/indian-express-malayalam/media/media_files/gwuVgvZx5kR2tvFBswdb.jpg)
ചിത്രം: പെക്സൽസ്
പുതിയതോ പരിചയമില്ലാത്തതോ ആയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ഏറെ സഹായകമായ ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്സ്. ഈ ഡിജിറ്റൽ മാപ്പിന്റെ സഹായത്തോടെ യാത്രചെയ്യുന്ന ആളുകളും ഇപ്പോൾ വർദ്ധിച്ചുവരികയാണ്. ഒരിക്കൽ സന്ദർശിച്ചാൽ ആ സ്ഥലം ഗൂഗിളിന്റെ സർച്ച് ഹിസ്റ്ററിയിൽ പ്രദർശിപ്പിക്കാറുണ്ട്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആ സ്ഥലത്തേക്ക് വീണ്ടും നാവിഗേറ്റ് ചെയ്യാനുള്ള ഗൂഗിളിന്റെ ഫീച്ചറാണിത്.
എന്നാൽ, ചില സാഹചര്യങ്ങളിൽ, ആപ്പിൽ നിന്ന് ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. രഹസ്യ ലൊക്കേഷനുകൾ ഒഴിവാക്കുന്നതിനോ സന്ദർശന സ്ഥലങ്ങൾ, മറ്റുള്ളവർ അറിയുന്നത് തടയുന്നതിനോ മാർഗങ്ങൾ അന്വേഷിക്കുകയാണ് നിങ്ങൾ​ എങ്കിൽ, ഗൂഗിൾ മാപ്‌സിൽ ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും നീക്കം ചെയ്യുന്നത് എങ്ങനെയെന്നത് പങ്കുവയ്ക്കുന്നു.
ഗൂഗിൾ മാപ്പിൽ സർച്ച് ഹിസ്റ്ററി എങ്ങനെ ഇല്ലാതാക്കാം
- നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്പ് തുറന്ന് മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ പിക്ചർ ഐക്കണിൽ ടാപ്പ് ചെയ്യുക
- സെറ്റിംഗ്സിൽ താഴെയായി കാണുന്ന 'മാപ്സ് ഹിസ്റ്ററി' ടാപ്പ് ചെയ്യുക
- വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
- ഇപ്പോൾ ഗൂഗിൾ, നിങ്ങളുടെ മുൻമ്പത്തെ തിരയലുകൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്‌ഷനുകൾ നൽകും.
- ഇതിൽ അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് സർച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം.
ഗൂഗിൾ മാപ്പിൽ എങ്ങനെ ലൊക്കേഷനും, ടൈംലൈൻ ഹിസ്റ്ററിയും ഇല്ലാതാക്കാം
- ഗൂഗിൾ മാപ്‌സ് തുറന്ന് സ്‌ക്രീനിൽ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
- ഇവിടെ 'യുവർ ടൈംലൈൻ'-ൽ ടാപ്പു ചെയ്യുക, ഇത് നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററിയുള്ള ഒരു പുതിയ വിൻഡോ തുറക്കും.
- ഒരു വ്യക്തിഗത സന്ദർശനം നീക്കം ചെയ്യാൻ, ഇൻഫർമേഷന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പുചെയ്‌ത് ഡിലീറ്റ് ബട്ടൺ അമർത്തുക
- മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ, ദിവസം മുഴുവൻ ലൊക്കേഷൻ ഹിസ്റ്ററി ഇല്ലാതാക്കാൻ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.
Check out More Technology News Here
- Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ
- ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന 'ബ്ലോട്ട്വെയർ' എങ്ങനെ നീക്കം ചെയ്യാം?
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.