scorecardresearch

Five laptops under Rs 40,000 with Intel i3- 40,000 രൂപയിൽ കുറവുള്ള ഇന്റൽ ഐ3 പ്രൊസറോട് കൂടിയ അഞ്ച് ലാപ്ടോപ്പുകൾ

Five Budget laptops with Intel i3 processor you can buy under Rs 40,000: ഡെൽ, അസ്യൂസ്, ലെനോവോ, എച്ച്പി ബ്രാൻഡുകളിലുള്ള ഐ3 ലാപ്ടോപ്പുകൾ

Five Budget laptops with Intel i3 processor you can buy under Rs 40,000: ഡെൽ, അസ്യൂസ്, ലെനോവോ, എച്ച്പി ബ്രാൻഡുകളിലുള്ള ഐ3 ലാപ്ടോപ്പുകൾ

author-image
Tech Desk
New Update
laptop below 40000, laptop under 40000, 40000ൽ താഴെ വിലയുള്ള ലാപ്ടോപ്പ്, 40000ൽ താഴെ വിലയുള്ള ലാപ്ടോപ്, Rs 40000 Laptop, Rs 30000 Laptop, Rs 35000 Laptop, i3 budget laptops, i3 laptops, ഐ3 ലാപ്ടോപ്, Dell Inspiron 3493, ഡെൽ ഇൻസ്പിറോൺ 3493, Lenovo ThinkBook 14, ലെനോവോ തിങ്ക്ബുക്ക് 14, ASUS Vivobook X545FA-EJ158T i3-10110U, അസ്യൂസ് വിവോബുക്ക് X545FA, EJ158T i3, 10110U, HP 15s du2069TU, എച്ച്പി 15 എസ് 2069ടിയു, Lenovo Ideapad Slim 3i, ലെനോവോ ഐഡിയപാഡ് സ്ലിം 3ഐ, Dell Inspiron, ഡെൽ ഇൻസ്പിറോൺ, Lenovo ThinkBook, ലെനോവോ തിങ്ക്ബുക്ക്, Dell Vivobook , അസ്യൂസ് വിവോബുക്ക്, Lenovo Ideapad, ലെനോവോ ഐഡിയപാഡ്, ലെനോവോ ഐഡിയാപാഡ്, Inspiron, ഇൻസ്പിറോൺ, ThinkBook,തിങ്ക്ബുക്ക്, Vivobook, വിവോബുക്ക്, Ideapad, ഐഡിയപാഡ്, ഐഡിയാപാഡ്, Lenovo Laptop, ലെനോവോ ലാപ്ടോപ്പ്, Dell Laptop, ഡെൽ ലാപ്ടോപ്പ്, ASUS Laptop, അസ്യൂസ് ലാപ്ടോപ്പ്, HP Laptop, എച്ച്പി ലാപ്ടോപ്പ്, Rs 40000 Laptop intel, Rs 30000 Laptop intel, Rs 35000 Laptop intel, Rs 40000 Laptop i3, Rs 30000 Laptop i3, Rs 35000 Laptop i3, laptop below 40000 i3, laptop

Five Budget laptops with Intel i3 processor you can buy under Rs 40,000:  കോവിഡ് -19 മഹാവ്യാധി കാരണം വലിയൊരു വിഭാഗം ആളുകൾ വീട്ടിൽ നിന്ന് ജോലിചെയ്യുകയാണ്. വർക്ക് ഫ്രം ഹോം ആവശ്യത്തിനോ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനോ ചെറിയ രീതിയിൽ വീഡിയോ ഷൂട്ട് ചെയ്ത് ഓൺലൈൻ ചാനലോ സോഷ്യൽ മീഡിയ പേജുകളോ തുടങ്ങുന്നതിനോ എല്ലാം മൊബൈൽ ഫോൺ മാത്രം മതിയാവാതെ വരും. ഒരു ലാപ്ടോപ് കംപ്യൂട്ടർ ആവശ്യമായി വരും. ഈ ആവശ്യങ്ങൾക്കായ നിങ്ങൾക്ക് വളരെ മികച്ച ഡിസൈനിൽ പുറത്തിറങ്ങുന്നതോ വലിയ ബാറ്ററി കപ്പാസിറ്റിയും ശക്തമായ പ്രോസസ്സറുകളുമുള്ളതോയ ആയ വിലകൂടിയ ലാപ്ടോപ്പ് കംപ്യൂട്ടറുകൾ വാങ്ങുക എന്നത് അപ്രായോഗികമായിരിക്കാം.

Advertisment

Read More: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സാധാരണ ജോലികൾ, വീഡിയോ കോളിംഗ്,വീഡിയോ സ്ട്രീമിംഗ്, സാധാരണ നിലയ്ക്കുള്ള ഗെയിമിംഗ് എന്നിവയ്ക്ക് പറ്റിയ ലാപ്ടോപ്പുകളാണ് ഈ സാഹചര്യത്തിൽ തിരഞ്ഞെടുക്കാൻ കളിയുക. പലരുടെയും ബജറ്റ് 40,000 രൂപയിൽ താഴെയാകുമ്പോൾ ഏത് ലാപ്‌ടോപ്പ് വാങ്ങണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പവും സാധാരണമാവുന്നു. ഈ സാഹചര്യത്തിൽ ഇൻറൽ ഐ3 (Intel i3) പ്രൊസസർ ഉള്ള, 40,000 രൂപയിൽ കുറവ് വിലയുള്ള ഏതാനും ലാപ്ടോപ്പുകൾ പരിചയപ്പെടുത്തുന്നു.

Dell Inspiron 3493- ഡെൽ ഇൻസ്പിറോൺ 3493

Dell Inspiron 3493: മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ വിശ്വസനീയതയുള്ള ലാപ്‌ടോപ്പുകളാണ് ഡെല്ലിന്റേത്. ആന്റി-ഗ്ലെയർ ഉള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ഡിസ്‌പ്ലേയാണ് ഡെൽ ഇൻസ്പിറോൺ 3493 മോഡലിന്. 3.4 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യാൻ കഴിയുന്ന പത്താം തലമുറ ഇന്റൽ കോർ ഐ 3 (10th generation Intel Core i3) ആണ് പ്രൊസസർ. ഇതിന് നാല് ജിബി ഡിഡിആർ ഫോർ റാമും 256 ജിബി എസ്എസ്ഡിയും ഉണ്ട്.

Advertisment

ഷെയേഡ് ഗ്രാഫിക്സ് മെമ്മറിയുള്ള ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുള്ള ഈ ലാപാടോപ് വിൻഡോസ് 10 ൽ പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഹോം & സ്റ്റുഡന്റ് 2019 പതിപ്പ് ലാപ്‌ടോപ്പിനൊപ്പം ലഭിക്കും. 100 ശതമാനം ചാർജ് ചെയ്താൽ നാല് മണിക്കൂർ വരെയാണ് ശരാശരി ബാറ്ററി ബാക്കപ്പ്. 1.68 കിലോഗ്രാം ആണ് ലാപ്ടോപ്പിന്റെ ഭാരം. പ്ലാറ്റിനം സിൽവർ കളറിൽ ലഭിക്കുന്ന ലാപ്ടോപ്പ് നിലവിൽ ഇത് 38,867 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

Read More: ആവശ്യക്കാരുടെ എണ്ണം കൂടി, ലാപ്‌ടോപ്പും മൊബൈലും വരുന്നത് കുറഞ്ഞു

Lenovo ThinkBook 14- ലെനോവോ തിങ്ക്ബുക്ക് 14

Lenovo ThinkBook 14: ലെനോവോ തിങ്ക്ബുക്ക് 14ന് ആന്റി-ഗ്ലെയർ ഉള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ഡിസ്പ്ലേയാണ്. പത്താം തലമുറ ഇന്റൽ കോർ ഐ 3 1.2 ജിഗാഹെർട്‌സ് പ്രോസസർ നാല് ജിബി ഡിഡിആർ ഫോർ റാം, ഒരു ടിബി സ്റ്റോറേജ് എന്നിവയുണ്ട്. ഡോൾബി ഓഡിയോ സഹിതം ഡ്യുവൽ സ്പീക്കറുകളുണ്ട്. ഒരൊറ്റ ചാർജിൽ ഒൻപത് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. മിനറൽ ഗ്രേ നിറത്തിൽ വരുന്ന ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം ആണ്. 180 ഡിഗ്രി ലേ-ഫ്ലാറ്റ് ഹിഞ്ചും ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്യുന്നു. ഒരേയൊരു പോരായ്മ ഇത്ഡോിൽ ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് പ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്നത് എന്നാണ്. അതിനാൽ നിങ്ങൾ വിൻഡോസ് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. നിലവിൽ 37,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ് ഈ ലാപ്ടോപ്.

ASUS Vivobook X545FA-EJ158T i3-10110U- അസ്യൂസ് വിവോബുക്ക് X545FA-EJ158T i3-10110U

ASUS Vivobook X545FA-EJ158T i3-10110U:  15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് അസ്യൂസ് വിവോബുക്കിന്. ഐ 3 6320 പ്രോസസറും നാല് ജിബി റാമും ഒരു ടിബി ഹാർഡ് ഡിസ്കും ഇതിലുണ്ട്. വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 2.5 കിലോഗ്രാം ഭാരം ഉള്ളതിനാൽ അത്ര പോർട്ടബിൾ അല്ല. സ്ലേറ്റ് ഗ്രേ കളറിൽ വരുന്ന ലാപ്‌ടോപ്പ് നിലവിൽ ആമസോണിൽ 36,999 രൂപയ്ക്ക് ലഭ്യമാണ്.

Read More: വില 20000ത്തിന് താഴെ; റെഡ്മി ലാപ്‌ടോപ്പുകൾ ഉടൻ ഇന്ത്യയിൽ

HP 15s du2069TU- എച്ച്പി 15 എസ് 2069ടിയു

HP 15s du2069TU: എച്ച്പി 15 എസ് ലാപ്‌ടോപ്പിന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുണ്ട്. 1.2 ജിഗാഹെർട്‌സ് ഇന്റൽ ഐ 3-1005 ജി 1 പത്താം തലമുറ പ്രോസസർ നാല് ജിബി ഡിഡിആർ ഫോർ റാം ഒരു ടിബി ഹാർഡ് ഡിസ്ക് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഡ്യുവൽ സ്പീക്കറുകളും ഇന്റൽ യുഎച്ച്ഡി ഇന്റഗ്രേറ്റഡ് ഗ്രാഫിക്സും ഉണ്ട്. വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആൻഡ് സ്റ്റുഡന്റ് 2019 പ്രീ ലോഡ് ചെയ്തിട്ടുണ്ട്. ആറ് മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് നൽകുന്ന ഇതിന്റെ ഭാരം 1.75 കിലോഗ്രാം ആണ്. കറുത്ത നിറമുള്ള വാരിയന്റ് നിലവിൽ 37,549 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

Lenovo Ideapad Slim 3i- ലെനോവോ ഐഡിയപാഡ് സ്ലിം 3ഐ

Lenovo Ideapad Slim 3i: പത്താം തലമുറ ഇന്റൽ കോർ ഐ 3 പ്രോസസറുള്ള ലെനോവോ ഐഡിയപാഡ് സ്ലിം 3 ഐയിൽ 1.2 ജിഗാഹെർട്സ് ബേസ് സ്പീഡും 3.4 ജിഗാഹെർട്‌സ് മാക്‌സ് സ്പീഡുമാണ് പ്രൊസസറിന്. നാല് ജിബി ഡിഡിആർ ഫോർ റാമും ഒരൂ ടിബി സ്റ്റോറേജും ഉണ്ട്. ആന്റി-ഗ്ലെയർ സാങ്കേതികവിദ്യയുള്ള 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ്.

Read More: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കൊക്കോണിക്സ്' വിപണിയിൽ

വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ മൈക്രോസോഫ്റ്റ് ഓഫീസ് 2019 പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾ, വയർലെസ് സ്പീക്കറുകൾ, ഇയർഫോണുകൾ എന്നിവയുമായി മികച്ച കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 പിന്തുണ ലാപ്ടോപ്പിനുണ്ട്. ഡ്യുവൽ സ്പീക്കറുകൾ ഡോൾബി ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നു. ബാറ്ററി ബാക്കപ്പ് അഞ്ച് മണിക്കൂർ വരെ ലഭിക്കും. 1.85 കിലോഗ്രാം ആണ് ഭാരം. നിലവിൽ 34,990 രൂപയ്ക്ക് ലഭ്യമാണ്.

Read More: Five laptops with Intel i3 processor you can buy under Rs 40,000

Lenovo Laptop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: