scorecardresearch

iPhone 11 at Rs 45,999 during Amazon sale: ഐഫോൺ 12 മറന്നേക്കൂ, ഐ ഫോൺ 11 സ്വന്തമാക്കാം 45,999 രൂപയ്ക്ക്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ

Forget iPhone 12, iPhone 11 to be available at Rs 45,999 during Amazon sale- ഐഫോൺ 11 ഇതിനു മുൻപ് ഇത്രയും കുറഞ്ഞ വിലക്ക് വിപണിയിൽ ലഭ്യമായിട്ടില്ല

Forget iPhone 12, iPhone 11 to be available at Rs 45,999 during Amazon sale- ഐഫോൺ 11 ഇതിനു മുൻപ് ഇത്രയും കുറഞ്ഞ വിലക്ക് വിപണിയിൽ ലഭ്യമായിട്ടില്ല

author-image
Tech Desk
New Update
iphone 11 amazon sale price, iphone 11 lowest price, iphone 11 sale price revealed, iphone 11 biggest discount, iphone 11 price great indian festival sale, ആപ്പിൾ, ആമസോൺ, ie malayalam

iPhone 11 at Rs 45,999 during Amazon sale: നിങ്ങൾ പുതിയ ഐഫോൺ 12 സീരീസിന് പിറകേയല്ലെല്ലെങ്കിൽ, ആമസോണിൽ നിന്ന് നിങ്ങൾക്കായി നിങ്ങൾക്കായി ഒരു സന്തോഷ വാർത്തയുണ്ട്. ഇത് നിങ്ങൾ ഇന്ന് കേട്ടിരിക്കേണ്ട മികച്ച വാർത്തകളിൽ ഒന്നാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയ്ക്ക് മുന്നോടിയായി ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഉപകരണമായ ഐഫോൺ 11 എത്ര രൂപയ്ക്കാണ് ഫെസ്റ്റിവലിൽ വിൽക്കുക എന്ന് ആമസോൺ വ്യക്തമാക്കി.

Advertisment

ആപ്പിൾ ഐഫോൺ 11ന്റെ 64 ജിബി വേരിയൻറ് 47,999 രൂപയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാവും. ഐഫോൺ 11 ഇതിനു മുൻപ് ഇത്രയും കുറഞ്ഞ വിലക്ക് വിപണിയിൽ ലഭ്യമായിട്ടില്ല. ഇതിന് പുറനെ എച്ച്ഡിഎഫ്സി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അധിക കിഴിവ് കൂടി ലഭിക്കും. ബാങ്ക് ഓഫറിലൂടെ ഉപയോക്താക്കൾക്ക് 2,000 രൂപ കിഴിവാണ് ലഭിക്കുക. പുതിയ ഐഫോൺ ലഭിക്കുന്നതിനായി നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാവും.

Read More: Amazon Great Indian Festival Sale Deals you shouldn’t miss- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഒക്ടോബർ 17 മുതൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 16 മുതൽ പ്രൈം അംഗങ്ങൾക്ക് മാത്രമായും 17 മുതൽ എല്ലാവർക്കുമായും ആരംഭിക്കും. അതിനാൽ, നിങ്ങൾ കുറേ കാലമായി ഐഫോൺ 11 വാങ്ങുന്നതിനായി കാത്തിരിക്കുകയാണെങ്കിൽ, ഇതാണ് മികച്ച സമയം. 69,900 രൂപ മുതൽ ആരംഭിക്കുന്ന ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് ആമസോൺ ഐഫോൺ 11ലെ പ്രധാന വിലക്കിഴിവ് പ്രഖ്യാപിച്ചത്.

Advertisment

ഐഫോൺ 12 ലോഞ്ച് ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ 2020 എന്നിവയുടെ വില കുറച്ചിരുന്നു. ഐഫോൺ 11 അടിസ്ഥാന മോഡൽ ഇപ്പോൾ 54,900 രൂപ മുതൽ ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് പുറമെ ഫ്ലിപ്കാർട്ടിന്റെ ബില്യൺ ഡെയ്‌സ് വിൽപ്പനയും ആരംഭിക്കാനിരിക്കുകയാണ്. ഒക്ടോബർ 16 മുതലാണ് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന. എന്നാൽ ഐഫോൺ 11ന്റെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്ക്കുള്ള വിൽപ്പന വില ഫ്ലിപ്കാർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More: Apple iPhone 12 Series Price, Features- ആപ്പിൾ ഐഫോൺ 12 സീരീസ് പ്രത്യേകതകൾ അറിയാം

ഐഫോൺ 11 ഡീലിൽ ആമസോണിനോട് ഫ്ലിപ്പ്കാർട്ട് മത്സരിക്കുമെന്നും ആകർഷകമായ ഡീൽ പ്രഖ്യാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്. അതിനാൽ, മികച്ച വിലയ്ക്ക് ഐഫോൺ 11 ലഭിക്കാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ഫ്ലിപ്പ്കാർട്ട് അതിന്റെ ഡീൽ വെളിപ്പെടുത്തുന്നതിനായും കാത്തിരിക്കുക.

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി എൽസിഡി ഡിസ്‌പ്ലേയുമായാണ് ഐഫോൺ 11 വരുന്നത്. ഒരു മൂന്നാം തലമുറ ന്യൂറൽ എഞ്ചിനുള്ള എ 13 ബയോണിക് ചിപ്പാണ് ഫോണിൽ.

പിൻഭാഗത്ത്, ഡ്യുവൽ ക്യാമറ സംവിധാനമാണ്. ഓരോ അൾട്രാവൈഡ്, വൈഡ് ക്യാമറകളാണ് അതിൽ വരുന്നത്. 4 കെ റെസല്യൂഷൻ വീഡിയോകൾ 30 ഫ്രെയിം പെർ സെക്കൻഡിൽ റെക്കോർഡുചെയ്യാൻ സാധിക്കും. മുൻവശത്ത്, 4 കെയിൽ റെക്കോർഡുചെയ്യാൻ കഴിവുള്ള 12 എംപി ക്യാമറയാണ്. നോച്ചിനുള്ളിലാണ് ഫ്രണ്ട് ക്യാമറ. 18വാട്ട് ഫാസ്റ്റ് ചാർജും വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 3,110 എംഎഎച്ച് ബാറ്ററിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഐ‌ഒ‌എസ് 13 ലാണ് ഐഫോൺ 11 പ്രവർത്തിക്കുന്നത്. പക്ഷേ നിങ്ങൾക്ക് ഇത് ഐ‌ഒ‌എസ് 14 ലേക്ക് അപ്‌ഗ്രേഡുചെയ്യാം. പുതിയ ഐഫോൺ 12 സീരീസിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 11നൊപ്പം ബോക്‌സിനുള്ളിൽ ചാർജറും ഇയർപോഡുകളും ലഭ്യമാവും.

Read More: Forget iPhone 12, iPhone 11 to be available at Rs 45,999 during Amazon sale

Apple Amazon Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: