2020ന്റെ തുടക്കത്തിൽ അതായത് ആദ്യപാദത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയ സ്മാർട്ഫോണുകളുടെ പട്ടികയിൽ സാംസങ് മുന്നിൽ. ഏറ്റവും കൂടുതൽ വിറ്റുപോയ അഞ്ച് ഫോണുകളിൽ മൂന്നും സാംസങ്ങിന്റെ മോഡലുകളാണ്. സാംസങ് ഗ്യാലക്സി A 51 ആണ് ഏറ്റവും കൂടുതൽ വിറ്റുപോയ മോഡൽ. മാർക്കറ്റിന്റെ 2.3 ശതമാനവും ഈ മോഡലിന്റെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 6 മില്ല്യൺ യൂണിറ്റ് ഗ്യാലക്സി A51 2020ന്റെ ആദ്യ മൂന്ന് മസങ്ങളിലായി കമ്പനി വിറ്റഴിച്ചതായി സ്ട്രാറ്റജി അനലിറ്റിക്സ് റിപ്പോർട്ട് ചെയ്യുന്നു.

Also Read: സൂമിൽ നിങ്ങളുടെ വിവരങ്ങൾ തികച്ചും സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

റെഡ്മി 8 എന്ന മോഡലാണ് ഏറ്റവും കൂടുതൽ വിറ്റുപോയ രണ്ടാമത്തെ സ്മാർട്ഫോൺ. 1.9 ശതമാനം മാർക്കറ്റ് വിഹിതം ഈ മോഡൽ സ്വന്തമാക്കിയപ്പോൾ സാംസങ് ഗ്യാലക്സി S20+ മൂന്നാം സ്ഥാനത്തുണ്ട്. 1.6 ശതമാനമാണ് സാംസങ്ങിന്റെ തന്നെ ഈ മോഡലിന്റെ മാർക്കറ്റ് വിഹിതം. സാംസങ് ഗ്യാലക്സി A10s നാലാം സ്ഥാനവും റെഡ്മി നോട്ട് 8 അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

Also Read: റിയൽമി നാർസോ 10, നാർസോ 10 എ ഫോണുകൾ പുറത്തിറങ്ങി, വില അറിയാം

സാംസങ് ഗ്യാലക്സി A 51

സ്റ്റൈലിഷ് ഡിസൈനും അത്യുഗ്രൻ പെർഫോമൻസും മികച്ച ക്യാമറ ഫെസിലിറ്റിയുമായി സാംസങ് വിപണിയിലെത്തിച്ച മോഡലാണ് ഗ്യാലക്സി A 51.

ഡിസ്‌പ്ലേ: 6.50 ഇഞ്ച് (1080×2400)
റാം: 6 GB
ഇന്രേണൽ മെമ്മറി:128 GB
ഒഎസ്: ആൺഡ്രോയ്ഡ് 10
മുൻക്യാമറ: 32MP
പിൻക്യാമറ: 48MP+12MP+5MP+5MP
ബാറ്ററി: 4000mAh

Also Read: പ്രതിദിനം 2 ജിബി, 336 ദിവസത്തേക്കുള്ള പുതിയ പ്ലാനുമായി ജിയോ

സാംസങ് ഗ്യാലക്സി S20+

പ്രീമിയം ഫോണുകളുടെ ഗണത്തിൽ സാംസങ് അവതരിപ്പിച്ച ഫോണാണ് സാംസങ് ഗ്യാലക്സി S20+. ആപ്പിളിന്റെ വലിയ മർക്കറ്റിലാണ് ഈ മോഡലിലൂടെ സാംസങ് ചലനമുണ്ടാക്കിയത്.

ഡിസ്‌പ്ലേ: 6.70 ഇഞ്ച് (1440×3200)
റാം: 8 GB
ഇന്രേണൽ മെമ്മറി:128 GB
ഒഎസ്: ആൺഡ്രോയ്ഡ് 10
മുൻക്യാമറ: 10MP
പിൻക്യാമറ: 12MP+64MP+12MP
ബാറ്ററി: 4500mAh
പ്രൊസസർ: Samsung Exynos 990

Also Read: കോവിഡ് -19: മൊബെെൽ ഫോണും നോട്ടുകളും അണുവിമുക്തമാക്കാം; അൾട്രാവയലറ്റ് ഉപകരണവുമായി ദക്ഷിണ നാവിക കമാൻഡ്

സാംസങ് ഗ്യാലക്സി A10s

ബജ്ജറ്റ് ഫോണുകളിൽ റെഡ്മിയുടെ പ്രധാന എതിരാളിയായി സാംസങ് അവതരിപ്പിച്ച മോഡലാണ് സാംസങ് ഗ്യാലക്സി A10s. 10000 രൂപയ്ക്ക് താഴെ മുടക്കി സ്വന്തമാക്കാവുന്ന ഫോണുകളിൽ മുൻനിരയിൽ ഇടംപിടിച്ച മോഡൽ വിൽപ്പനയിലും വലിയ നേട്ടം സ്വന്തമാക്കുകയായിരുന്നു.

ഡിസ്‌പ്ലേ: 6.20-inch (720×1520)
റാം: 3 GB
ഇന്രേണൽ മെമ്മറി:32 GB
ഒഎസ്: ആൺഡ്രോയ്ഡ് 9 പൈ
മുൻക്യാമറ: 8MP
പിൻക്യാമറ: 13MP + 2MP
ബാറ്ററി: 4000mAh
പ്രൊസസർ: 1.5GHz octa-core

Also Read: കോവിഡ്-19: ഫോൺ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റെഡ്മി നോട്ട് 8

ഇന്ത്യയിൽ ജനപ്രിയ മോഡലാണെങ്കിലും ആഗോള മാർക്കറ്റിൽ വലിയ മത്സരമാണ് റെഡ്മി നേരിടുന്നത്. എന്നാൽ സാംസങ്ങിന് ശേഷം ഏറ്റവും കൂടുതൽ വിറ്റുപോയ മോഡലുകളിൽ ഒന്ന് റെഡ്മിയുടെ നോട്ട് 8 ആണ്.

ഡിസ്‌പ്ലേ: 6.30-inch (1080×2280)
റാം: 6GB
ഇന്രേണൽ മെമ്മറി: 128GB
ഒഎസ്: ആൺഡ്രോയ്ഡ് 9 പൈ
മുൻക്യാമറ: 13MP
പിൻക്യാമറ: 48MP + 8MP + 2MP + 2MP
ബാറ്ററി: 4000mAh
പ്രൊസസർ: Qualcomm Snapdragon 665

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook