/indian-express-malayalam/media/media_files/gLAIKsoTPt8GbloNFQBD.jpg)
മെറ്റ അടുത്തിടെ പുറത്തിറക്കിയ സോഷ്യൽ മീഡിയ ആപ്പായിരുന്നു ത്രെഡ്സ്. ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് മുതലായവ പങ്കുവയ്ക്കുകയും റിപ്ലേകളിലൂടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനും ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ആപ്പാണിത്. ത്രെഡ്സ് പുറത്തിറങ്ങിയപ്പോൾ തന്നെ നിരവധി പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. 40 ദശലക്ഷം പേർ ആപ്പ് പുറത്തിറങ്ങിയ ആദ്യദിനം തന്നെ ഡൗൺലോഡ് ചെയ്തു. എന്നാൽ വരും ദിവസങ്ങളിൽ ആപ്പ് ഡിലീറ്റാക്കാൻ ശ്രമിച്ചപ്പോഴാണ് പറ്റിയ അമളി മിക്കവരും തിരിച്ചറിയുന്നത്. ത്രെഡ്സ് ഡിലീറ്റാക്കിയാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും പോകുമെന്ന വസ്തുത, നിരവധി ഉപയോക്താക്കളെയാണ് കെണിയിലാക്കിയത്.
എന്നാൽ, ഇനി ഇൻസ്റ്റഗ്രാം പോകുമെന്ന ഭയമില്ലാതെ ത്രെഡ്സ് സ്വതന്ത്രമായി ഡിലീറ്റ് ചെയ്യാമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിക്കാതെ തന്നെ ത്രെഡ്സ് ഉപയോഗിക്കാൻ സാധിക്കണമെന്ന ഉപയോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ നിലവിൽ വരുന്നത്. ഉപയോക്താക്കളിൽ ചിലർ, അവരുടെ ത്രെഡ്സ് സന്ദേശങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമായി കണക്റ്റുചെയ്യുന്ന ആശയം ഇഷ്ടപ്പെടുന്നില്ലെന്ന് അറിയിച്ചിരുന്നു. ചിലർ ഈ പ്രശ്നം കൊണ്ട് ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നില്ലെന്നും നിലപാട് എടുത്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പുതിയ മാറ്റം ത്രെഡ് ചാനലിലൂടെ പങ്കുവച്ചത്. സെറ്റിങ്ങ്സ്>അക്കൗണ്ട്>ഡിലീറ്റ് ഓർ ഡിയാക്ടിവേറ്റ് എന്ന ക്രമത്തിൽ ത്രെഡ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്ന് ആദം പോസ്റ്റിൽ കുറിച്ചു.
അടുത്ത ആഴ്ചകളിൽ ഫീച്ചർ എല്ലാവരിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണ ഡിലീറ്റാക്കിയാൽ സന്ദേശങ്ങളും പ്രൊഫൈലും പിന്നീട് വീണ്ടെടുക്കാൻ സാധിക്കില്ല. അതോടൊപ്പം പുതിയ മാറ്റത്തിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്ത അളുകൾക്കും ത്രെഡ്സ് ഉപയോഗിക്കാനുള്ള അവസരം ഒരുക്കുമെന്നും ആദം മൊസേരി കൂട്ടിച്ചേർത്തു.
Check out More Technology News Here
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.