scorecardresearch

ലോകകപ്പ് സ്കോർ അപ്പപ്പോൾ അറിയാം; പുതിയ ഫീച്ചറുമായി സാംസങ്

സാംസങ് ഉപകരണങ്ങളിലെ ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റാണ് ബിക്‌സ്ബി

സാംസങ് ഉപകരണങ്ങളിലെ ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റാണ് ബിക്‌സ്ബി

author-image
Tech Desk
New Update
ICC World Cup scores using Samsung Bixby Cricket | Bixby

സാംസങ് ഉപകരണങ്ങളിലെ  ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റായാണ് ബിക്‌സ്ബി ലോഞ്ച്ചെയ്തത്

ക്രിക്കറ്റ് മത്സരങ്ങൾ, ടൂർണമെന്റുകൾ, പോയിന്റ് ടേബിളുകൾ, ഷെഡ്യൂളുകൾ എന്നിവയെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉപയോക്താക്കൾക്ക് ശബ്ദമായി തന്നെ ലഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറുകൾ, ബിക്‌സ്‌ബിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ് ഇന്ത്യ.

Advertisment

ക്രിക്കറ്റ് ആരാധകർക്ക് ഇപ്പോൾ ബിക്സ്ബിയോട് "വാട്ട് ഈസ് ദി സ്കോർ?", "ഷോ ദി വേൾഡ് കപ്പ് സ്കോർ", അല്ലെങ്കിൽ "ഷോ മീ അപ്പ്കമിങ്ങ് മാച്സ്" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാനും ഏറ്റവും പുതിയ വിവരങ്ങൾ തൽക്ഷണം അറിയാനും കഴിയും. അധിക ഇൻസ്റ്റാളേഷനോ ഡൗൺലോഡോ ഇല്ലാതെ എല്ലാ ബിക്സ്ബി ഉപയോക്താക്കൾക്കും ഈ സേവനങ്ങൾ ലഭ്യമാണ്. ബിക്‌സ്‌ബി ക്രിക്കറ്റ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ അഭിനിവേശം വർധിപ്പിക്കുമെന്നും മറ്റ് പ്രവർത്തനങ്ങളിൽ തിരക്കിലായിരിക്കുമ്പോഴും മത്സരവുമായി ബന്ധം നിലനിർത്താൻ അവരെ സഹായിക്കുമെന്നുമാണ് പുതിയ മാറ്റത്തിലൂടെ സാംസങ് വിശ്വസിക്കുന്നത്. 

സാംസങ് ഉപകരണങ്ങളിലെ  ഇന്റലിജന്റ് വോയ്‌സ് അസിസ്റ്റന്റായാണ് ബിക്‌സ്ബി ലോഞ്ച്ചെയ്തത്. നിലവിൽ നിരവധി സാംസങ് ഉൽപ്പന്നങ്ങളിലും വീട്ടുപകരണങ്ങളിലും ലഭ്യമായ ഒരു ഓപ്പൺ എഐ പ്ലാറ്റ്‌ഫോമാണ് ബിക്‌സ്ബി. 2021-ൽ ഇന്ത്യൻ ഇംഗ്ലീഷ് ഉൾപ്പെടുത്തിയതു പോലെയുള്ള സമീപകാല അപ്‌ഗ്രേഡുകൾ, ഇന്ത്യൻ പേരുകൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, ഉള്ളടക്കം, പാചകക്കുറിപ്പുകൾ എന്നിവ മനസ്സിലാക്കി ബിക്‌സ്‌ബിയെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സന്ദർഭോചിതവും അർത്ഥപൂർണ്ണവുമാക്കാൻ കമ്പനി ശ്രമിച്ചിരുന്നു.

ICC World Cup scores using Samsung Bixby Cricket | Bixby

ഡ്രൈവിംഗ് ചെയ്യുമ്പോഴോ, പാചകം ചെയ്യുമ്പോഴോ മറ്റു തിരക്കുപിടിച്ച ജോലികൾ ചെയ്യുമ്പോഴോ ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് അപ്‌ഡേറ്റുകൾ എളുപ്പത്തിൽ ലഭ്യമാകുമെന്നാണ് ബാംഗ്ലൂരിലെ സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഡയറക്ടറും പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവിയുമായ ബാലാജി ഹരിഹരൻ പറയുന്നത്.

Advertisment

നിങ്ങളുടെ സാംസങ് ഫോണിൽ ബിക്സ്ബി ഡിഫോൾട്ട് അസിസ്റ്റന്റായി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പവർ കീ അമർത്തിപ്പിടിച്ചോ "ഹായ്, ബിക്സ്ബി" എന്ന് പറഞ്ഞോ നിങ്ങൾക്ക് സേവനം പ്രവർത്തിപ്പിക്കാം. ഡിഫോൾട്ടായി സജ്ജീകരിച്ചിട്ടില്ലെങ്കിൽ, ആപ്പ് ഡ്രോയറിലെ ബിക്സ്ബി ആപ്പ് ഷോർട്ട് കട്ട് വഴിയും സേവനം ഉപയോഗിക്കാം.

Check out More Technology News Here 

Indian Cricket Team ICC World Cup Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: