റിയൽമി നാർസോ 10, നാർസോ 10 എ ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. യുവാക്കളെ ലക്ഷ്യമിട്ടാണ് നാർസോ സീരീസിലെ ഫോണുകൾ കമ്പനി പുറത്തിറക്കിയത്. നാർസോ 10 നെക്കാൾ റിയൽമി നാർസോ 10 ന് അൽപ്പം വില കൂടുതലാണ്. നാർസോ 10 ന്റെ വില 11,999 രൂപയും നാർസോ 10 എയുടെ വില 8,499 രൂപയുമാണ്.

റിയൽമി നാർസോ 10 എയുടെ 3ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 8,499 രൂപയാണ് വില. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള റിയൽമി നാർസോ 10 ന്റെ വേരിയന്റാണ് പുറത്തിറങ്ങിയത്. 11,999 രൂപയാണ് വില. ഫോണിന്റെ വിൽപനയെക്കുറിച്ചുളള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫ്ലിപ്കാർട്ടിലും റിയൽമി ഡോട് കോം വഴിയും ഫോൺ വാങ്ങാനാവുമെന്നാണ് വിവരം. ലോക്ക്ഡൗൺ കഴിയുന്ന സമയത്ത് വിൽപന സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Read Also: പ്രതിദിനം 2 ജിബി, 336 ദിവസത്തേക്കുള്ള പുതിയ പ്ലാനുമായി ജിയോ

റിയൽമി നാർസോ 10 ഗ്രീൻ, ദാറ്റ് വൈറ്റ് എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാവുക. മീഡിയടെക് ഹീലിയോ ജി 80 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ഈ ചിപ്സെറ്റോടുകൂടി ഇന്ത്യയിൽ എത്തുന്ന ആദ്യ ഫോണാണിത്. 128 ജിബി സ്റ്റോറേജ്, 4 ജിബി റാം, 48 എംബി ക്വാഡ്-ക്യാമറ സെറ്റപ്, 16 എംപി മുൻ ക്യാമറ, 18 ഡബ്ല്യു ക്വിക്ക് ചാർജ് സപ്പോർട്ടുകൂടിയ 5000 എംഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

സോ ബ്ലൂ, സോ വൈറ്റ് എന്നീ നിറങ്ങളിലാണ് റിയൽമി നാർസോ 10 എ ഫോണുകൾ ലഭിക്കുക. 20:9 ആസ്പെക്ട് റേഷ്യോയോടു കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേ, മിനി ഡ്രോപ് നോച്ച്, മീഡിയ ടെക് ഹീലിയോ ജി 70, 5000 എംഎഎച്ച് ബാറ്ററി, 12 എംപി റിയർ മെയിൻ ക്യാമറ, 5 എംപി സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകൾ.

Read in English: Realme Narzo 10, Narzo 10A launched in India; price starts at Rs 8,499

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook