/indian-express-malayalam/media/media_files/uploads/2021/01/WhatsApp-status-1.jpg)
How to delete your WhatsApp account and download all the data: സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം വാട്സ്ആപ്പിന് പകരം മറ്റൊരു മെസഞ്ചർ ആപ്ലിക്കേഷനിലേക്ക് മാറാൻ പലരും താൽപര്യപ്പെടുന്നുണ്ട്. ഒപ്പം തന്നെ വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും അതിലെ എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്യാനും എന്താണ് മാർഗമെന്ന് അന്വേഷിക്കുകയും ചെയ്യുന്നു.
ഏതാനും ലളിതമായ സ്റ്റെപ്പുകളിലൂടെ തന്നെ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുന്നതിനും എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും നിങ്ങൾക്ക് കഴിയും. ഡാറ്റ നിങ്ങൾക്ക് ലഭ്യമാകാൻ ഏതാനും ദിവസങ്ങൾ നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഇത് സംബന്ധിച്ച റിപ്പോർട്ട് വാട്സ്ആപ്പ് കൈകാര്യം ചെയ്യാൻ കുറച്ച് ദിവസം സമയമെടുക്കും എന്നതിനാലാണിത്. ഇതിന് പുറമെ നിങ്ങളുടെ എല്ലാ ചാറ്റുകളും, വാട്സ്ആപ്പിൽ പങ്കുവച്ച വീഡിയോ, ഫോട്ടോ പോലുള്ള ഉള്ളടക്കങ്ങളും നിങ്ങൾക്ക് സ്വന്തം നിലയിൽ എക്സ്പോർട്ട് ചെയ്യാനും കഴിയും.
ആൻഡ്രോയ്ഡിൽ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?
സ്റ്റെപ്പ് 1: വാട്ട്സ്ആപ്പ് തുറന്ന ശേഷം, മുകളിൽ വലത് വശത്തുള്ള മൂന്ന് കുത്തുകളുള്ള ഐക്കണിൽ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 2: സെറ്റിങ്സിൽ ടാപ്പുചെയ്യുക. അക്കൗണ്ട് എന്ന വിഭാഗം സെലക്ട് ചെയ്യുക. തുടർന്ന് 'ഡിലീറ്റ് മൈ അക്കൗണ്ട്' (എന്റെ അക്കൗണ്ട് ഇല്ലാതാക്കുക) എന്ന് ഓപ്ഷൻ ടാപ്പുചെയ്യുക.
Read More: ഫെയ്സ്ബുക്കിന് കൈമാറില്ല; നിങ്ങളുടെ സന്ദേശങ്ങൾ സുരക്ഷിതമെന്ന് വാട്സ്ആപ്പ്
സ്റ്റെപ്പ് 3: അതിനുശേഷം നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയ ശേഷം 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതിൽ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 4: ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 5: 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതിൽ ടാപ്പ് ചെയ്യുക.
ഐഒഎസിൽ വാട്ട്സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം?
സ്റ്റെപ്പ് 1: നിങ്ങളുടെ ഐഒഎസ് ഉപകരണത്തിൽ വാട്ട്സ്ആപ്പ് തുറന്ന് സെറ്റിങ്സ്> അക്കൗണ്ട്> ഡിലീറ്റ് മൈ അക്കൗണ്ട് എന്നതിലേക്കെത്തുക.
സ്റ്റെപ്പ് 2: ഡിലീറ്റ് മൈ അക്കൗണ്ട് സെക്ഷനിലെത്തിയ ശേഷം നിങ്ങളുടെ ഫോൺ നമ്പർ നൽകി ഡിലീറ്റ് 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്ന ബട്ടൺ ടാപ്പുചെയ്യുക.
നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും?
നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, അതിലേക്കുള്ള ആക്സസ്സ് വീണ്ടെടുക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും തുടർന്ന് നിങ്ങൾ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കണമെന്നും കമ്പനി പറയുന്നു. നിങ്ങളുടെ വാട്ട്സ്ആപ്പ് വിവരങ്ങൾ ഇല്ലാതാക്കാൻ 90 ദിവസം വരെ സമയമാണ് വാട്സ്ആപ്പ് എടുക്കുക.
Read More: വാട്സ്ആപ്പ്: കേൾക്കുന്നത് എല്ലാം ശരിയാണോ? പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം
“ഒരു ദുരന്തമോ, സോഫ്റ്റ്വെയർ പ്രശ്നങ്ങളോ അല്ലെങ്കിൽ മറ്റ് ഡാറ്റാ നഷ്ടങ്ങളോ സംഭവിക്കുമ്പോൾ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഞങ്ങൾ ഉപയോഗിക്കുന്ന ബാക്കപ്പ് സംഭരണ സംവിധാനങ്ങളിലേക്ക് 90 ദിവസത്തിനുശേഷം നിങ്ങളുടെ വിവരങ്ങളുടെ പകർപ്പുകൾ സംഭരിക്കും. ഈ സമയത്ത് നിങ്ങളുടെ വിവരങ്ങൾ വാട്ട്സ്ആപ്പിൽ നിങ്ങൾക്ക് ലഭ്യമായിരിക്കില്ല. ലോഗ് റെക്കോർഡുകൾ പോലുള്ള ചില വിവരങ്ങളുടെ പകർപ്പുകൾ ഞങ്ങളുടെ ഡാറ്റാബേസിൽ നിലനിൽക്കുമെങ്കിലും അവ വ്യക്തിഗതമായി തിരിച്ചറിയുന്ന ഐഡന്റിഫയറുകളിൽ നിന്ന് വേർപെടുത്തിയ നിലയിലായിരിക്കും,” വാട്സ്ആപ്പ് പറയുന്നു.
ഏത് വിവരങ്ങളാണ് വാട്സ്ആപ്പ് ശേഖരിച്ചതെന്ന് മനസ്സിലാക്കുന്നതെങ്ങനെ?
ഒരു വിവര ശേഖരണ അഭ്യർത്ഥന (ഡാറ്റ കളക്ഷൻ റിപ്പോർട്ട്) വാട്സ്ആപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ്. അതിലൂടെ നിങ്ങൾക്ക് നിങ്ങൾ വാട്സ്ആപ്പിൽ ചേർന്ന ശേഷം വാട്ട്സ്ആപ്പ് ശേഖരിച്ച എല്ലാ വിവരങ്ങളഉം കാണാനാകും. നിങ്ങൾ അഭ്യർത്ഥന അയച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡാറ്റ ഡൗൺലോഡുചെയ്യുന്നതിന് ഒരു ലിങ്ക് ലഭിക്കും. നിങ്ങളുടെ എല്ലാ വാട്ട്സ്ആപ്പ് ഡാറ്റയും ഒരുമിച്ചു ചേർക്കുന്നതിനുള്ള പ്രക്രിയയ്ക്ക് മൂന്ന് ദിവസമോ അതിലധികമോ സമയമെടുക്കും.
Read More: വാട്സ്ആപ്പിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം
വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ചുവടെ ചേർത്തിരിക്കുന്ന സ്റ്റെപ്പുകൾ പ്രകാരം മുന്നോട്ട് പോവുക. ഇതിനായി വാട്സ്ആപ്പ് ഏറ്റവും പുതിയ വെർഷനിലേക്ക് നിങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
സ്റ്റെപ്പ് 1: വാട്ട്സ്ആപ്പ് തുറന്ന് അതിലെ ‘സെറ്റിങ്സ്’ പാനലിലേക്ക് പോകുക.
സ്റ്റെപ്പ് 2: ‘അക്കൗണ്ട്’ വിഭാഗത്തിലേക്ക് പോയി ‘റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോ’ (അക്കൗണ്ട് വിവരങ്ങൾ അഭ്യർത്ഥിക്കുക) എന്ന ഓപ്ഷനിൽ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 3: തുടർന്ന്, ‘റിക്വസ്റ്റ്’ ബട്ടണിൽ വീണ്ടും ടാപ്പുചെയ്യുക. ഇതിനു ശേഷം നിങ്ങളുടെ അഭ്യർത്ഥന കമ്പനിക്ക് അയയ്ക്കുന്നതാണ്. നിങ്ങളുടെ റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞാൽ, അതേക്കുറിച്ച് നിങ്ങളെ അറിയിക്കുന്ന ഒരു അറിയിപ്പ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. റിപ്പോർട്ട് ലഭ്യമാക്കാൻ നിങ്ങൾ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
Read More: Signal Messenger: 'സിഗ്നൽ' മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം
‘റിക്വസ്റ്റ് അക്കൗണ്ട് ഇൻഫോ’ എന്ന വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റിപ്പോർട്ട് ലഭ്യമാവും. ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ റിപ്പോർട്ട് അടങ്ങിയ ഒരു സിപ്പ് ഫയൽ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ആ സിപ് ഫയൽ എക്സ്ട്രാക്റ്റു ചെയ്ത്, ആ ഡാറ്റകൾ പരിശോധിക്കാവുന്നതാണ്.
വാട്ട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ നിങ്ങൾക്ക് സ്വന്തം നിലക്ക് ഡൗൺലോഡ് ചെയ്യാം?
നിങ്ങൾക്ക് ചില വ്യക്തിപരമായ ചാറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ് എക്സപോർട്ട് ചെയ്ത് ഡൗൺലോഡ് ചെയ്യേണ്ടതെങ്കിൽ അത് സ്വന്തം നിലക്കും ചെയ്യാനാവും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
സ്റ്റെപ്പ് 1: നിങ്ങൾ ഡൗൺലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചാറ്റ് തുറന്ന് മൂന്ന് കുത്തുകളുള്ള ബട്ടണിൽ ടാപ്പുചെയ്യുക.
സ്റ്റെപ്പ് 2: ഇപ്പോൾ, ‘മോർ’ (കൂടുതൽ) എന്നതിൽ ടാപ്പുചെയ്ത് ‘എക്സ്പോർട്ട് ചാറ്റ്’ എന്നത് തിരഞ്ഞെടുക്കുക.
Read More: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
സ്റ്റെപ്പ് 3: അവിടെ നിന്ന് നിങ്ങൾക്ക് ആചാറ്റിലെ എല്ലാ സന്ദേശങ്ങളും, ഓഡിയോ, വീഡിയോ, ചിത്രങ്ങൾ, പിഡിഎഫ് ഡോക്യുമെന്റുകൾ തുടങ്ങി പങ്കുവച്ച എല്ലാ ഫയലുകളും നിങ്ങൾക്ക് എക്സ്പോർട്ട് ചെയ്യാൻ സാധിക്കും. ടെക്സ്റ്റ് സന്ദേശങ്ങൾക്കൊപ്പം ഈ ഫയലുകളും കൂടി എക്സ്പോർട്ട് ചെയ്യുന്നതിനായി 'ഇൻക്ലൂഡ് മീഡിയ' എന്ന ഓപ്ഷൻ നിങ്ങൾ സെലക്ട് ചെയ്യേണ്ടതാണ്. തുടർന്ന് ഈ വിവരങ്ങൾ ഗൂഗിൾ ഡ്രൈവ്, അല്ലെങ്കിൽ, ജിമെയിൽ പോലുള്ള മറ്റേതെങ്കിലും ആപ്ലിക്കേഷനിലേക്ക് എക്സ്പോർട്ട് ചെയ്യാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.