/indian-express-malayalam/media/media_files/A8S41RfxKCqhj8maKXAp.jpg)
തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഇൻസ്റ്റഗ്രാമിൽ നിന്ന് എളുപ്പത്തിൽ റീലുകൾ ഡൗൺലോഡ് ചെയ്യാം
സുരക്ഷിതമല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം റീൽസ് ഡൗൺലോഡ് ചെയ്തു മടുത്തവരാണോ നിങ്ങൾ? എങ്കിൽ, ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ഡൗൺലോഡ് ഓപ്ഷൻ പരിചയപ്പെടൂ. ഇനി മുതൽ ഹൈ റെസലൂഷനിൽ ഇൻസ്റ്റഗ്രാം റീലുകൾ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ഇൻസ്റ്റഗ്രാമിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.
സുരക്ഷിതമല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് റീൽ ഡൗൺലോഡ് ചെയ്ത് പലർക്കും അക്കൗണ്ടുകൾ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്, കൂടാതെ സുരക്ഷ നടപടികളുടെ ഭാഗമായി തേർഡ് പാർട്ടി ആപ്പുകളിൽ ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം തന്നെ വിലക്കേർപ്പെടുത്താറുമുണ്ട്. യൂസർ ഐഡി, പാസ് വേഡ് എന്നിവ നൽകി ഇത്തരം ആപ്പുകളിൽ ലോഗിൻ ചെയ്യുന്നത് ഒട്ടും സുരക്ഷിതവുമല്ല.
എങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ നിന്ന് സുരക്ഷിതമായി റീൽ ഡൗൺലോഡ് ചെയ്യുന്നത്?
ഇൻസ്റ്റഗ്രാം റീൽ തുറന്ന ശേഷം, മെനുവിലെ ഷെയർ ബട്ടനിൽ ടാപ്പ് ചെയ്യുക, സ്ക്രീനിൽ തെളിയുന്ന ഓപ്ഷനുകളിൽനിന്ന് ഡൗൺലോഡ് ചിഹ്നത്തിൽ ടാപ്പ് ചെയ്ത് റീൽ ഡൗൺലോഡ് ചെയ്യാം. ഇത് ഫോൺ ഗാലറിയിലെ ഇൻസ്റ്റഗ്രാം എന്ന ഫോൾഡറിൽ സേവ് അകും.
എന്നാൽ റീൽ അപ്പ്ലോഡ് ചെയ്ത ഉപയോക്താവിന് തന്റെ വീഡിയോ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകുന്നു.
എന്നാൽ ചില വീഡിയോകൾ അതിന്റെ ശബ്ദമോ ഗാനമോ ഇല്ലാതെ ഡൗൺലോഡ് ചെയ്യാൻ മാത്രമാണ് ഇൻസ്റ്റഗ്രാം അനുമതി നൽകുന്നത്.
Check out More Technology News Here
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.