scorecardresearch

കോവിഡ്-19: ഫോൺ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈറസിന്റെ ട്രോജൻ കുതിരകളാണ്  ഫോണുകളെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ റിപോർട്ടിൽ പറയുന്നു

വൈറസിന്റെ ട്രോജൻ കുതിരകളാണ്  ഫോണുകളെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ റിപോർട്ടിൽ പറയുന്നു

author-image
Tech Desk
New Update
apple iphone, ie malayalam

നിത്യ ജീവിതത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ട അവസ്ഥയിലേക്കാണ് കോവിഡ്-19 ഭീഷണി ആളുകളെ എത്തിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലാവധി കഴിഞ്ഞാലും കോവിഡ് രോഗവ്യാപനം തടയുന്നതിന് ധാരാളം മുൻ കരുതൽ നടപടികൾ വ്യക്തിപരമായി സ്വീകരിക്കേണ്ടി വരും.

Read More: വൺ പോയിന്റ് ഫൈവ്: സാമൂഹിക അകലത്തിന് മൊബൈൽ ആപ്പ്

Advertisment

സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകുന്നതും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ജീവിത ശൈലിയുടെ ഭാഗമാക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് എത്തിച്ചേർന്നിരിക്കുന്നത്. മൊബൈൽ ഫോണുകളടക്കമുള്ള നിത്യോപയോഗ ഉപകരണങ്ങൾ പോലും വൈറസ് വാഹകരാവുന്ന അവസ്ഥയും നിലനിൽക്കുന്നു.

വൈറസിന്റെ ട്രോജൻ കുതിരകൾ

വൈറസിന്റെ ട്രോജൻ കുതിരകളാണ്  ഫോണുകളെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ റിപോർട്ടിൽ പറയുന്നു. 24 രാജ്യങ്ങളിലായി നടത്തിയ 56 മുൻ പഠനങ്ങൾ ആസ്പദമാക്കിയാണ് ഗവേഷണ റിപോർട്ട്. ഗവേഷണത്തിനായി പഠനവിധേയമാക്കിയ ഫോണുകളിൽ 68 ശതമാനവും രോഗാണുക്കളെ വഹിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നു.

publive-image

Advertisment

കോവിഡ് വ്യാപനത്തിന് മുൻപാണ് ഈ പഠനങ്ങൾ നടന്നിട്ടുള്ളത്.  പഠനത്തിന്റെ ഭാഗമായി പരിശോധിച്ച ഫോണുകളിൽ ഇ - കോളി അടക്കമുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ വൈറസുകളുടെ സാന്നിദ്ധ്യവും ഫോണുകളുടെ ഉപരിതലത്തിലുണ്ടാവാമെന്ന് ഗവേഷകർ പറയുന്നു. ഫോൺ അണുവിമുക്തമാക്കുക എന്നതാണ് ഇതിന് പരിഹാരമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ഫോൺ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • 70 ശതമാനം ഐസോപ്രൊപൈൽ (isopropyl) ആൽക്കഹോൾ ഉപയോഗിച്ചോ, അൾട്രാ വയലറ്റ് ഉപകരണങ്ങൾ വഴിയോ ദിനം പ്രതി ഫോൺ അണുവിമുക്തമാക്കണമെന്നാണ് ഗവേഷകർ ശുപാർശ ചെയ്യുന്നത്. ഫോൺ തുടയ്ക്കാൻ മൈക്രോ ഫൈബർ തുണിയുപയോഗിക്കാവുന്നതാണ്.

Read More: കോവിഡ് -19: മൊബെെൽ ഫോണും നോട്ടുകളും അണുവിമുക്തമാക്കാം; അൾട്രാവയലറ്റ് ഉപകരണവുമായി ദക്ഷിണ നാവിക കമാൻഡ്

  • ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് വൃത്തിയാക്കുന്നത് ഒഴിവാക്കണം.
  • മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ഫോൺ ആദ്യം മൃദുവായി തുടയ്ക്കണം.
  • ഫോൺ അണുവിമുക്തമാക്കുന്നതിനുള്ള ഡിസിൻഫെക്ടിങ്ങ് വൈപ്പ് ഉണ്ടെങ്കിൽ അവ ഉപയോഗിക്കാം.
  • ഇല്ലെങ്കിൽ മൈക്രോഫൈബർ തുണിയിൽ ഐസോപ്രൊപൈൽ ആൽക്കഹോൽ ചെറുതായി നനച്ച ശേഷം ഫോൺ തുടയ്ക്കുന്നതിന് ഉപയോഗിക്കാം
  • ഫോണിനൊപ്പം ഫോൺ കെയ്സുകളും അണുവിമുക്തമാക്കണം
  • പ്ലാസ്റ്റിക്, സിലിക്കോൺ ഫോൺ കവറുകൾ സോപ്പ് വെള്ളം ഉപയോഗിച്ച് അണുവിമുക്തമാക്കാം. വെയിലത്ത് വച്ച് ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം.
  • ലെതർ കെയ്സുകൾ സോപ്പ് ലായനി നനച്ച മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
  • മരം കൊണ്ടുള്ള ഫോൺ കെയ്സുകൾ വെള്ളവും വിനാഗിരിയും ചേർത്തുള്ള ലായനികൊണ്ട് വൃത്തിയാക്കാം.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: