഡിയോ, വോയ്സ് കോളുകളും അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് മെസഞ്ചറിലുണ്ട്. എന്നാൽ ഈ ആപ്ലിക്കേഷനിൽ ഇല്ലാത്ത ഒരു ഫീച്ചറാണ് മെസേജുകൾ ഷെഡ്യൂൾ ചെയ്യുന്നത്. ഒരു മെസേജ് അയച്ചാൽ അത് അപ്പോൾ തന്നെ സ്വീകർത്താവിലേക്ക് എത്തിച്ചേരും. ഒരു പ്രത്യേക സമയത്ത് ആ മെസേജ് സെൻഡ് ചെയ്യുന്നത് സെറ്റ് ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പിലില്ല. സമീപ ഭാവിയിൽ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ട്.

Advertisment

Read More | റെഡ്മിയെ പിന്നിലാക്കി സാംസങ്; 2020ന്റെ ആദ്യപാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ അഞ്ച് സ്മാർട്ഫോണുകൾ

ഷെഡ്യൂൾ ചെയ്ത് മെസേജ് അയക്കാനുള്ള ഫീച്ചർ വാട്സ്ആപ്പിൽ ബിൽട്ട്ഇൻ ആയി ഇല്ലെങ്കിലും മറ്റു വഴികളിലൂടെ ഇത്തരം മെസേജുകൾ അയക്കാം. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിൽ വ്യത്യസ്ത രീതിയിലാണ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് വാട്സ്ആപ്പ് വഴി അയക്കാനാവുക. ഐഒഎസ് ഉപകരണങ്ങളിൽ ഇത് എളുപ്പത്തിൽ ചെയ്യാനാവും. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ ഒരു പുതിയ ആപ്ലിക്കേഷൻ ഇതിനായി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ

ശ്രദ്ധിക്കുക: ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ വാട്സ്ആപ്പ് മെസേജുകൾ ഷെഡ്യൂൾ ചെയ്യാൻ തേഡ് പാർട്ടി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താണ്ടി വരും. ഈ ആപ്പിന് നിങ്ങളുടെ വാട്സ്ആപ്പ് വിവരങ്ങളിലേക്ക് പ്രവേശമനമുണ്ടാവും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ നിങ്ങൾക്ക് തേഡ് പാർട്ടി ആപ്പുകൾ വാട്സ്ആപ്പ് ആക്സസ് ചെയ്യുന്നതിന് താൽപര്യമില്ലാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ വഴി പരീക്ഷിക്കാതിരിക്കുക. വാട്സ്ആപ്പിൽ ഈ ഫീച്ചർ വരുന്നത് വരെ കാത്തിരിക്കുക. അങ്ങനെ പ്രശ്നമില്ലെങ്കിൽ തുടർന്നു പറയുന്ന മാർഗം പരീക്ഷിച്ച് നോക്കാം.

Advertisment
  • ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് SKEDit എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഓപ്പൺ ചെയ്ത് പുതിയ അക്കൗണ്ട് ആരംഭിക്കാം.
  • സൈൻ ഇൻ ചെയ്താൽ ആപ്പിൽ കാണുന്ന ലിസ്റ്റിൽനിന്ന് വാട്സ്ആപ്പ് തിരഞ്ഞെടുക്കുക.
  • ഫോണിലെ പെർമിഷനുകൾ ആപ്പ് ആവശ്യപ്പെടും. അവ നൽകിയാൽ ആപ്പ് തുടർന്ന് ഉപയോഗിക്കാം.
  • ആർക്കാണ് മെസേജ് അയക്കേണ്ടതെന്ന് തിരഞ്ഞെടുത്ത ശേഷം മെസേജ് ഉള്ളടക്കം ചേർക്കുക.
  • തുടർന്ന് ദിവസവും സമയവും സെറ്റ് ചെയ്ത് മെസേജ് ഷെഡ്യൂൾ ചെയ്യാം.

ഐഒഎസ് ഉപകരണങ്ങളിൽ

ആപ്പിൾ ഐ ഫോൺ, ഐ പാഡ് എന്നിവയിൽ വിർച്വൽ അസിസ്റ്റന്റ് ആയ സിരിയുടെ സഹായത്തോടെ വാട്സ്ആപ്പ് മെസേജ് ഷെഡ്യൂൾ ചെയ്യാം. ഇതിനായി ആപ്പിളിന്റെ തന്നെ സിരി ഷോട്ട്കട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. തേഡ് പാർട്ടി ആപ്പുകളൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

  • ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്ന് ഷോർട്ട്കട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • ആപ്പ് തുറന്നാൽ ആപ്പ് സ്ക്രീനിന്റെ താഴെ ഭാഗത്തായി കാണുന്ന ഓട്ടോമേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • മുകളിൽ വലത് വശത്ത് കാണുന്ന പ്ലസ് (+) ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ക്രിയേറ്റ് പേഴ്സണൽ ഓട്ടോമേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ദിവസം സമയം എന്നിവ തിരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ആഡ് ആക്ഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ ടെക്സ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

Read More | റിയൽമി നാർസോ 10, നാർസോ 10 എ ഫോണുകൾ പുറത്തിറങ്ങി, വില അറിയാം

  • മെസേജ് എൻറർ ചെയ്ത് താഴെ ഭാഗത്തുള്ള + ഐക്കൺ ക്ലിക്ക് ചെയ്യുക.
  • വാട്സ്ആപ്പ് എന്നത് തിരഞ്ഞെടുത്ത് 'Send Message via WhatsApp' എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സ്വീകർത്താവിനെ തിരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം.
  • വിശദാംശങ്ങൾ തിരഞ്ഞെടുത്ത് ഡൺ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് മെസേജ് ഷെഡ്യൂൾ ചെയ്യാം.
Android Whatsapp Ios

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: