/indian-express-malayalam/media/media_files/uploads/2023/10/whatsapp-1.jpg)
വീഡിയോകൾ റിവൈൻഡ് ചെയ്യാനും ഫോർവേഡ് ചെയ്യാനും പ്രത്യേക ഫീച്ചറുമായി വാട്സ്ആപ്പ്
വാട്സ്ആപ്പിൽ വീഡിയോ കാണുന്നത് എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുടെ നാളുകളായുള്ള ആവശ്യം പരിഗണിച്ച്, വീഡിയോകൾ റിവൈൻഡ് ചെയ്യാനും ഫോർവേഡ് ചെയ്യാനും പ്രത്യേക ഫീച്ചർ അവതരിപ്പിക്കുകയാണ്, മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. നിലവിൽ പ്രോഗ്രസ് ബാറിനെ ആശ്രയിച്ചാണ് വീഡിയോകൾ മുൻപോട്ടും പിന്നോട്ടും മാറ്റുന്നത്.
പുതിയ മാറ്റത്തിലുടെ ഉപയോക്താക്കൾക്ക്, വീഡിയോ പത്ത് സെക്കന്റ് മുൻപോട്ടും പിറകോട്ടും ഓടിച്ചുവിടാൻ സാധിക്കും. 'WABetaInfo' ആണ് മാറ്റം ആദ്യമായി കണ്ടെത്തിയത്. ഇത് യൂട്യൂബിലെ ഫോർവേഡ് ബാക്ക് വേഡ് ഫീച്ചറിന് സമാനമാണ്.
വാട്ടസ് ആപ്പ് ബീറ്റ ഫോർ ആൻഡ്രോയിഡ് 2.23.24.6 പതിപ്പിലാണ് ഈ മാറ്റം നിലവിൽ ലഭ്യമാകുന്നത്, പുതിയ വീഡിയോ പ്ലേബാക്ക് നിയന്ത്രണങ്ങൾ ഉപയോക്താക്കളെ വീഡിയോയിലെ കാണേണ്ട പ്രത്യേക ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിക്കുന്നു. പ്രോഗ്രസ് ബാർ ഉപയോഗിച്ച് വീഡിയോ നീക്കുന്നതിലും എളുപ്പമാണിത്.
ഫീച്ചർ ബീറ്റാ നിലവിൽ ടെസ്റ്ററു ചെയ്യുന്നവർക്ക് മാത്രമേ ലഭ്യമാകൂ, എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് വാട്സ്ആപ്പ് ഈ മാറ്റം പരീക്ഷിച്ചേക്കാം. എന്നിരുന്നാലും, ഇത് എപ്പോഴാണ് എല്ലാവർക്കും ലഭ്യമാവുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
അടുത്തിടെയാണ് വോയ്‌സ് നോട്ടുകളും സ്റ്റിക്കറുകളും പങ്കിടുന്നതിനുള്ള ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയത്. ഒരു ഫോണിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ഫീച്ചറും, കോളുകൾക്കായി ഐപി അഡ്രസ് സംരക്ഷിക്കുന്ന സുരക്ഷ ഫീച്ചറും വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.
Check out More Technology Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.